തിരുമ്പി വന്തിട്ടേന്‍ ഡാ! അമ്പാടിയായി നിഖിലിന്റെ മാസ് റീഎന്‍ട്രി; ആവേശത്തോടെ ആരാധകര്‍

ജനപ്രീയ പരമ്പരയാണ് അമ്മറിയാതെ. പതിവ് നായികമാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ് അമ്മയറിയാതെയിലെ അലീന ടീച്ചര്‍. കരച്ചിലിനും പൈങ്കിളി പ്രണയത്തിനുമൊന്നും അലീന ടീച്ചര്‍ക്ക് നേരമില്ല. കരുത്തുറ്റ നായികയോളം തന്നെ പ്രേക്ഷകര്‍ സ്വീകരിച്ച കഥാപാത്രമാണ് പരമ്പരയിലെ നായകന്‍ ആയ അമ്പാടി. നിഖില്‍ നായരായിരുന്നു പരമ്പരയില്‍ അമ്പാടി എന്ന കരുത്തുറ്റ നായകനായി എത്തുന്നത്.

സാരിയില്‍ സെക്‌സിയായി പ്രിയങ്ക; ഹോട്ട് ചിത്രങ്ങള്‍ കാണാം

ഇതിനിടെ പ്രേക്ഷകരെയാകെ നിരാശരാക്കി കൊണ്ടായിരുന്നു പരമ്പരയില്‍ നിന്നും നിഖില്‍ പിന്മാറിയത്. ആരാധകര്‍ക്ക് താങ്ങാന്‍ ആകുന്നതായിരുന്നില്ല ഈ വാര്‍ത്ത. സോഷ്യല്‍ മീഡിയയിലെങ്ങും നിഖിലിനെ തിരികെ കൊണ്ടു വരണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്തു. പിന്നാലെ നിഖിലിന് പകരം മറ്റൊരു താരം അമ്പാടിയായി എത്തുകയും ചെയ്തു. എന്നാല്‍ അമ്പാടിയായി മനസിലിടം നേടിയ നിഖിലിന് പകരം മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ആരാധകരുടെ പ്രതികരണം.

നിഖില്‍ മടങ്ങിയെത്തുന്നു


എന്തായാലും ആരാധകരുടെ സങ്കടങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്. പരമ്പരയിലേക്ക് നിഖില്‍ നായര്‍ അമ്പാടിയായി മടങ്ങിയെത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ അമ്പാടിയായി നിഖില്‍ മടങ്ങിയെത്തുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇത് ശരിയാകണേ എന്നായിരുന്നു സോഷ്യല്‍ മീഡിയയുടേയും ആരാധകരുടേയും പ്രാര്‍ത്ഥന. ഇപ്പോഴിതാ സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ അമ്പാടിയായുള്ള നിഖിലിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

തിരുമ്പി വന്തിട്ടേന്‍ ഡാ

പുതിയ പ്രൊമോ വീഡിയോയാണ് നിഖിലിന്റെ തിരിച്ചുവരവ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരുമ്പി വന്തിട്ടേന്‍ ഡാ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിങ്ങാഗ്രഹിച്ച നായകന്‍, ടീച്ചര്‍ക്കൊപ്പം നില്‍ക്കാന്‍ പോന്ന മാഷായി, അമ്പാടി എത്തിയിരിക്കുമെന്നാണ് പ്രൊമോ വീഡിയോയില്‍ പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ആവേശത്തോടെയാണ് പ്രേക്ഷകര്‍ നിഖിലിന്റെ തിരിച്ചുവരവിനെ സ്വീകരിച്ചിരിക്കുന്നത്. കമന്റിലെങ്ങും ആരാധകരുടെ സന്തോഷമാണ്.

മറ്റൊരാളെ  കാണാന്‍ സാധിക്കില്ല

നിഖിലിന് പകരം വന്ന നടന്‍ നന്നായി അഭിനയിക്കുന്നുണ്ടെങ്കിലും അമ്പാടിയായി മറ്റൊരാളെ മനസില്‍ കാണാന്‍ സാധിക്കില്ല. അമ്പാടിയായി നിഖില്‍ ചേട്ടനെ മാത്രമേ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളൂവെന്നാണ് ആരാധകര്‍ പറയുന്നത്. തിരിച്ചുവരുമെന്ന് കേട്ടത് മുതല്‍ കാത്തിരിക്കുകയാണ്. പ്രൊമോ കണ്ടതോടെ ആവേശമായെന്നും അവര്‍ പറയുന്നു. പ്രൊമോ വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി മാറുകയായിരുന്നു. അലീനയും അമ്പാടിയും ഒരുമിച്ച് വരുമ്പോള്‍ ആവേശമാണെന്നും പ്രേക്ഷകര്‍ പറയുന്നു.

Recommended Video

Chakkappazham Fame Arjun Finally Revealed The Reason For Quitting The Show
ആരാധകരുടെ വിജയം

നിഖില്‍ തിരികെ വരുമ്പോള്‍ അതിനായി ഇത്രയും നാള്‍ സോഷ്യല്‍ മീഡിയയിലൂടേയേും മറ്റും ആവശ്യപ്പെട്ടുകൊണ്ടിരുന്ന ആരാധകരുടെ വിജയമാണെന്നാണ് ചിലര്‍ പറയുന്നത്. പരമ്പരയുടെ കഥ വളരെ നിര്‍ണായകമായൊരു ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ സമയത്ത് അലീന ടീച്ചറുടെ കൂടെ അമ്പാടിയായി നിഖില്‍ തന്നെ എത്തുമ്പോള്‍ അത് പരമ്പരയ്ക്ക് വലിയ ഊര്‍ജമാകുമെന്നാണ് ആരാധകര്‍ പറയുന്നത്. നിഖില്‍ പിന്മാറിയിട്ടും പരമ്പര റേറ്റിംഗില്‍ മുന്നിലുണ്ടെന്നതും ശ്രദ്ധേയമാണ്. ഇനി നിഖില്‍ തിരികെ എത്തിയാല്‍ വന്‍ കുതിപ്പായിരിക്കും റേറ്റിംഗില്‍ ഉണ്ടാവുക എന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ പാടാത്ത പൈങ്കിളിയില്‍ നിന്നും സൂരജ് പിന്മാറിയത് വലിയ ചര്‍ച്ചയായിരുന്നു. പരമ്പരയുടെ റേറ്റിംഗിനേയും ഇത് ബാധിച്ചിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X