For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ഞില്‍ വിരിഞ്ഞ പൂവിലേക്ക് ശ്വേത മേനോന്‍; അഞ്ജനയ്ക്ക് കരുത്താകാന്‍ താരം എത്തുന്നു

  |

  മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശ്വേത മേനോന്‍. പാലേരി മാണിക്യം, സാള്‍ട്ട് ആന്റ് പെപ്പര്‍, തുടങ്ങി നിരവധി സിനിമകളിലൂടെ മിന്നും പ്രകടനം കാഴ്ചവച്ചിട്ടുള്ള ശ്വേത മേനോന്‍ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള താരമാണ്. സിനിമയുടെ വലിയ സ്‌ക്രീനില്‍ മാത്രമല്ല, മനി സ്‌ക്രീനിലും സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട് ശ്വേത മേനോന്‍. വെറുതെ അല്ല ഭാര്യ എന്ന ഹിറ്റ് റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയ ശ്വേത പിന്നീട് ബിഗ് ബോസിലൂടേയും ആരാധകരെ സ്വന്തമാക്കിയിരുന്നു.

  സാരിയില്‍ അതിസുന്ദരിയായി ആര്യ; പുത്തന്‍ ചിത്രങ്ങളിതാ

  ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം ശ്വേത മേനോന്‍ മിനിസ്‌ക്രീനിലേക്ക് മടങ്ങി വരികയാണ്. ഇത്തവണ റിയാലിറ്റി ഷോയിലൂടെയല്ല പരമ്പരയിലൂടെയാണ് വരവ്. സൂപ്പര്‍ ഹിറ്റ് പരമ്പരയായ മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെയാണ് സീരിയല്‍ രംഗത്തേക്കുള്ള ശ്വേത മേനോന്റെ വരവ്. അതിഥി വേഷത്തിലായിരിക്കും ശ്വേത മേനോന്‍ എത്തുക. ശ്വേത മേനോന്‍ ആയി തന്നെയായിരിക്കും താരത്തിന്റെ എന്‍ട്രി. പരമ്പരയിലെ പ്രധാന കഥാപാത്രമായ അഞ്ജനയുടെ ആരാധികയും സുഹൃത്തുമായാണ് ശ്വേത മേനോന്‍ അഭിനയിക്കുക എന്നാണ് അറിയാന്‍ സാധിക്കുന്നത്.

  Shwetha Menon

  പരമ്പരയുടെ തിരക്കഥാകൃത്തായ ജയ പര്‍ണശാലയാണ് ശ്വേത മേനോന്റെ വരവിനെക്കുറിച്ച് മനസ് തുറന്നിരിക്കുന്നത്. ഈടൈംസിന് നല്‍കിയ പ്രതികരണത്തിനാണ് തിരക്കഥാകൃത്ത് മനസ് തുറന്നത്. ''സെലിബ്രിറ്റികള്‍ അതിഥികളായി എത്തുന്നത് മലയാളത്തില്‍ ഇപ്പോള്‍ ട്രെന്റായി മാറിയിരിക്കുകയാണ്. ഒരു അതിഥി വേഷത്തെക്കുറിച്ച് ചാനല്‍ അധികൃതര്‍ അറിയിച്ചപ്പോള്‍ തന്നെ ഞാന്‍ ആ കഥാപാത്രത്തെ പരമ്പരയുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ശ്വേതയുടെ വരവ് പ്രേക്ഷകര്‍ക്ക് ഒരുപാട് സര്‍പ്രൈസുകള്‍ നല്‍കുന്നതായിരിക്കും'' ജയ പറയുന്നു..

  സൂചനകള്‍ പ്രകാരം അഞ്ജനയും ശ്വേതയും ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കണ്ടുമുട്ടുന്നത്. പതിയെ ഇരുവര്‍ക്കുമിടയിലെ സൗഹൃദം വളരുകയാണ്. പിന്നീട് അഞ്ജനയുടെ ജീവിതം തനിക്ക് സിനിമയാക്കണമെന്നുള്ള ആഗ്രഹം ശ്വേത മേനോന്‍ പങ്കുവെക്കുന്നതായാണ് സൂചനകള്‍. സിനിമയ്ക്ക് നല്ലൊരു ക്ലൈമാക്‌സ് വേണമെന്ന് ആഗ്രഹിക്കുന്ന ശ്വത മേനോന്‍ തന്റെ പ്രിയപ്പെട്ടവരുടെ ഒരു ഗെറ്റുഗദര്‍ നടത്താന്‍ നടത്താന്‍ അഞ്ജനയോട് ആവശ്യപ്പെടുകയാണ്. അതേസമയം അഞ്ജനയെ കൊല്ലനായി ശത്രുക്കള്‍ ശ്രമം തുടരുന്നു. ഇതിനിടെ ഉടനെ തന്നെ പരമ്പരയില്‍ പിച്ചാത്തി ഷാജിയും സുജയും തമ്മിലുള്ള വിവാഹവും കാണാന്‍ സാധിക്കും.

  മലയാളത്തിലെ ജനപ്രീയ പരമ്പരകളില്‍ ഒന്നാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്. ഐഎഎസ് ആകാന്‍ ആഗ്രഹിച്ച ഗ്രാമീണ പെണ്‍കുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്. 600 എപ്പിസോഡുകള്‍ പിന്നിട്ട പരമ്പരയില്‍ അഞ്ജനയുടെ ഐഎഎസ് ജീവിതത്തിലെ വെല്ലുവിളികളിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. മാളവിക വേല്‍സ് ആണ് അഞ്ജനയായി എത്തുന്നത്. രേഖ രതീഷ്, യുവ കൃഷ്ണ, അഖില്‍ ആനന്ദ് തുടങ്ങിയവരാണ് പരമ്പരയിലെ മറ്റ് പ്രധാന താരങ്ങള്‍.

  പത്ത് വര്‍ഷം എന്റെ അമ്മ ചിരിച്ച് കണ്ടിട്ടില്ല, അച്ഛനും അമ്മയും പിരിഞ്ഞത് നന്നായി: സാറ അലി ഖാന്‍

  നവംബര്‍ 12ന് ദുല്‍ഖറിന്റെ കുറുപ്പ് ലോകമാകെ റിലീസ് | FilmiBeat Malayalam

  മോഡലിംഗിലൂടെ സിനിമയിലെത്തിയ താരമാണ് ശ്വേത മേനോന്‍. മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലും തെലുങ്കിലും തമിഴിലുമെല്ലാം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ശ്വേത മേനോന്‍. ബാദല്‍ ആണ് ശ്വേതയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. അവതാരകയായും വിധി കര്‍ത്താവായും നിരവധി ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുണ്ട് ശ്വേത മേനോന്‍. 2009 ല്‍ പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥയിലൂടെയായിരുന്നു ആദ്യം പുരസ്‌കാരം നേടിയത്. പിന്നീട് 2011 ല്‍ സാള്‍ട്ട് ആന്റ് പെപ്പറിലൂടെ വീണ്ടും മികച്ച നടിയായി മാറി. താരത്തിന്റെ സീരിയലിലേക്കുള്ള എന്‍ട്രിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിന്റെ പ്രൊമോ വീഡിയോ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.

  Read more about: shwetha menon
  English summary
  New Twist In Manjil Virinja Poovu, Shwetha Menon Roped In For An Extended Cameo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X