For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്തുകൊണ്ട് പിന്മാറി? ഹാഷ്ടാഗ് ക്യാംപയിനും തിരിച്ചുവരവിലെ സ്‌നേഹവും; അമ്മയറിയാതെ അമ്പാടി സംസാരിക്കുന്നു!

  |

  മലയാളത്തിലെ മുന്‍നിര സീരിയലാണ് അമ്മയറിയാതെ. കണ്ണീരിനും കാത്തിരിപ്പിനുമൊന്നുമല്ല ഇവിടെ സ്ഥാനം. ആക്ഷനും റൊമാന്‍സുമൊക്കെയാണ് അമ്മയറിയാതെ എന്ന പരമ്പരയെ ജനപ്രീയമാക്കുന്നത്. അലീനയും അമ്പാടിയും മറ്റ് പരമ്പരകളിലെ കേന്ദ്രകഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തരാണ്. പരമ്പര ഹിറ്റിലേക്ക് കുതിക്കുന്നതിനിടെയായിരുന്നു നായകനായ അമ്പാടിയെ അവതിരിപ്പിക്കുന്ന നിഖില്‍ നായര്‍ പിന്മാറുന്നത്.

  സ്‌റ്റൈലിഷ് ലുക്കില്‍ വന്നിറങ്ങി രഷ്മിക മന്ദാന; മുഖം മറച്ചതിനാല്‍ കൈ കൊണ്ട് ഭാവങ്ങള്‍ കാണിച്ച് താരം

  പിന്നീട് കണ്ടത് സമാനതകളില്ലാത്ത കാഴ്ചയായിരുന്നു. അമ്പാടിയായി നിഖിലിനെ തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഹാഷ്ടാഗ് ക്യാംപയിനുകള്‍ നടത്തുകയും നിരന്തരം കമന്റുകള്‍ ചെയ്യുകയും ചെയ്തു. ഒടുവില്‍ ആരാധകരുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. അമ്പാടിയായി നിഖില്‍ തിരികെ വന്നു. ഇതോടെ ഷോ വീണ്ടും റേറ്റിംഗ് ചാര്‍ട്ടില്‍ കുതിപ്പുണ്ടാക്കി. നിഖിലിന്റെ തിരിച്ചുവരവോടെ പുത്തനുണര്‍വ് ലഭിച്ച പരമ്പര ടിആര്‍പി റേറ്റിംഗില്‍ മുന്നിലാണുള്ളത്. തന്റെ പിന്മാറ്റത്തെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചുമെല്ലാം നിഖില്‍ ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയാണ്. വിശദമായി വായിക്കാം.

  ആരാണ് നിഖില്‍ നായര്‍ എന്നു ചോദിച്ചാല്‍?

  ആരാണ് നിഖില്‍ നായര്‍ എന്നു ചോദിച്ചാല്‍?

  മലയാളികള്‍ക്ക് ഞാന്‍ അമ്പാടിയും, തെലുങ്ക് പ്രേക്ഷകര്‍ക്ക് ഞാന്‍ പ്രേമുമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ രസകരമായ കഥകള്‍ പറയുക എന്നതാണ് ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ലക്ഷ്യം. ബാംഗ്ലൂരിലെ ഒരു മലയാളി കുടുംബത്തിലാണ് വളര്‍ന്നത്. എംബിഎയ്ക്ക് ശേഷം ടെക്മഹീന്ദ്രയില്‍ കുറച്ചുനാള്‍ ജോലി ചെയ്തിരുന്നു. അപ്പോഴാണ് എന്തോ മിസ് ചെയ്യുന്നുണ്ടെന്ന് മനസിലായത്. അങ്ങനെ എന്റെ പാഷന് വേണ്ടി ജോലി ഉപേക്ഷിച്ചു.

  അത് നന്നായി. അതിന് ശേഷം വല്ലാത്തൊരു യാത്ര തന്നെയായിരുന്നു. എന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ ഇറങ്ങി തിരിക്കുകയായിരുന്നു, ഇപ്പോള്‍ എന്റെ സ്വപ്‌നത്തില്‍ ജീവിക്കുകയാണ്. 30 ധികം ഫാഷന്‍ ഷോകള്‍ ചെയ്തു. മൂന്ന് സീരിയലുകള്‍. പരസ്യങ്ങള്‍, സിനിമയില്‍ നിന്നും ഓഫറുകള്‍ വരുന്നു.

  അമ്മയറിയാതെയിലേക്ക് എത്തുന്നത്

  അമ്മയറിയാതെയിലേക്ക് എത്തുന്നത്

  കഥാപാത്രത്തിന് പറ്റിയ ഒരാളെ അവര്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. എന്റെ ഒരു സുഹൃത്ത് പോര്‍ട്ട്‌ഫോളിയോയും വീഡിയോകളും നല്‍കിയിരുന്നു. പിന്നെ, എല്ലാം ചരിത്രമാണ്.

  അമ്പാടിയുമായി എന്തെങ്കിലും സാമ്യതയുണ്ടോ?

  തീര്‍ച്ചയായും! അമ്പാടിയുടെ പ്രത്യേകത അവന്റെ ധൈര്യവും സത്യസന്ധതയുമാണ്. ഇത് രണ്ടും എന്റേയും അടിസ്ഥാന മൂല്യങ്ങളാണ്. ജീവിതത്തില്‍ ഞാനും നേരെവാ നേരെ പോ ആണ്. ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ മടിക്കാറില്ല. എനിക്ക് വേണ്ടത് നേടിയെടുക്കാന്‍ മറ്റാരുടേയും സഹായം തേടിയിട്ടുമില്ല.

  എന്തുകൊണ്ടാകും അമ്മയറിയാതെ എന്ന പരമ്പരയും അമ്പാടിയെന്ന കഥാപാത്രവും ഇത്രമേല്‍ സ്വീകരിക്കപ്പെട്ടത്?

  തിരക്കഥ വ്യത്യസ്തമാണ്. അത് കാഴ്ചക്കാരുമായി വളരെ പെട്ടെന്നു തന്നെ കണക്ട് ചെയ്തു. കഥാപാത്ര സൃഷ്ടി ആഴത്തിലുള്ളതാണ്. ആരും വണ്‍ ഡൈമെന്‍ഷണല്‍ അല്ല. കഥയെ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവുമെല്ലാം വളരെയധികം ചിന്തിച്ചാണ് എഴുതിയിരിക്കുന്നത്.

  ഒരു തിരക്കഥ എഴുതിയ ശേഷം അത് പലവട്ടം വിശകലനം ചെയ്യപ്പെടുന്നുണ്ട്. ആദ്യം എഴുത്തുകാരനും പിന്നെ സംവിധായകനും പിന്നെ എഡിറ്ററും. പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ അവര്‍ അവരുടേതായ രീതിയില്‍ വിശകലനം ചെയ്യും. ഈ റിലെ എങ്ങനെ എന്നതിന് അനുസരിച്ചിരിക്കും ഏത് ഷോയുടേയും വിജയം. അമ്മയറിയാതെ ഇവിടെ വിജയിക്കുന്നുണ്ട്. ഈ വിജയത്തിലൊരു ഭാഗം ആകാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്.

  നായികയുമായുള്ള കെമസിട്രിയും ഏറെ പ്രശംസിക്കപ്പെടുന്നുണ്ടല്ലോ?

  നായികയുമായുള്ള കെമസിട്രിയും ഏറെ പ്രശംസിക്കപ്പെടുന്നുണ്ടല്ലോ?

  ശ്രീതു വളരെ കഴിവുള്ളൊരു നടിയാണ്. അതുകൊണ്ട് കോമ്പിനേഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ എളുപ്പമാണ്. അമ്പാടി-അലീന ജോഡിയെ പ്രേക്ഷകര്‍ സ്വീകരിച്ചുവെന്നത് ഷോയുടെ വിജയമാണ്. മലയാളം ടിവി ഷോകളിലെ മികച്ച ജോഡിയെന്ന് പറയുന്നു. ഒരുപാട് ഫാന്‍ ഗ്രൂപ്പുകളുമുണ്ട്. നടനെന്ന നിലയില്‍ കഥാപാത്രത്തിന് ജീവന്‍ നല്‍കുകയാണ് എന്റെ ഉത്തരവാദിത്തം. അമ്പാടി തന്റെ സുഹൃത്തുക്കളോടും ശത്രുക്കളോടും വേണ്ടപ്പെട്ടവരോടുമെല്ലാം നടത്തുന്ന ഇന്ററാക്ഷനുകളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. അമ്പാടിയും അലീനയും, അമ്പാടിയും അമ്മയും, അമ്പാടിയും സൗഹൃദവും, അമ്പാടിയുടെ ഫൈറ്റ് എന്നിങ്ങനെയുള്ള വീഡിയോകളൊക്കെ ആരാധകര്‍ എഡിറ്റ് ചെയ്തത് കാണുമ്പോള്‍ സന്തോഷമുണ്ട്. ഈ സ്‌നേഹത്തിന് ഞാന്‍ നന്ദി പറയുന്നു, കടപ്പെട്ടിരിക്കുന്നു.

  തെലുങ്ക് പ്രേക്ഷകരില്‍ നിന്നും ഇതേ സ്‌നേഹം ലഭിക്കുന്നുണ്ട്. ഇവിടെ അമ്പാടിയും അലീനയും എന്നത് പോലെ അവിടെ പ്രേം ശ്രുതി ഹാഷ്ടാഗുകളാണ് സോഷ്യല്‍ മീഡിയയില്‍. എന്റെ കഥാപാത്രത്തെ നീതിപൂര്‍വം അവതരിപ്പിക്കാന്‍ ഞാനെന്നും ശ്രമിച്ചു കൊണ്ടിരിക്കും.

  എന്തുകൊണ്ടായിരുന്നു ഇടയ്ക്ക് വച്ച് പിന്മാറിയത്? തിരിച്ചുവരവില്‍ ലഭിച്ച സ്‌നേഹത്തെ കുറിച്ചും

  എന്തുകൊണ്ടായിരുന്നു ഇടയ്ക്ക് വച്ച് പിന്മാറിയത്? തിരിച്ചുവരവില്‍ ലഭിച്ച സ്‌നേഹത്തെ കുറിച്ചും

  ഒന്നിലധികം കമ്മിറ്റ്‌മെന്റസ് ഉണ്ടായിരുന്നത് കൊണ്ട് ഒരു ഇടവേള എടുത്തതാണ്. പുറത്തു പോയപ്പോള്‍ ഇങ്ങനൊരു പ്രതികരണം തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഒരുപാട് പേര്‍ മെസേജിലൂടേയും ഹാഷ്ടാഗ് ക്യാമ്പയിനിലൂടെയും എന്നെ അമ്പാടിയായി തിരികെ കൊണ്ടു വരണമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് ചാനലില്‍ നിന്നും എന്നെ ബന്ധപ്പെടുന്നതും തിരികെ വരണമെന്ന് ആവശ്യപ്പെടുന്നതും. ഉടനെ തന്നെ ഞാന്‍ തയ്യാറായി. ആ സ്‌നേഹത്തിന് ഞാന്‍ നന്ദി പറയുന്നു.

  തിരിച്ചുവരില്‍ ലഭിച്ച സ്വീകരണത്തില്‍ സന്തോഷമുണ്ട്. അമ്മറിയാതെയുടെ ആരാധകരുടെ സ്‌നേഹത്തിന് എന്നും കടപ്പെട്ടിരിക്കും. ഇന്ന് അമ്മയറിയാതെ മലയാളത്തിലെ നമ്പര്‍ വണ്‍ ഷോ ആയതിന് കാരണം അവരാണ്.

  Complete Actor Mohanlal Biography | മോഹൻലാൽ ജീവചരിത്രം | FilmiBeat Malayalam
  സീരിയലുകളില്‍ നിന്നും സിനിമയിലേക്ക്?

  സീരിയലുകളില്‍ നിന്നും സിനിമയിലേക്ക്?

  ഓഫറുകള്‍ വരുന്നുണ്ട്. തമിഴ്, മലയാളം, തെലുങ്ക് സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒന്നിന്റെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടനെ തന്നെ അറിയിക്കുന്നതായിരിക്കും.

  Read more about: serial
  English summary
  Nikhil Nair Who Plays Ambadi In Ammayariyathe Talks About His Exit, Comeback And Life, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X