ദുഷ്ടനെ ദൈവം പന പോലെ വളര്‍ത്തുമെന്ന് ജാസു അന്നേ പറഞ്ഞു! റോബിനെ വിശ്വസിച്ചത് തെറ്റായിപ്പോയോ?
എന്തുകൊണ്ടാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നിന്നതെന്ന് വ്യക്തമാക്കുകയാണ് നിമിഷ. തന്റെ മുത്തച്ഛന്‍ മരിച്ചുവെന്നാണ് നിമിഷ അറിയിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെയാണ് നിമിഷ താരമാകുന്നത്. ഷോയില്‍ നിന്നും ഒരിക്കല്‍ പുറത്താവുകയും എന്നാല്‍ ശക്തമായി തിരികെ വരികയും ചെയ്ത താരമാണ് നിമിഷ. തന്റെ നിലപാടുകളാണ് നിമിഷയെ താരമാകുന്നത്. ഉറച്ച നിലപാടുകളുള്ള നന്നായി ഗെയിം കളിക്കുന്ന മത്സരാര്‍ത്ഥിയായിരുന്നു നിമിഷ. ഷോയ്ക്ക് ശേഷവും സോഷ്യല്‍ മീഡിയയിലൂടെ നിറഞ്ഞു നില്‍ക്കുകയാണ് നിമിഷ.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിമിഷയെ സോഷ്യല്‍ മീഡിയയില്‍ കാണുന്നില്ലായിരുന്നു. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. എന്തുകൊണ്ടാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നിന്നതെന്ന് വ്യക്തമാക്കുകയാണ് നിമിഷ. തന്റെ മുത്തച്ഛന്‍ മരിച്ചുവെന്നാണ് നിമിഷ അറിയിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

മുത്തച്ഛന് സുഖമില്ലാതിരുന്നത് പറഞ്ഞിരുന്നല്ലോ. അദ്ദേഹം വെന്റിലറേറ്ററിലായിരുന്നു കുറച്ചുനാളുകളായി. പെട്ടെന്ന് അദ്ദേഹത്തിന് സുഖമായി. എഴുന്നേറ്റു. എല്ലാവരോടും സംസാരിക്കാന്‍ തുടങ്ങി. എനിക്ക് തോന്നുന്നത്, അദ്ദേഹത്തിന് എല്ലാവരോടും യാത്ര പറയാന്‍ വേണ്ടിയാണ് അങ്ങനെ സംഭവിച്ചതെന്ന് തോന്നുന്നു. അദ്ദേഹം പറഞ്ഞൊരു കാര്യം ഞാന്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. മുത്തശ്ശി എന്നെ വിളിക്കുന്നുണ്ടെന്നാണ് എന്നോട് പറഞ്ഞത്. ഈ ആഴ്ച അദ്ദേഹം മരണപ്പെട്ടു. നല്ല സമയമായിരുന്നില്ല ഇത്.
തിരിച്ച് ഇന്ത്യയിലേക്ക് ചെല്ലണമോ എന്ന് മുത്തച്ഛന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ ഞാന്‍ അച്ഛനോടും അമ്മയോടും ചോദിച്ചതാണ്. അവര്‍ വരണ്ട എന്നു പറഞ്ഞു. ഇവിടേയും ഒരുപാട് കാര്യങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതിനാല്‍ എനിക്ക് പോകാനായില്ല. എനിക്ക് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. പക്ഷെ ഞങ്ങള്‍ വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. മുത്തശ്ശിയ്ക്കും മുത്തച്ഛനും ഇനി വീണ്ടും ഒരുമിക്കാമെന്നാണ് നിമിഷ പറയുന്നത്.
ഇന്ന് എന്റെ ലാസ്റ്റ് വര്‍ക്കിംഗ് ഡേയാണ് ഇന്ന്. പക്ഷെ കുറച്ച് ദിവസങ്ങളായി ഞാന്‍ പോകുന്നില്ലെന്നും താരം പറയുന്നു. അതേസമയം, സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കാര്യങ്ങള്‍ ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഒരു വ്യക്തിയുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ട്രോളുകളും റീലുകളും കമന്റുകളുമൊക്കെ ഞാന്‍ ആസ്വദിക്കുന്നുണ്ട്. എനിക്ക് നിരവധി പേരാണ് വീഡിയോകളും മറ്റുമൊക്കെ അയച്ചു തരുന്നത്. സത്യവസ്ഥ വെളിപ്പെടുന്നത് കാണുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ടെന്നും നിമിഷ പറയുന്നു.
ദൈവം ദുഷ്ടനെ പന പോലെ വളര്‍ത്തും എന്ന് ജാസ്മിന്‍ അന്ന് പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഓ ട്രസ്റ്റ് മീ, ഞാനത് ഇപ്പോഴാണ് ഓര്‍ത്തത്. ആളുകളെ വായിച്ചെടുക്കുന്നതില്‍ അവള്‍ എത്ര മിടുക്കിയാണ് എന്നായിരുന്നു ഇതിന് നിമിഷ നല്‍കിയ മറുപടി. പിന്നാലെ മറ്റൊരാളും റോബിനുമായി ബന്ധപ്പെട്ടൊരു ചോദ്യവുമായി എത്തി. നിങ്ങളുടെ രണ്ട് സുഹൃത്തുക്കളും മനസിലാക്കിയിട്ടും നിങ്ങള്‍ അയാളെ വിശ്വസിച്ചത് തെറ്റാണെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു ചോദ്യം.
ഇത് അപ്രസക്തമായൊരു പ്രസ്താവനയാണ്. ഞാന്‍ നേരത്തെ തന്നെ പറഞ്ഞത്. അവന്‍ വ്യക്തിപരമായി എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല എന്നതിനാലാണ് അവനുമായി പ്രശ്‌നമില്ലാത്തത്. അവന്റെ ദേഷ്യത്തെക്കുറിച്ച് അവനോട് തന്നെ ഞാന്‍ സംസാരിച്ചിട്ടുണ്ട്. അതേസമയം ഷോയില്‍ വച്ച് പല ഫ്രോഡുകളേയും ഞാന്‍ കണ്ടിട്ടുണ്ട്. അവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും എന്റെ സുഹൃത്തുക്കള്‍ അവര്‍ക്കൊപ്പം ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നത് കാണാം. എനിക്കൊരു പ്രശ്‌നമില്ല അതില്‍. കാരണം അവര്‍ക്ക് അവരോട് വ്യക്തിപരമായി പ്രശ്‌നമൊന്നുമില്ല എന്നാണ് നിമിഷ നല്‍കിയ മറുപടി.

സിഗരറ്റ് കൈ കൊണ്ട് തൊടാത്ത കുലപുരുഷ്, ചുരിദാര്‍ ഇട്ട് മാത്രം പൂളില്‍ ചാടുന്ന കുലസ്ത്രീയേയും അല്ല ഉദ്ദേശിച്ചതെന്നും നിമിഷ മറുപടിയായി കുറിച്ചിട്ടുണ്ട്. അതേസമയം ഒരു കല്യാണം കഴിക്കണ്ടേ എന്നായിരുന്നു മറ്റൊരാള്‍ നിമിഷയോട് ചോദിച്ചത്. എന്തൊരു സുന്ദരമായ നടക്കാത്ത സ്വപ്‌നം എന്നാണ് ഇതിന് നിമിഷ നല്‍കിയ മറുപടി. രണ്ട് മാസത്തേക്ക് പോലും ഒരു റിലേഷന്‍ഷിപ്പ് കൊണ്ട് നടക്കാനാകുന്നില്ല. അടുത്തത് എത്ര നാള്‍ നീണ്ടു നില്‍ക്കുമെന്ന് നോക്കാം എന്നും നിമിഷ പറയുന്നു.
എനിക്ക് നിങ്ങളെ മിസ് ചെയ്തില്ല. നിനക്ക് ഭയങ്കര തലക്കനമാണെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. അതെ, എനിക്ക് തലച്ചോറുണ്ടെന്നായിരുന്നു ഇതിന് നിമിഷ നല്‍കിയ മറുപടി.
a


Click it and Unblock the Notifications











