അവനെ ഇങ്ങനെ കാണാന്‍ ആഗ്രഹിച്ചത് അമ്മ; ഇത്തവണ ഒട്ടും സന്തോഷമില്ലാത്ത അഷ്ടമി രോഹിണി: നിരഞ്ജന്‍
കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടന്‍ നിരഞ്ജന്‍ നായര്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് നിരഞ്ജന്‍ ജനപ്രീയനായി മാറുന്നത്. മൂന്നുമണി, ചെമ്പട്ട്, രാത്രിമഴ, സ്ത്രീപദം, കാണാക്കുയില്‍, പൂക്കാലം വരവായി തുടങ്ങിയ ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ച് കയ്യടി നേടിയ താരമാണ് നിരഞ്ജന്‍. ഇപ്പോഴിതാ നിരഞ്ജന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
തന്റെ ഭാര്യയുടെ അമ്മയുടെ വിയോഗത്തെക്കുറിച്ച് നേരത്തെ താരം പങ്കുവച്ച വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മകന്‍ കുഞ്ഞൂട്ടനെക്കുറിച്ചും അവനെ കൃഷ്ണ വേഷത്തില്‍ കാണാന്‍ ആഗ്രഹിച്ച അമ്മയെക്കുറിച്ചുമൊക്കെ നിരഞ്ജന്‍ തന്റെ കുറിപ്പിലൂടെ സംസാരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

അഷ്ടമി രോഹിണി ഇത്തവണ ഒട്ടും സന്തോഷം ഇല്ലാതെ ആണ് കടന്നു വരുന്നത്..കുഞ്ഞൂട്ടനെ ഇന്നത്തെ ദിവസം കൃഷ്ണ വേഷത്തില്‍ കാണണമെന്ന് ആഗ്രഹിച്ച ഒരാള്‍ ആയിരുന്നു അവളുടെ അമ്മ. കോട്ടയം വച്ചു പ്ലാന്‍ ചെയ്ത ഫോട്ടോഷൂട്ട്.
സീരിയല്‍ ഷെഡ്യൂള്‍ തുടങ്ങാന്‍ ആയതുകൊണ്ട് പെട്ടന്ന് തൃശൂര്‍ വച്ചു നടത്താന്‍ തീരുമാനിച്ചത് ദൈവത്തിന്റെ തീരുമാനം ആകാം... കാരണം ആ വേഷത്തില്‍ കുഞ്ഞൂട്ടനെ കാണണമെന്ന അമ്മയുടെ ആഗ്രഹം ദൈവം പൂര്‍ത്തീകരിച്ചതാകും. മുളയത്തുള്ള അമ്മയുടെ വീട്ടില്‍ വച്ചായിരുന്നു ഷൂട്ട്..ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അമ്മ ഒരുപാടു സന്തോഷവതി ആയിരുന്നു.. അവനെ കൃഷ്ണ വേഷത്തില്‍ കണ്ടപ്പോള്‍ അമ്മയുടെ സന്തോഷത്തിന് അതിരുകള്‍ ഇല്ലായിരുന്നു.
Recommended Video
അമ്മയുടെ സംസ്‌കാരം നടന്ന ദിവസം വൈകുന്നേരം ആ ഫോട്ടോസ് കൈയില്‍ കിട്ടിയപ്പോ ഭയങ്കര സങ്കടം തോന്നി..ആ ഫോട്ടോസ് കിട്ടിയോ എന്ന് ഇടയ്ക്കു ഇടയ്ക്കു ചോദിക്കുമായിരുന്നു.. അമ്മ ഏതോ ലോകത്തിരുന്നു ഇതെല്ലാം കാണുമെന്നു ഞാന്‍ വിശ്വസിക്കുന്നു.എന്തോ ഒരു കനം മനസിനെ ബാധിച്ചിരിക്കുന്നു...


Click it and Unblock the Notifications