എല്ലാം ഡയലോഗിൽ ഒതുക്കുന്നു; ശിവാഞ്ജലി റൊമൻസ് കാണിക്കാൻ എന്താണ് ബുദ്ധിമുട്ട്, സാന്ത്വനത്തിൽ വീണ്ടും ട്വിസ്റ്റ്
ടെലിവിഷന്‍ സീരിയലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സീരിയല്‍ ഇല്ലെന്നും അതിന് കാരണം സീരിയലുകളുടെ നിലവാര തകര്‍ച്ചയാണെന്നും ജൂറി വിശദീകരിച്ചിരുന്നു. എന്ന് മുതല്‍ സീരിയലുകളെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാല്‍ പ്രേക്ഷകരുടെ നിര്‍ദ്ദേശം അനുസരിച്ച് പല സീരിയലുകളിലും വലിയ മാറ്റം വരുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഏറ്റവുമൊടുവില്‍ ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന സീരിയലാണ് സാന്ത്വനം. ശിവനും അഞ്ജലിയും തമ്മിലുള്ള പിണക്കവും പ്രണയവും കാണാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.
ഇടയ്ക്ക് രണ്ടാളും പിണക്കത്തിലായെങ്കിലും പ്രേക്ഷകരുടെ കൂടെ അഭ്യര്‍ഥനയില്‍ രണ്ടാളും ഒരുമിച്ചു. ശിവാഞ്ജലിമാര്‍ക്കിടയില്‍ പ്രശ്‌നം ഉണ്ടാക്കിയത് ജയന്തി ആണെന്ന് വ്യക്തമായിരിക്കുകയാണ്. കിട്ടിയ അവസരം മുതലെടുത്ത് ഇരുവര്‍ക്കുമിടയില്‍ ജയന്തി കലഹം ഉണ്ടാക്കുകയായിരുന്നു. ഇതറിഞ്ഞതോട് കൂടി ജയന്തിയെ വിളിച്ച് വരുത്തി ഒരു പണി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് അഞ്ജലി. അപ്പുവും അഞ്ജുവിനൊപ്പം കൂടുന്നുണ്ട്. ഇതെല്ലാം ഉള്‍പ്പെടുത്തിയുള്ള പ്രൊമോ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ സീരിയലില്‍ അടുമുടി മാറ്റം വരണമെന്നാണ് ചില ആരാധകര്‍ക്ക് പറയാനുള്ളത്. ശിവാഞ്ജലി പ്രണയ രംഗം കുറച്ച് കൂടുതല്‍ കാണിക്കണമെന്നാണ് പ്രധാന ആവശ്യം. അതിനൊപ്പം വിദ്യഭ്യാസവും ജോലിയും അത്യാവശ്യമാണെന്നുള്ള സന്ദേശം കൂടി സീരിയൽ നൽകണമെന്നാണ് പ്രൊമോ വീഡിയോയ്ക്ക് താഴെ വരുന്ന കമൻ്റുകളിൽ പ്രേക്ഷകർ പറയുന്നത്. വായിക്കാം...

ശിവാഞ്ജലി റൊമാന്‍സ് വരുമ്പോള്‍ ആ ഇലാസ്റ്റിക് എന്താ നീളില്ലെ എന്ന് ചോദിക്കുകയാണ് ആരാധകര്‍. ഫാന്‍സ് എത്രയോ തവണ നല്ല മാറ്റങ്ങള്‍ കൊണ്ട് വരണം എന്ന് പറഞ്ഞെങ്കിലും അതെല്ലാം വെറുതേ ഡയലോഗുകളില്‍ കൊണ്ട് വന്നു ഒതുക്കി കളഞ്ഞു. ജോലിയുടെ പ്രാധാന്യം കാനഡ അപ്പച്ചിടെ രണ്ട് വാക്കുകളില്‍ ഒതുക്കി. വസ്ത്രധാരണം അതെ പോലെ കണ്ണന്റേയും അപ്പുവിന്റേയും വാക്കുകളില്‍ നിര്‍ത്തി. അത് പോട്ടെ ഡ്രസിങ് ഓരോരുത്തരുടെ ഇഷ്ടമാണ് എന്ന് കരുതാം. എന്നാല്‍ ഇവിടെ അപ്പുന്റെ ജോലി ഒരു കോമഡി ആക്കി കളഞ്ഞില്ലേ എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്.

ഡിഗ്രി പഠിച്ചിട്ട് എനിക്ക് വീട്ടില്‍ നിന്നാല്‍ മതി എന്ന് അഞ്ജലി. ഇന്നത്തെ കാലത്തെ ഏതേലും പെണ്‍കുട്ടികള്‍ അങ്ങനെ ചിന്തിക്കുമോ? എന്നാല്‍ കഷ്ടപ്പെട്ട് വീട്ടുകാര്‍ പണം മുടക്കി പഠിപ്പിച്ചത് എന്തിനാ. രാവിലെ തൊട്ട് രാത്രി വരെ വീട്ടുജോലി മാത്രം ചെയ്തു തെക്കുവടക്കു നടക്കുന്ന മൂന്ന് പെണ്ണുങ്ങള്‍. ഒരു റിയാലിറ്റി ഫീല്‍ ചെയ്യുന്നില്ല. സാന്ത്വനം സീരിയലിന്റെ മെയിന്‍ ക്വാളിറ്റി ആയി പറയുന്നത് കൂട്ടു കുടുംബം ആണ് അത് നല്ല രീതിയില്‍ തന്നെ അവതരിപ്പിക്കുന്നുണ്ട് എന്നത് മാത്രമാണ്. അതിനപ്പുറം ഇന്നത്തെ കാലത്ത് ഒരു കുടുംബം എങ്ങനെ ജീവിക്കുന്നു എന്ന് കാണിക്കുന്നത് നല്ലതായിരിക്കും.

ഒരു കുടുംബത്തില്‍ 2 അല്ല 4 പേര്‍ക്ക് ജോലി ഉണ്ടെങ്കില്‍ പോലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ആണ്. ഇതൊന്നും കാണിക്കാന്‍ താല്‍പര്യം ഇല്ലെങ്കില്‍ ശിവാജ്ഞലിയുടെ സീനുകള്‍ എങ്കിലും നന്നയിട്ട് കാണിച്ചൂടെ. അത് ഒളിച്ചു കളി നടത്തുന്ന പോലെയാ കാണിക്കുന്നേ. ഇരുവരുടെയും പ്രണയനിമിഷങ്ങള്‍ കൂടുതലായി ഇവിടെ അനിവാര്യമാണ്. ബാക്കിയുള്ള എല്ലാ കാര്യങ്ങളിലും വലിയ മാറ്റം കൊണ്ട് വരാന്‍ സീരിയലിന് സാധിക്കും. സമൂഹത്തിലെ ചില പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിക്കുകയോ മറ്റോ ചെയ്താല്‍ സീരിയലിന്റെ റേറ്റിങ്ങ് ഒന്ന് കൂടി മുകളിലേക്ക് എത്തും.

സ്ത്രീയ്ക്കും പുരുഷനുമുള്ള വിദ്യാഭ്യാസം, ജോലി എന്നിവയുടെ പ്രധാന്യം കാണിക്കാവുന്നതായിരുന്നു. കാരണം സാന്ത്വനം എന്നത് നല്ല ഒരു പ്ലാറ്റ്‌ഫോം ആണ്. ഇതില്‍ എന്ത് കോപ്പ് ആണ് ഉള്ളതെന്ന് ചോദിക്കുന്ന വിമര്‍ശകരോട്, എല്ലാ തരത്തിലും ഇത് നല്ല ഒരു സീരിയല്‍ ആണെന്ന് പറയാന്‍ ഇത് കാണുന്ന ഫാന്‍സിന് കഴിയണം. ഇത് തമിഴ്‌നാട് അല്ല കേരളം ആണ്. ഒരുപാട് കാര്യങ്ങളില്‍ ഇപ്പോഴത്തെ തലമുറ ഒരുമുഴം മുന്നേ ചിന്തിക്കുന്നവര്‍ ആണ്. അപ്പോള്‍ എല്ലാവര്‍ക്കും ഒരേ പോലെ ദഹിക്കാന്‍ പറ്റുന്ന കണ്‍സപ്റ്റ് കൊണ്ട് വരണം.
എന്റെ ഇഷ്ടം വന്നിട്ട് 20 വര്‍ഷമായി; ഇന്നു വരെ തന്ന സ്‌നേഹത്തിനും കരുതലിനും നന്ദി പറഞ്ഞ് കൊണ്ട് നടി നവ്യ നായര്‍

ഇന്നത്തെ പ്രേക്ഷകര്‍ക്ക് റിയാലായിട്ടുള്ള സീനുകളോട് ആണ് താല്‍പര്യം. ഒരു സീരിയല്‍ ആണെങ്കിലും സിനിമ ആണെങ്കിലും അത് വലിച്ചു നീട്ടി കൊണ്ട് പോവേണ്ട കാര്യമില്ല. ഒരു എന്റര്‍ടെയിനര്‍ ആയി മാത്രം കണ്ടാല്‍ പോര. നല്ല മൂല്യം ഒള്ള കഥ സമൂഹത്തിന് കൊടുക്കുന്നതും നല്ലതല്ലേ. എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് സാന്ത്വനം സീരിയലിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. സീരിയലുകളും സിനിമകളുമൊക്കെ പലരെയും സ്വാധീനിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ചെറിയ പിള്ളേരെ. ഈ സീരിയല്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് അവര്‍ ആണ്. സീരിയലിലെ ശിവനെ അവതരിപ്പിക്കുന്ന സജിന്റെ ജന്മദിനത്തിന് ആശംസയുമായി വന്നത് കൊച്ച് കുട്ടികളും യുവാക്കളുമായിരുന്നു. അതിനര്‍ഥം അവരും സീരിയലിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ ആണെന്നാണ്.
Recommended Video

സീരിയല്‍ കണ്ടിട്ട് ആരും നന്നാവുകയോ ചീത്ത ആവുകയോ ചെയ്‌തെന്ന് വരില്ല. എന്നാല്‍ സമൂഹത്തിന് കൊടുക്കുമ്പോള്‍ എന്റര്‍ടെയിന്‍മെന്റ് കൂടെ ഇത്തിരി വാല്യൂ ചേര്‍ന്നോട്ടെ. സാന്ത്വനത്തിന് എല്ലാത്തരത്തിലും നല്ലൊരു പ്രേക്ഷക പിന്തുണ വേണം. ഇതുവരെ കണ്ടതില്‍ വച്ചു നല്ലൊരു കാസ്റ്റിങ് കിട്ടിയ ഒരു സീരിയല്‍ കൂടി ആണിത്. നല്ല സംവിധാനവും അവതരണവും. കഥയിലും കുറച്ച് നല്ല മാറ്റങ്ങള്‍ ഞങ്ങള്‍ക്ക് പ്രതീക്ഷിക്കമോ എന്നാണ് ആരാധകര്‍ സാന്ത്വനത്തിന്റെ അണിയറ പ്രവര്‍ത്തകരോട് ചോദിക്കുന്നത്.


Click it and Unblock the Notifications