For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബവിളക്കിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്നു; ആതിര പോയാല്‍ കൂട്ടുകാരിയെ തന്നെ കൊണ്ട് വരണമെന്ന് പ്രേക്ഷകർ

  |

  പ്രേക്ഷകരെ ആവേശത്തിലാക്കുന്നൊരു കഥയുമായി കുടുംബവിളക്ക് എത്തുകയാണെന്നാണ് പുതിയ പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വേദികയുടെ കഥ മാത്രമാണ് പറഞ്ഞ് പോവുന്നത്. സിദ്ധാര്‍ഥ് വീട്ടില്‍ നിന്ന് പുറത്താക്കിയതോടെ എങ്ങനെയും തിരിച്ച് വീട്ടിലേക്ക് വരാന്‍ ശ്രമിക്കുകയാണ് വേദിക. സുമിത്രയുടെയും കുടുംബത്തിന്റെയും പേരില്‍ കള്ളക്കേസ് ഉണ്ടാക്കുന്നതൊക്കെ കണ്ട് കഴിഞ്ഞു. എന്നാല്‍ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളായിരിക്കും ഇനി നടക്കാന്‍ പോവുന്നതെന്നാണ് അറിയുന്നത്.

  എന്നാല്‍ കുടുംബവിളക്ക് പ്രേക്ഷകരെ നിരാശപ്പെടുത്തുന്നൊരു പിന്മാറ്റം ഉടനെ ഉണ്ടാവുകയാണ്. സീരിയലില്‍ അനിരുദ്ധിന്റെ ഭാര്യയും സുമിത്രയുടെ മരുമകളുമായ ഡോക്ടര്‍ അനന്യ ഇനി മുതല്‍ ഉണ്ടാവില്ല. നടി ആതിര മാധവ് അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് ആതിര പുറംലോകത്തെ അറിയിച്ച് കഴിഞ്ഞു. പകരം ഇനി അനന്യയായി ആരാണ് വരാന്‍ പോവുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇതിനിടയില്‍ ഒരു നടി കുടുംബവിളക്കിലേക്ക് എത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

  വളരെ കാലമായി കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ആയിരുന്നു ആതിര മാധവ്. ഡോക്ടര്‍ അനന്യയായി വന്ന് എല്ലാവരുടെയും സ്‌നേഹം നേടി എടുത്ത ആതിര ഗര്‍ഭിണിയാണെന്ന് കഴിഞ്ഞ മാസമാണ് പുറംലോകത്തെ അറിയിച്ചത്. ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനൊപ്പം താന്‍ ഗര്‍ഭിണിയാണെന്ന കാര്യം കൂടി ആതിര എല്ലാവരോടും പങ്കുവെച്ചു. ഇതോടെ ഇനിയും നടി അഭിനയത്തില്‍ തുടരുമോ എന്ന ചോദ്യം ഉയര്‍ന്നു വന്നു. ഒടുവില്‍ താനിനി ഉണ്ടാവില്ലെന്ന് അറിയിച്ച് കൊണ്ടാണ് നടി എത്തിയത്.

  ഗര്‍ഭകാലത്തിന്റെ അഞ്ചാം മാസത്തിലേക്ക് എത്തിയതേ ഉള്ളു. എന്നാലും സീരിയലുമായി മുന്നോട്ട് പോവാന്‍ വലിയ ബുദ്ധിമുട്ടാണെന്നാണ് നടി പറയുന്നത്. ഇത്രയും കാലം സഹിച്ച് നിന്നെങ്കിലും മുന്നോട്ട് വലിയ പ്രശ്‌നങ്ങള്‍ വരുന്നത് കൊണ്ട് തത്കാലം അഭിനയത്തില്‍ നിന്നും മാറുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ കുടുംബവിളക്കില്‍ നിന്നും പിന്മാറുകയാണെന്ന് ആതിര ഔദ്യോഗികമായി തന്നെ അറിയിച്ചു. ഇനി തിരിച്ച് വരുമോ എന്ന ചോദ്യത്തിന് ബാക്കി എല്ലാം കുഞ്ഞ് ജനിച്ചതിന് ശേഷമേ തീരുമാനിക്കുകയുള്ളു എന്നും അറിയിച്ചു.

  ഭാര്യയുടെ ഉള്ളിലെ നടിയെ കണ്ടെത്തിയത് ഞാനാണ്; അഭിനയിക്കാമോന്ന് ചോദിച്ചപ്പോള്‍ അവള്‍ സമ്മതിച്ചു, ചെമ്പന്‍ വിനോദ്

  അതേ സമയം ആതിരയുടെ കഥാപാത്രത്തിന വളരെ പ്രധാന്യം ഉള്ളതിനാല്‍ ആതിരയ്ക്ക് പകരം ആര് വരുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ആതിരയുടെ ഉറ്റസുഹൃത്തും നടിയുമായ ഡയാന ഹമീദിന്റെ പേരാണ് ഈ റോളിലേക്ക് പലരും നിര്‍ദ്ദേശിക്കുന്നത്. താന്‍ സീരിയലിലേക്ക് വരുന്നതിന് കാരണമായി മാറിയ സുഹൃത്ത് ഡയാന ആണെന്ന് ആതിര മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആതിരയുമായി ഏകദേശം രൂപസാദൃശ്യം കൂടി ഉള്ളതിനാല്‍ ഡയാന അനന്യ ആവുന്നതില്‍ കുഴപ്പമില്ലെന്നാണ് ആരാധകരും പറയുന്നത്.

  കുഞ്ഞുങ്ങള്‍ ഇല്ലാത്തതിൻ്റെ സത്യം ദേവി അഞ്ജലിയോട് പറയുന്നു; അമ്മായിച്ഛന്റെ വീട്ടില്‍ വഴക്കുണ്ടാക്കി ഹരിയും

  Recommended Video

  കുഞ്ഞാലി മരക്കാറായി മമ്മൂട്ടി,സംവിധാനം സന്തോഷ് ശിവൻ,കിടിലൻ തിരക്കഥ | FilmiBeat Malayalam

  എന്തായാലും വരും ദിവസങ്ങളില്‍ കുടുംബവിളക്കിലേക്ക് പുതിയൊരു അതിഥി കൂടി എത്തുമെന്ന് വ്യക്തമാണ്. അതിനുള്ളില്‍ കഥയിലും ട്വിസ്റ്റ് കൊണ്ട് വരികയാണെങ്കില്‍ അത് റേറ്റിങ്ങില്‍ വലിയ നേട്ടമായി മാറുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നിലവില്‍ ഒന്നാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ് കുടുംബവിളക്ക്.

  ആദ്യ രാത്രിയിലെ ശബ്ദം ചെയ്യാൻ ബുദ്ധിമുട്ടി; അതിന് സംവിധായകൻ നുള്ളി, ഡബ്ബിങ് ജീവിതത്തെ കുറിച്ച് ഭാഗ്യലക്ഷ്മി

  English summary
  Netizens Demanded Dayyana Hameed For The Replacement Of Athira Madhav In Kudumbavilakku
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X