സുഹാനയ്ക്ക് എങ്ങനെ ഇതിനൊക്കെ കഴിയുന്നു! മഷൂ നീ ഭാഗ്യവതിയാണ്, ആ നല്ല മനസ് കാണാതെ പോവരുതെന്ന് ആരാധകർ
സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള കുടുംബമാണ് ബഷീർ ബഷിയുടേത്. മോഡലായിരുന്ന ബഷീർ ബഷി ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. ബിഗ് ബോസ് വീട്ടിൽ വച്ച് തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന് ബഷീർ പറഞ്ഞതോടെയാണ് കൂടുതൽ പേർ താരത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത്.
സുഹാന, മഷൂറ എന്നിവരാണ് ബഷീറിന്റെ ഭാര്യമാർ. ബഷീർ ബിഗ് ബോസിലേക്ക് എത്തുന്നതിന് മാസങ്ങൾക്ക് മുൻപാണ് മഷൂറയെ വിവാഹം ചെയ്തത്. സുഹാനയുടെ പൂർണ സമ്മതത്തോടെ ആയിരുന്നു വിവാഹം. സുഹാനയെയും ബഷീർ പ്രണയിച്ച് വിവാഹം കഴിച്ചതാണ്.

സോഷ്യൽ മീഡിയയിലൂടെ ബഷീറും കുടുംബവും തങ്ങളുടെ കുടുംബജീവിതവും വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സുഹാനയും മഷൂറയും ഒപ്പം ബഷീറിന്റെ രണ്ടു മക്കളും ഇന്ന് സോഷ്യൽ മീഡിയക്ക് പ്രിയപ്പെട്ടവരാണ്. ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്‌സാണ് മൂന്ന് പേർക്കും യൂട്യൂബിൽ ഉള്ളത്.
അതേസമയം പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് കുടുംബം. ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ ഗർഭിണിയാണ്. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായത് മുതൽ ഓരോ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകരും. കഴിഞ്ഞ ദിവസങ്ങളിൽ ഡോക്ടറെ കാണാൻ പോയതിന്റെയും ചെക്കപ്പിന്റെയും വിശേഷങ്ങൾ മഷൂറ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ, മഷൂറയ്ക്ക് മനോഹരമായ സര്‍പ്രൈസ് നല്‍കിയതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സുഹാന. കുഞ്ഞിനുള്ള ബെഡും മറ്റ് കാര്യങ്ങളുമെല്ലാം അലങ്കരിച്ച് മഷൂറയെ കണ്ണുപൊത്തി കൊണ്ടുവന്ന് സുഹാന കാണിക്കുന്നതാണ് പുതിയ വീഡിയോയിൽ.
കുഞ്ഞിന് വേണ്ട വസ്ത്രങ്ങൾ എണ്ണ സോപ്പ്, കുഞ്ഞ് ബെഡ് ബ്ലാങ്കറ്റ് തൊട്ടിൽ എന്നിവയൊക്കെയാണ് മാഷുറയ്ക്ക് സമ്മാനമായി ലഭിച്ചത്. ഇതെല്ലാം കണ്ട് സന്തോഷത്തോടെ തൊട്ടു നോക്കി മഷൂറ സുഹാനയെ കെട്ടിപ്പിടിക്കുന്നതും കാണാം. സന്തോഷം കൊണ്ട് മഷൂറയുടെ കണ്ണും നിറയുന്നുണ്ടായിരുന്നു. അതിവേഗമാണ് വീഡിയോ വൈറലായത്.

നിരവധി പേരാണ് വീഡിയോക്ക് കമന്റ് ചെയ്തത്. ഇരുവർക്കും ഇടയിലെ സ്നേഹവും ആത്മബന്ധവും പറഞ്ഞു കൊണ്ടായിരുന്നു കൂടുതൽ പേരുടെയും കമന്റുകൾ. അവസാനത്തെ കണ്ണീരിലുണ്ട് നിങ്ങളുടെ ബന്ധത്തിന്റെ ആഴം. നിങ്ങൾ എത്രത്തോളം മനസിലാക്കിയെന്ന് അത് കാണുമ്പോള്‍ അറിയാം. ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു ഒരാളുടെ കമന്റ്.

ഒരുപാട് തവണ ഈ വീഡിയോ കണ്ടു. എന്താണെന്നറിയില്ല വല്ലാത്തൊരു ഫീലിംഗ്‌സ്. എനിക്ക് കുട്ടികളില്ല, കല്യാണം കഴിഞ്ഞിട്ട് 8 വര്‍ഷമായി, പ്രാര്‍ത്ഥിക്കണം എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. അതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു സുഹാനയുടെ മറുപടി. നിങ്ങളുടെ ഈ സ്‌നേഹം എന്നും നിലനില്‍ക്കട്ടെ. മരണം വരെ ഇതുപോലെ സ്‌നേഹിച്ചും സഹകരിച്ചും കഴിയാനാവട്ടെ.

സോനുവിനെ പോലൊരു സഹോദരിയെ കിട്ടിയതില്‍ മഷു ഭാഗ്യവതിയാണ്. നിങ്ങള്‍ രണ്ടാളും കൂടപ്പിറപ്പുകളെ പോലെ സ്‌നേഹത്തോടെ കഴിയുന്നത് കാണുമ്പോള്‍ പറയാന്‍ വാക്കുകളില്ല. ഇങ്ങനെയും സ്‌നേഹിക്കാനാവും എന്ന് പഠിപ്പിച്ചവരാണ് നിങ്ങള്‍. ഒരു പെണ്ണിനും സഹിക്കാനും പൊറുക്കാനും പറ്റാത്ത കാര്യമാണ് ഭര്‍ത്താവ് വേറൊരു പെണ്ണിനെ നോക്കുന്നത്. ഇവിടെ സുഹാനയുടെ നല്ല മനസ് കാണാതെ പോവരുത്. എന്നിങ്ങനെ സുഹാനയെ കുറിച്ചുള്ള കമന്റുകൾ ആയിരുന്നു ഏറെയും.


Click it and Unblock the Notifications