For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ രാത്രിയിലെ ശബ്ദം ചെയ്യാൻ ബുദ്ധിമുട്ടി; അതിന് സംവിധായകൻ നുള്ളി, ഡബ്ബിങ് ജീവിതത്തെ കുറിച്ച് ഭാഗ്യലക്ഷ്മി

  |

  ശബ്ദം കൊണ്ട് മലയാള സിനിമയിലെ നടിമാര്‍ക്ക് വലിയ അനുഗ്രഹമായി മാറിയ താരമാണ് ഭാഗ്യലക്ഷ്മി. ശോഭന, ഉര്‍വശി മുതലിങ്ങോട്ട് അനേകം നടിമാരുടെ സൂപ്പര്‍ഹിറ്റ് കഥാപാത്രങ്ങളുടെ ശബ്ദം കൊടുത്തത് ഭാഗ്യലക്ഷ്മി ആയിരുന്നു. അടുത്തിടെ ബിഗ് ബോസില്‍ വന്നതോട് കൂടിയാണ് താരത്തിന്റെ വ്യക്തി ജീവിതം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഇപ്പോഴിതാ കിച്ചണ്‍ മാജിക് എന്ന പരിപാടിയിലൂടെ പ്രേക്ഷകരോട് തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഭാഗ്യലക്ഷ്മി.

  ടെലിവിഷന്‍ താരങ്ങളെ മുന്‍നിര്‍ത്തി നടത്തുന്ന കിച്ചണ്‍ മാജിക്കില്‍ അതിഥി ആയിട്ടാണ് ഭാഗ്യലക്ഷ്മി എത്തിയത്. താരങ്ങളുടെ ചോദ്യങ്ങള്‍ക്കിടെ തന്റെ ഡബ്ബിങ് ജീവിതത്തെ കുറിച്ച് കൂടി താരം തുറന്ന് പറഞ്ഞിരുന്നു. മാത്രമല്ല സൗണ്ട് ഡബ്ബ് ചെയ്യുന്ന കാര്യത്തില്‍ ഏറ്റവും വെല്ലുവിളി തോന്നിയ നടി ആരാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. വായിക്കാം...

  ശോഭനയെക്കാളും വേറിട്ട ശൈലിയാണ് ഉര്‍വശിയുടേത്. രണ്ടാളും സംസാരിക്കുന്നതിന് അനുസരിച്ച് ശബ്ദം മാറും. ഉര്‍വശിയുടെ കുസൃതി നിറഞ്ഞ സംസാരമൊക്കെ ആ മുഖത്ത് കാണാം. നമ്മള്‍ അവിടെ നിന്ന് ആദ്യം ശ്രദ്ധിക്കേണ്ടത് അവരുടെ മുഖമാണ്. ഡയലോഗ് അല്ല. ഡയലോഗിനെക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അവരുടെ മുഖത്ത് വരുന്ന ഭാവങ്ങളാണ്. അന്നേരം ഓട്ടോമാറ്റിക്കിലി ആ മോഡുലേഷന്‍ വരും. ഓരോ ആര്‍ട്ടിസ്റ്റുകള്‍ക്കും അവരുടേതായ സ്വന്തം സ്‌റ്റൈല്‍ ഉണ്ടാവും. അത് ശാരീരികമായും വാചീകമായിട്ടുമൊക്കെ ഉണ്ട്. അത് പിടിച്ചാല്‍ കാര്യം ഈസിയാവും.

  എപ്പോഴും ചലഞ്ചിങ് ആയി തോന്നിയിട്ടുള്ളത് ഉര്‍വശിയുടെ ശബ്ദം ചെയ്യാനാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച നടി ആരാണെന്ന് ചോദിച്ചാല്‍ അത് ഉര്‍വശിയാണ്. അത് ഞാന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കാരണം അത്രയും ബഹുമുഖ പ്രതിഭയായി ആരും ഇല്ലെന്ന് വേണമെങ്കില്‍ പറയാം. ഉര്‍വശിയുടെ ലെവല്‍ പിടിക്കാന്‍ വലിയ പാടാണ്. മഴവില്‍ക്കാവടി ഒക്കെ ഡബ്ബ് ചെയ്യുന്ന സമയത്ത് ഉര്‍വശി കൂടി നിന്നാണ് പറഞ്ഞ് തരുന്നത്. അത് സ്വന്തമായി ഡബ്ബ് ചെയ്യാത്തതില്‍ ഉര്‍വശിയ്ക്ക് വിഷമം ഉണ്ടായിരുന്നു. കാരണം അത് തമിഴ് കഥാപാത്രമാണ്.

  ഭാര്യയുടെ ഉള്ളിലെ നടിയെ കണ്ടെത്തിയത് ഞാനാണ്; അഭിനയിക്കാമോന്ന് ചോദിച്ചപ്പോള്‍ അവള്‍ സമ്മതിച്ചു, ചെമ്പന്‍ വിനോദ്

  ആ സമയത്ത് ഉര്‍വശിയുടെ എല്ലാ വേഷങ്ങളും ചെയ്ത് കൊണ്ടിരുന്നത് ഞാനാണ്. പലപ്പോഴും ഉര്‍വശി അഭിനയിക്കുന്നതൊക്കെ മൈക്കിന്റെ മുന്നില്‍ എനിക്കും അഭിനയിക്കേണ്ടി വന്നിരുന്നു. അങ്ങനെ എങ്കില്‍ ഇനി അഭിനയിക്കുമോ എന്ന എലീനയുടെ ചോദ്യത്തിന് അഭിനയിക്കാന്‍ വലിയ പാടാണ് എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. പരമ ബോറാണെന്ന് എനിക്ക് എന്നോട് തന്നെ തോന്നിയിട്ടുണ്ട്. ആദ്യമായി ഞാന്‍ നായികയായി അഭിനയിച്ച 'മനസിന്റെ തീര്‍ഥയാത്ര' എന്ന സിനിമയില്‍ ഞാന്‍ ഊമ ആയിരുന്നു. ആ സിനിമയില്‍ വേറൊരു നടിയ്ക്ക് ഞാന്‍ ഡബ്ബ് ചെയ്യുകയും ചെയ്തു.

  തല കുനിക്കാതെ പിടിച്ച നമ്മുടെ നാടിൻ്റെ കഥ കാണിച്ച് കൊടുക്കണം; മരക്കാരിനെ കുറിച്ച് ആര്‍ രാമാനന്ദ്

  അന്നൊക്കെ കാശ് കിട്ടാന്‍ വേണ്ടി ചെയ്യുന്നൊരു ജോലി എന്നേ വിചാരിച്ചിരുന്നുള്ളു. പാഷനായി തോന്നിയിട്ടില്ല. ഡബ്ബിംഗില്‍ ഏറ്റവും നന്നായി ചെയ്യുന്നത് ബലാത്സംഗ സീനുകളാണ്. എന്നെ വിടൂ എന്നൊക്കെ പറഞ്ഞ് ഭയങ്കരമായി നിലവിളിക്കും. പക്ഷേ ആദ്യമായി ആദ്യരാത്രി ഷൂട്ട് ചെയ്യാന്‍ പറഞ്ഞിട്ട് ശരിയാവാതെ പോയി. ഭദ്രന്റെ സിനിമയാണ്. ഞാന്‍ എത്ര ശ്രമിച്ചിട്ടും ശരിയാവുന്നില്ല. അങ്ങനെ പുള്ളിക്കാരന്‍ വന്ന് എന്റെ കൈയ്യില്‍ നുള്ളി. ചോരയൊക്കെ വന്നു. ഇതോടെ എന്റെ ശരീരം വേദനിപ്പിച്ചെന്ന് പറഞ്ഞ് സ്റ്റുഡിയോയില്‍ നിന്നും ഞാനിറങ്ങി പോയി. പിന്നെ വന്ന് സോറി പറഞ്ഞ് തിരിച്ച് പോവുകയായിരുന്നു.


  രാക്കുയില്‍ സീരിയല്‍ നായിക വിവാഹിതയാവുന്നു; വിജയ് മാധവുമായിട്ടുള്ള വിവാഹം ജനുവരിയിലാണെന്ന് നടി

  English summary
  Bigg Boss Malayalam Season 3 Fame Bhagyalakshmi Revealed Her Dubbing Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X