റോബിന്റെ വിവാഹ നിശ്ചയത്തിന് വരുമോ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നിമിഷ
ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് നാളുകളായി. എന്നാല്‍ ബിഗ് ബോസുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും അവസാനിച്ചിട്ടില്ല. അഞ്ചാം സീസണ്‍ ആരംഭിക്കാനിരിക്കുമ്പോഴും നാലാം സീസണില്‍ കൊളുത്തപ്പെട്ട തീ ഇതുവരേയും കെട്ടടങ്ങിയിട്ടില്ല. പലരും തമ്മിലുണ്ടായ പിണക്കം ഇപ്പോഴും തുടരുകയാണ്. ബിഗ് ബോസ് വീടിനുള്ളില്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നവര്‍ ഷോയ്ക്ക് ശേഷം അകലുന്നതിനും ആരാധകര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
അതേസമയം, പുതിയ താരങ്ങളെ സൃഷ്ടിക്കാനും ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് സാധിച്ചിട്ടുണ്ട്. ഷോയിലേക്ക് എത്തുമ്പോള്‍ പലര്‍ക്കും അറിയാതിരുന്നവര്‍ ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന താരങ്ങളാണ്. ഷോയുടെ വിന്നറാകാന്‍ സാധിച്ചില്ലെങ്കിലും അവരെല്ലാം ഇന്ന് വിജയിച്ചവരാണ്. അക്കൂട്ടത്തില്‍ രണ്ടു പേരാണ് റോബിനും നിമിഷയും.

ബിഗ് ബോസ് വീട്ടില്‍ വച്ച് നിരന്തരം അടിയുണ്ടാക്കുന്നവരായിരുന്നു റോബിും നിമിഷയും. നിലപാടുകളിലും കളിയോടുള്ള സമീപനത്തിലും വ്യത്യസ്തനായിരുന്നു റോബിനും നിമിഷയും. അതുകൊണ്ട് തന്നെ ഇവര്‍ക്കിടയില്‍ വഴക്കും സാധാരണയായിരുന്നു. എങ്കിലും ഷോയ്ക്ക് ശേഷം പുറത്ത് വച്ച് ഇവര്‍ സംസാരിക്കുകയും പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റില്‍ തന്റെ വിവാഹ നിശ്ചയത്തിന് നിമിഷയേയും ജാസ്മിനേയും താന്‍ ക്ഷണിക്കുമെന്ന് റോബിന്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ പ്രധാന ശത്രുക്കളായിരുന്നു റോബിനും ജാസ്മിനും. ഇരുവരുടെ പുറത്താകല്‍ പോലും ഇതിന്റെ ബാക്കി പത്രമായിരുന്നു. അങ്ങനെയുള്ള ജാസ്മിനേയും നിമിഷയേയും താന്‍ വിവാഹത്തിന് വിളിക്കുമെന്ന റോബിന്റെ വാക്കുകള്‍ കയ്യടി നേടിയിരുന്നു.

ഈ സംഭവത്തില്‍ ഇപ്പോഴിതാ നിമിഷ തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയിയലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു നിമിഷ. ഇതിനിടെ ഒരാള്‍ റോബിന്റെ വിവാഹ നിശ്ചയത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു. റോബിന്റെ വിവാഹ നിശ്ചയത്തിന് പങ്കെടുക്കുമോ? പ്രസ് മീറ്റില്‍ റോബിന്‍ പറഞ്ഞത് നിങ്ങളേയും ജാസ്മിനേയും കല്യാണത്തിന് ക്ഷണിക്കുമെന്നാണ്. അതേക്കുറിച്ച് പറഞ്ഞിരുന്നുവോ? എന്നായിരുന്നു ചോദ്യം. ഇതിന് നിമിഷ നല്‍കിയ മറുപടി വായിക്കാം തുടര്‍ന്ന്.

അവന്‍ എന്നെ വിളിക്കാന്‍ നോക്കിയിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. അവന്റെ പക്കല്‍ എന്റെ ഇന്ത്യന്‍ നമ്പര്‍ മാത്രമേയുള്ളൂ. എന്റെ ദുബായ് നമ്പര്‍ അവന്റെ പക്കലില്ല. അതിനാല്‍ അവന്‍ വിളിക്കാന്‍ ശ്രമിക്കുകയോ മെസേജ് അയക്കുകയോ ചെയ്തിട്ടുണ്ടോ എന്നറിയില്ല. പക്ഷെ എനിക്ക് പോകാനാകില്ല. കുറഞ്ഞത് ഏപ്രില്‍ വരെയെങ്കിലും എന്നാണ് നിമിഷ പറയുന്നത്. താരം ഇപ്പോള്‍ ദുബായിലാണുള്ളത്. റിയല്‍ എസ്‌റ്റേറ്റ് രംഗത്താണ് നിമിഷ ജോലി ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നിമിഷ.
ആരതി പൊടിയുമായിട്ടുള്ള തന്റെ വിവാഹനിശ്ചയത്തില്‍ ബിഗ് ബോസില്‍ കൂടെയുണ്ടായിരുന്ന എല്ലാവരെയും വിളിക്കില്ല. കല്യാണത്തിന് എല്ലാവരെയും വിളിക്കാമെന്നാണ് കഴിഞ്ഞ ദിവസം റോബിന്‍ പറഞ്ഞത്. നിശ്ചയം ചെറിയൊരു ഫങ്ഷനല്ലേന്ന് റോബിന്‍ പറയുന്നു. അങ്ങനെ വിളിക്കാന്‍ സാധ്യതയില്ലാത്തത് ആരായിരിക്കുമെന്ന ചോദ്യത്തിന് റിയാസ് സലിമിനെ വിളിക്കില്ലെന്നാണ് റോബിന്റെ മറുപടി. ദില്‍ഷയും ആ ലിസ്റ്റിലായിരിക്കുമെന്നും റോബിന്‍ പറയുന്നുണ്ട്.

തന്റെ വിവാഹത്തിനായി കുറേ പേരെ വിളിക്കും. അതില്‍ ലക്ഷ്മിപ്രിയ ചേച്ചി ഉണ്ടാകും. അവരെ വ്യക്തിപരമായിട്ടും എനിക്ക് വളരെയധികം ഇഷ്ടമാണ്. ബ്ലെസ്ലിയെയും വിളിക്കും. അതുപോലെ കുറച്ച് പേരെ വിളിക്കത്തില്ല. ബാക്കിയുള്ളവരോട് ഇഷ്ടമില്ലാഞ്ഞിട്ട് അല്ല. എന്റെയൊരു വ്യക്തി താല്‍പര്യം അനുസരിച്ചാണ് അതൊക്കെ തീരുമാനിക്കുന്നതെന്ന് റോബിന്‍ സൂചിപ്പിച്ചു.
കല്യാണത്തിന് ദില്‍ഷയെ വിളിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഒന്ന് ചിരിച്ച ശേഷം ഇല്ല എന്നാണ് റോബിന്‍ മറുപടി നല്‍കിയത്. ഇതേക്കുറിച്ച് പിന്നീട് നല്‍കിയൊരു അഭിമുഖത്തിലും റോബിന്‍ സംസാരിക്കുന്നുണ്ട്. ഇല്ലാത്ത കാര്യം ഇല്ലെന്നല്ലേ പറയാന്‍ പറ്റുകയുള്ളൂവെന്നും റോബിന്‍ പറയുന്നു. ദില്‍ഷയെ താന്‍ സുഹൃത്തായി തന്നെയാണ് കാണുന്നതെന്നും എന്നാല്‍ ചില കാര്യങ്ങള്‍ വേണ്ട എന്നാണെന്നും റോബിന്‍ പറയുന്നു. തനിക്ക് ദില്‍ഷയോട് പ്രശ്നങ്ങളൊന്നുമില്ലെന്നും നന്നായിട്ടു തന്നെ പോകട്ടെയെന്നും റോബിന്‍ പറയുന്നു.


Click it and Unblock the Notifications











