കല്യാണപ്പെണ്ണായി വീണ നായർ, എല്ലാം പെട്ടെന്നായിരുന്നുവെന്ന് താരം! വരൻ ആരാണെന്ന് ആരാധകർ; പോസ്റ്റ് വൈറൽ

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടിയാണ് വീണ നായര്‍. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് താരം. എന്നാൽ ടെലിവിഷനിലൂടെയാണ് വീണയെ മലയാളികൾ അടുത്തറിയുന്നത്. ജനപ്രിയ പരമ്പരകളിലൂടെയും ബിഗ് ബോസ് അടക്കമുള്ള ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയായുമെല്ലാം ഗായികയായുമെല്ലാം വീണ കയ്യടി നേടിയിട്ടുണ്ട്.

മിനിസ്‌ക്രീന്‍ കാവ്യ മാധവന്‍ എന്ന വിളിപ്പേരോടെയാണ് വീണ നായര്‍ സീരിയല്‍ ലോകത്ത് കടന്നുവന്നത്. നിരവധി ഹിറ്റ് സീരിയലുകള്‍ ചെയ്ത നടി, പിന്നീട് ഹാസ്യ താരമായി ബിഗ് സ്‌ക്രീനിലേക്കും ചുവടുവെച്ചു. വെള്ളിമൂങ്ങ എന്ന ആദ്യ ചിത്രത്തിലെ വേഷം വലിയ ശ്രദ്ധ നേടിയതോടെ നിരവധി അവസരങ്ങളാണ് വീണയ്ക്ക് ലഭിച്ചത്. ബിഗ് ബോസ് റിയാലിറ്റി ഷോയും വീണയുടെ കരിയറിലും ജീവിതത്തിലും വലിയ മാറ്റങ്ങൾക്ക് കാരണമായി.

Veena Nair

ഇന്ന് സോഷ്യൽ മീഡിയയിലടക്കം സജീവ സാന്നിധ്യമാണ് വീണ നായർ. ജീവിതത്തിലെ സന്തോഷവും സങ്കടവുമടക്കം തന്റെ മിക്ക വിശേഷങ്ങളും വീണ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ വ്യക്തി ജീവിതത്തിലെ സംഭവങ്ങളെ കുറിച്ചും വീണ തുറന്നു പറഞ്ഞിട്ടുണ്ട്. ജീവിത്തില്‍ ഒറ്റപ്പെട്ടു പോയതിനെ കുറിച്ച് പറയാന്‍ വീണയ്ക്ക് മടി ഉണ്ടായിരുന്നില്ല.

അച്ഛനും അമ്മയും മരണപ്പെട്ടതിനെ കുറിച്ചും ആര്‍ ജെ അമനെ പ്രണയിച്ച് വിവാഹം ചെയ്തതിനെ കുറിച്ചുമൊക്കെ വീണ അഭിമുഖങ്ങളിൽ തുറന്നു സംസാരിച്ചിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും വേര്‍പാടിനെ കുറിച്ച് പറയുമ്പോഴേല്ലാം നടി വികാരഭരിതയാവും. ആ സമയത്തെ ഒറ്റപ്പെടലില്‍ എല്ലാം അമന്‍ ആയിരുന്നു വീണയ്ക്ക് ആശ്വാസം. എന്നാല്‍ 2022 ല്‍ ആ ബന്ധം വേര്‍പിരിയുകയായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപാണ് തന്റെ ദാമ്പത്യ ജീവിതം തകർന്നതിനെ കുറിച്ച് വീണ തുറന്നു പറഞ്ഞത്.

ഒരുപാട് നാളത്തെ ഗോസിപ്പുകള്‍ക്ക് ശേഷമാണ് തങ്ങള്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത് എന്ന് അമനും വീണയും വ്യക്തമാക്കിയത്. എന്നാൽ ഇവരുടെ തുറന്നു പറച്ചിലിന് ശേഷവും ഗോസിപ്പുകള്‍ അവസാനിച്ചിരുന്നില്ല. വീണ എപ്പോള്‍ അടുത്ത വിവാഹത്തിനൊരുങ്ങും എന്നായിരുന്നു ചോദ്യം. രണ്ടാം വിവാഹം സംബന്ധിച്ച ചോദ്യങ്ങളെല്ലാം നടി ചിരിച്ചു തള്ളി. എന്നാൽ ഇപ്പോഴിതാ വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ഏതാനും ചിത്രങ്ങൾ വീഡിയോ ആക്കി പങ്കുവച്ചിരിക്കുകയാണ് നടി.

Veena Nair

'കല്യാണപ്പെണ്ണ്, എല്ലാം പെട്ടന്നായിരുന്നു' എന്ന ക്യാപ്ഷനോടെയാണ് വീണയുടെ പോസ്റ്റ്. രണ്ടാം വിവാഹമായോ എന്ന ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് വീണയുടെ ചിത്രങ്ങള്‍. അതേ സമയം ആരാണ് വരന്‍ എന്ന് ചോദിച്ച് ചിലര്‍ കമന്റില്‍ എത്തിയിട്ടുണ്ട്. കല്യാണപ്പെണ്ണ് സുന്ദരി ആയിട്ടുണ്ടെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ്. സെലിബ്രിറ്റി ഡിസൈനറായ നിഥിന്‍ സുരേഷ് ആണ് വീണയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. നിരവധി പേർ ചിത്രങ്ങൾക്ക് താഴെ കമന്റുമായി എത്തുന്നുണ്ട്.

നിലവിൽ മകനൊപ്പം കൊച്ചിയിലാണ് വീണ താമസിക്കുന്നത്. വേർപിരിഞ്ഞെങ്കിലും മകന്റെ കാര്യങ്ങൾ താനും അമനും ചേർന്നാണ് നോക്കുന്നതെന്ന് വീണ പറഞ്ഞിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് അമൻ ദുബായിയിൽ ആണ്. അടുത്തിടെ മകൻ അമ്പാടി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷം വീണ പങ്കുവെച്ചിരുന്നു. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സുഭദ്രം എന്ന പരമ്പരയിലൂടെയാണ് അമ്പാടിയുടെ അരങ്ങേറ്റം. നിരവധിപേർ താരപുത്രന് ആശംസകൾ നേർന്ന് എത്തിയിരുന്നു.

Read more about: veena nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X