അമ്പാടിയായി നിഖില്‍ തിരികെ എത്തുന്നു! ആവേശത്തോടെ അമ്മയറിയാതെ ആരാധകര്‍!

ജനപ്രീയ പരമ്പരയാണ് അമ്മയറിയാതെ. മറ്റ് പരമ്പരകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പരമ്പര. സ്ഥിരം കണ്ണീര്‍നായികയെ അമ്മയറിയാതെയില്‍ കാണാന്‍ സാധിക്കില്ല. നായികയെ പോലെ തന്നെ നായകനും തീര്‍ത്തും വ്യത്യസ്തനാണ്. അലീന ടീച്ചറുടെ ലക്ഷ്യത്തിന് സര്‍വ്വ പിന്തുണയുമായി എത്തുന്ന അമ്പാടിയായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത് നിഖില്‍ നായരായിരുന്നു. എന്നാല്‍ ഈയ്യടുത്ത് പ്രേക്ഷകരെ ആകെ നിരാശയിലാക്കി നിഖില്‍ പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു.

അമ്പാടി നിഖില്‍ ഇല്ലെന്ന് അറിഞ്ഞത് മുതല്‍ പ്രേക്ഷകര്‍ നിരാശയിലായിരുന്നു. തങ്ങളുടെ അമ്പാടിയായി എത്തിയ പകരക്കാരനെ അംഗീകരിക്കാന്‍ പോലും പലരും മടിച്ചു. അത്രമേലായിരുന്നു നിഖില്‍ പ്രേക്ഷകര്‍ക്കിടയില്‍ നേടിയ സ്വീകാര്യത. സോഷ്യല്‍ മീഡിയയിലും പരമ്പരയുടെ യൂട്യൂബ് വീഡിയോകളിലുമെല്ലാം പ്രേക്ഷകര്‍ ഇതേക്കുറിച്ചായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്. നിഖിലിനെ തിരിക കൊണ്ടുവരാന്‍ ആരാധകര്‍ ക്യാംപയിനും ആരംഭിച്ചിരുന്നു.\

അമ്പാടിയായി നിഖില്‍ തിരികെ എത്തുന്നു

മറ്റ് നായകന്മാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണെന്നതാണ് അമ്പാടി ജനങ്ങള്‍ ഏറ്റെടുക്കാന്‍ കാരണം. അമ്പാടിയും അലീനയും തമ്മിലുള്ള കെമിസ്ട്രിയും പരമ്പരയെ ഹിറ്റ് ആക്കി മാറ്റുന്നതില്‍ നിര്‍ണായകമായിരുന്നു. അതുകൊണ്ട് തന്നെയാണ് പരമ്പരയില്‍ നിന്നും നിഖില്‍ മാറി മറ്റൊരു താരം അമ്പാടിയാകുന്നുവെന്ന് അറിഞ്ഞതും പ്രേക്ഷകരില്‍ പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ സാധിക്കാതിരുന്നത്. ആ നിരാശകള്‍ക്ക് അവസാനമാവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 അമ്പാടിയായി നിഖില്‍ തിരികെ എത്തുന്നു!

അതെ അമ്പാടിയായി നിഖില്‍ തിരിച്ചെത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചിത്രീകരണം നടക്കുന്നില്ല. അടുത്ത മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും അപ്പോള്‍ അമ്പാടിയായി എത്തുക നിഖില്‍ തന്നെയായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ വിവരം പുറത്ത് വന്നതോടെ പരമ്പരയുടെ ആരാധകരും ആവേശത്തിലാണ്. തങ്ങളുടെ മനസില്‍ പതിഞ്ഞു പോയ അമ്പാടിയുടെ മുഖം നിഖിലിന്റേതാണെന്നും അതിനാല്‍ നിഖില്‍ തിരികെ എത്തുമ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.

  അമ്പാടിയായി നിഖില്‍ തിരികെ എത്തുന്നു!

നിഖിലിന് പകരം അമ്പാടിയായി എത്തിയത് വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു. പരമ്പരയുടെ 235-ാം എപ്പിസോഡിലായിരുന്നു വിഷ്ണു അമ്പാടിയായി എത്തിയത്. വിഷ്ണുവിന്റെ പ്രകടനത്തെ കുറിച്ച് ആര്‍ക്കും എതിര്‍പ്പൊന്നുമില്ലെങ്കിലും വിഷ്ണുവിനെ തങ്ങളുടെ മനസിലുള്ള അമ്പാടിയായി സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. എന്തിന് ഏറെ പറയുന്നു, നിഖില്‍ ഇല്ലെങ്കില്‍ പരമ്പര അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് വരെ ചിലര്‍ പറഞ്ഞിരുന്നു.

Recommended Video

Chakkappazham Fame Arjun Finally Revealed The Reason For Quitting The Show
  അമ്പാടിയായി നിഖില്‍ തിരികെ എത്തുന്നു!

നേരത്തെ മറ്റൊരു പരമ്പരയായ പാടാത്ത പൈങ്കിളിയിലെ നായകനായി എത്തിയ സൂരജ് സണ്ണിന്റെ പിന്മാറ്റവും വലിയ ചര്‍ച്ചയായിരുന്നു. ആരോഗ്യകാരണത്തെ തുടര്‍ന്നായിരുന്നു സൂരജ് പരമ്പരയില്‍ നിന്നും പിന്മാറിയത്. സൂരജിന് പകരം മറ്റൊരു താരം ദേവയായി പരമ്പരയില്‍ എത്തിക്കഴിഞ്ഞു. സൂരജും നിഖിലിനെ പോലെ മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. അതേസമയം സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ് അമ്മയറിയാതെ. തന്റെ സഹോദരിയുടെ ജീവിതം തകര്‍ക്കാനുള്ള സച്ചിദാനന്ദന്റെ നീക്കത്തെ എങ്ങനെയായിരിക്കും അലീന ടീച്ചറും അമ്പാടിയും നേരിടുക എന്നതാണ് കണ്ടറിയാനുള്ളത്. നിഖില്‍ കൂടി മടങ്ങിയെത്തുകയാണെങ്കില്‍ പരമ്പര കൂടുതല്‍ ഉദ്വോഗജനകമാകുമെന്നുറപ്പാണ്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X