'അമ്പമ്പോ.. ഇതെന്തൊരു മാറ്റം! കണ്ടാൽ അറിയത്തേയില്ല'; അമൃതയുടെ പഴയ ഫോട്ടോ കണ്ട് വണ്ടറടിച്ച് ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ജനപ്രീയ പരമ്പരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. ശീതൾ എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയുടേയും സിദ്ധുവിന്റേയും മകളാണ് ശീതൾ എന്ന കഥാപാത്രം.

ശ്രദ്ധയ കഥാപാത്രം ആയിരുന്നെങ്കിലും വളരെ കുറച്ചു നാൾ മാത്രമാണ് നടി പരമ്പരയിൽ അഭിനയിച്ചത്. എന്നാൽ അതിനകം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു.വിവാഹം ഉറപ്പിച്ചതുകൊണ്ടാണ് അമൃത പിന്മാറിയത് എന്നടക്കം അഭ്യൂഹങ്ങൾ അന്ന് പ്രചരിച്ചിരുന്നു. എന്നാൽ അതെല്ലാം തള്ളി അമൃത രംഗത്ത് എത്തിയിരുന്നു.

സ്റ്റാർ മാജിക്ക് ഷോയിലൊക്കെ സജീവമാണ്

മറ്റൊരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് പിന്മാറ്റമെന്നും രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാത്തത് കൊണ്ടാണെന്നും നടി വ്യക്തമാക്കിയിരുന്നു. കുടുംബവിളക്കിൽ നിന്നും പിന്മാറിയ അമൃത ചെറിയ ഹാസ്യ പരിപാടികളിലും മോഡലിങിലും സ്റ്റാർ മാജിക്ക് ഷോയിലുമൊക്കെയായി സജീവമാണ്.

മോംസ് ആന്റ് മീ എന്ന യുട്യൂബ് ചാനൽ

കുടുംബവിളക്കിൽ നിന്നും ഇറങ്ങിയ ശേഷം സ്വന്തമായി ഒരു യുട്യൂബ് ചാനലും നടി ആരംഭിച്ചിരുന്നു. മോംസ് ആന്റ് മീ എന്ന പേരിലാണ് അമൃതയുടെ യുട്യൂബ് ചാനൽ. അമ‍‍ൃതയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർ അറിയുന്നതും ഈ യുട്യൂബ് ചാനൽ വഴിയാണ്. ഇതിനു പുറമെ മോഡലിങിലും സജീവായ അമൃത ഇൻസ്റാഗ്രാമിലൂടെ അതിന്റെ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. അമൃതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്.

കളിവീട് സീരിയലിലാണ് അമൃത

അടുത്തിടെ അമൃത പങ്കുവച്ച ഒരു ചിത്രം ഓണ്‍ലൈനില്‍ വൈറലായിരുന്നു. സാന്ത്വനം സീരിയലിലൂടെ ശ്രദ്ധനേടിയ അജു തോമസിനൊപ്പമുള്ള ഫോട്ടോയാണ് നടി പോസ്റ്റ് ചെയ്തത്. മുൻ ബിഗ് ബോസ് താരവും നടനും മോഡലുമായ ഷിയാസ് കരീം ഇവരുടെ ചിത്രത്തിന് താഴെ വിവാഹ ആശംസകളും നേർന്നതോടെ എല്ലാവരും കരുതി അമൃത ആരേയും അറിയിക്കാതെ വിവാഹിതയായിയെന്ന്.

നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി പിന്നാലെ എത്തിയത്. എന്നാൽ ഇവർ വിവാഹിതരായിരുന്നില്ല. പുതിയ പരമ്പരയുടെ സെറ്റിൽ നിന്നുള്ള ചിത്രമായിരുന്നു അത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കളിവീട് എന്ന സീരിയലിലാണ് അമൃത ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ചില ചിത്രങ്ങള്‍

അതേ സമയം അമൃത പങ്കുവച്ച ഒരു ചിത്രം ഇപ്പോൾ വലിയ രീതിയിൽ വൈറലായി മാറുകയാണ്. 'ചില ചിത്രങ്ങള്‍' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം കണ്ട് ആരാധകരും താരങ്ങളുമെല്ലാം വണ്ടറടിച്ച് ഇരിക്കുകയാണ്. നടിയുടെ പഴയൊരു ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇപ്പോഴുള്ള അമൃതയുമായി നേരിയ സാമ്യം മാത്രമാണ്. മീര വാസുദേവന്‍, ഷിയാസ് കരീം, ആനന്ദ് നാരായണന്‍, സാജന്‍ സൂര്യ, ആന്‍മരിയ, ജോസ്ഫിന്‍ തുടങ്ങി നിരവധി താരങ്ങൾ ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ഇതേതാ ഈ പെണ്‍കുട്ടി എന്നാണ് ആനന്ദ് നാരാണന്റെ കമന്റ് ചെയ്തിരിക്കുന്നത്.

ശാലീന സൗന്ദര്യം

സൂപ്പര്‍, എന്തൊരു മാറ്റം, അമ്മയെ പോലെ തന്നെയുണ്ട്. കണ്ടാൽ അറിയത്തേയില്ല എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍. പഴയ ചിത്രത്തില്‍ അമൃതയ്ക്ക് ഒരു ശാലീന സൗന്ദര്യം ഉണ്ടായിരുന്നു എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്താണ് മാറ്റം, ഇങ്ങനെയും മാറാൻ കഴിയുമോ എന്നാണ് ചിലരുടെ ചോദ്യം.

ഈ ട്രാൻസ്ഫോർമേഷന്റെ രഹസ്യം തേടുന്നവരും ഇതിന്റെ വീഡിയോ പങ്കുവയ്ക്കണമെന് ആവശ്യപ്പെടുന്നവരും ഉണ്ട്. സെലിബ്രിറ്റിയായി കാശും പണവും ലുക്കും ഒക്കെ മാറുമ്പോള്‍ പഴയത് പലതും ഓര്‍ക്കാന്‍ മടിയ്ക്കുന്നവരാണ് പൊതുവെ സെലിബ്രിറ്റികള്‍. എന്നാല്‍ അമൃത ഇപ്പോഴും വന്ന വഴി മറന്നിട്ടില്ല, പഴയത് പോസ്റ്റ് ചെയ്യുന്നതിന് മടിയും കാണിക്കുന്നില്ല എന്ന് നടിയെ പ്രശംസിക്കുന്നവരും ഉണ്ട്. അതേസമയം, ബോഡി ഷെമിങ് കമന്റുകളും നിരവധി ചിത്രത്തിന് വരുന്നുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X