For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്ത് മാസമുള്ള കുഞ്ഞും വയ്യാത്ത അമ്മയും, ഇട്ട വേഷത്താലെ ആ രാത്രി ഞങ്ങളെ ഇറക്കിവിട്ടു: നിരഞ്ജന്‍

  |

  മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് നിരഞ്ജന്‍ നായര്‍. ടെലിവിഷന്‍ പരമ്പരകൡലൂടെയാണ് നിരഞ്ജന്‍ താരമായി മാറുന്നത്. മൂന്ന് മണി എന്ന പരമ്പരയിലൂടെയാണ് നിരഞ്ജന്‍ ശ്രദ്ധ നേടുന്നത്. പിന്നാലെ വന്ന പൂക്കാലം വരവായി എന്ന പരമ്പരയിലെ പ്രകടനവും കയ്യടി നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നിരഞ്ജന്റെ ഭാര്യ ഗോപിയെയും മലയാളികള്‍ക്ക് ഇന്നറിയാം.

  Also Read: ചെറുപ്പമായി തോന്നാൻ സഹായിക്കുന്ന മൂന്ന് കാര്യങ്ങൾ ചോദിച്ച് കരൺ! അത് സെക്‌സ് മാത്രമാണെന്ന് അനിൽ കപൂർ

  ഇപ്പോഴിതാ തങ്ങള്‍ക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവം പങ്കുവെക്കുകയാണ് നിരഞ്ജനും ഗോപികയും. തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഏറ്റവും വേദനിപ്പിച്ച അനുഭവത്തെക്കുറിച്ച് ഇരുവരും മനസ് തുറന്നത്. ഗോപികയുടെ അമ്മയുടെ മരണത്തെക്കുറിച്ചും അതിന് തൊട്ടു മുന്‍പ് തങ്ങള്‍ അനുഭവിച്ച ചില സംഭവങ്ങളെ കുറിച്ചുമാണ് വീഡിയോയില്‍ നിരഞ്ജനും ഗോപികയും പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  വയ്യാതെയായപ്പോഴാണ് അമ്മയെ ഗോപിക കൂടെ താമസിപ്പിയ്ക്കാന്‍ കൊണ്ടു വന്നത്. തങ്ങള്‍ പുതിയ ഫ്ളാറ്റിലേക്ക് മാറുന്ന സമയമായിരുന്നു അത്. ഫ്ളാറ്റിന്റെ ജോലികള്‍ നടക്കുന്നതിനാലും ചില സാങ്കേതിക ബുദ്ധിമുട്ടുകളാലും അമ്മയെയും കൂട്ടി വന്ന സാഹചര്യത്തില്‍ ആ ഫ്ളാറ്റില്‍ താമസിക്കാന്‍ കഴിയാതെ വരികയായിരുന്നുവെന്നാണ് ഇരുവരും പറയുന്നത്. ഇതോടെ ഒരു മാസം കൂടെ കഴിഞ്ഞാല്‍ പാല് കാച്ചി ഫ്ളാറ്റിലേക്ക് മാറാം എന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.

  Also Read: ഞാന്‍ വഴക്കുപറയുമ്പോള്‍ തലകുനിച്ച് കണ്ണുനിറയ്ക്കുന്ന മണി ഇന്നും ഓര്‍മയിലുണ്ട്; വികാരഭരിതനായി മമ്മൂട്ടി

  ഈ സമയത്ത് താല്‍ക്കാലികമായി താമസിക്കാന്‍ ഓഎല്‍എക്‌സില്‍ വീട് തപ്പി. അതിലൂടെ ദിവസം 1500 രൂപ വാടകയ്ക്ക് ഒരു വീട് കിട്ടി. അതിന്റെ ഉടമ ഒരു ഡോക്ടറായിരുന്നു. രോഗിയായ അമ്മയെയും പത്ത് മാസം മാത്രം എത്തിയ കുഞ്ഞിനെയും കൊണ്ടാണ് വരുന്നത്. അതില്‍ സൗകര്യം ഉണ്ടോ എന്ന് ആദ്യമേ അന്വേഷിച്ചിരുന്നുവെന്നും അപ്പോള്‍ എല്ലാം ഉണ്ട് എന്ന് അയാള്‍ പറഞ്ഞുവെന്നും താരം പറയുന്നു. തുടര്‍ന്ന് വീടിന്റെ ഫോട്ടോ അയച്ച് തരാനായി പറഞ്ഞപ്പോള്‍ വളരെ വൃത്തിയുള്ള ഒരു ചിത്രം അയച്ചു തരികയും ചെയ്തു. പിന്നാലെ തങ്ങള്‍ ഓക്കെ പറഞ്ഞുവെന്നും എന്നാല്‍ പറഞ്ഞ ദിവസം രാവിലെ അമ്മയെയും കൊണ്ട് ആശുപത്രിയില്‍ പോകേണ്ടതിനാല്‍ എത്താന്‍ സാധിച്ചില്ലെന്നും താരം പറയുന്നു.

  ഈ സമയത്തൊക്കെ അയാള്‍ നിര്‍ത്താതെ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. തങ്ങള്‍ ആശുപത്രിയിലാണ് എന്ന് പറഞ്ഞിട്ടൊന്നും അയാള്‍ കേട്ടില്ല. 21 ദിവത്തേക്കുള്ള വീടിന്റെ വാടകയും അഡ്വാന്‍സും അപ്പോള്‍ തന്നെ അയച്ച് കൊടുക്കണം എന്നായിരുന്നു അയാള്‍ പറഞ്ഞിരുന്നത്. ഒടുവില്‍ തങ്ങള്‍ ഗൂഗിള്‍ പേ വഴി മുപ്പത്തിയഞ്ചായിരം രൂപ അയച്ചു കൊടുത്തു എന്നും താരം പറയന്നുണ്ട്. ശേഷം, റൂം ഫ്രഷ് ആണ്, ഇന്ന് തന്നെ നിങ്ങള്‍ക്ക് താമസിക്കാം എന്ന് പറഞ്ഞത് അനുസരിച്ച് അന്നേ ദിവസം അമ്മയെ കാണിച്ച് നേരെ ആ വീട്ടിലേക്ക് പോവുകയായിരുന്നു നിരഞ്ജനും ഗോപികയും.

  Also Read: 'ദീപികയുടെ ബിക്കിനി ഫോട്ടോ കാണിച്ച് അമൃതയില്‍ നിന്നും ഇതാണ് പ്രതീക്ഷിക്കുന്നതെന്ന് പറയാറുണ്ട്'; ഗോപി സുന്ദര്‍!

  എന്നാല്‍ ഒഎല്‍എക്സില്‍ കണ്ടതിന് നേരെ വിപരീതമായിരുന്നു അവിടത്തെ അവസ്ഥ എന്നാണ് നിരഞ്ജനും ഗോപികയും പറയുന്നത്. നേരത്തെ താമസിച്ചിരുന്നവര്‍ ഉപേക്ഷിച്ച സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ അടക്കം അവിടെയുണ്ടായിരുന്നുവെന്നും ആകെ വൃത്തികേടായി കിടക്കുകയായിരന്നുവെന്നും താരം പറയുന്നു. എന്തായാലും അതെല്ലാം വൃത്തിയാക്കി താരവും കുടുംബവും അവിടെ താമസം തുടങ്ങി.

  എന്നാല്‍ പ്രശ്‌നങ്ങള്‍ അവിടെ തീര്‍ന്നില്ല. എല്ലാ സൗകര്യവുമുണ്ടെന്ന് പറഞ്ഞ വീട്ടിലെ ഒരു സാധനങ്ങളും വര്‍ക്കാകുന്നുണ്ടായിരുന്നില്ല. ഫ്രിഡ്ജും ടിവിയും എല്ലാം തകരാറായിരുന്നു. അതിനിടയില്‍ അമ്മയ്ക്ക് ചെറിയ ഒരു സര്‍ജ്ജറി കഴിഞ്ഞു. വയറില്‍ കുഴലിട്ട് നില്‍ക്കുന്ന അവസ്ഥ. മോന് പൊടി അലര്‍ജ്ജിയായി ഉറങ്ങാനേ സാധിക്കാത്ത അവസ്ഥയായെന്നും നിരഞ്ജനും ഗോപികയും പറയുന്നു. ഇതിനിടെ അയാള്‍ വരികയും തങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന 21 ദിവസത്തിന് ഇടയില്‍ 7 ദിവസം മറ്റൊരു കൂട്ടര്‍ക്ക് വേണ്ടി വീട് മാറി കൊടുക്കണം എന്ന് പറയുകയും ചെയ്തുവെന്നും താരങ്ങള്‍ പറയുന്നു.

  നേരത്തെ ഏറ്റു പോയ കാര്യമാണ്, അതുകൊണ്ട് അത് വരെ നിങ്ങള്‍ക്ക് മറ്റൊരു ഫ്ളാറ്റ് ശരിയാക്കി തരാം എന്ന് അയാള്‍ പറഞ്ഞു. ആ ഫ്ളാറ്റിന് ദിവസം 2800 രൂപ കൊടുക്കണം എന്ന്. പറ്റില്ല എന്ന് ഞങ്ങള്‍ തീര്‍ത്ത് പറഞ്ഞു. ഈ അവസ്ഥയില്‍ രോഗിയായ അമ്മയെയും കൊണ്ട് മാറാന്‍ സാധിയ്ക്കില്ലായിരുന്നു. എന്നാല്‍ മാറണം എന്ന് അയാളും നിര്‍ബന്ധിച്ചു.അങ്ങനെ രണ്ട് ദിവസം പോയി. മോന് തീരെ വയ്യ. ഇതോടെ മാറാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

  7 ദിവസം കഴിഞ്ഞ് തിരിച്ച് വരാനൊന്നും നില്‍ക്കേണ്ട. അഡ്വാന്‍സും ബാക്കി കാശും വേണം എന്ന് പറഞ്ഞപ്പോള്‍ അയാള്‍ ചൂടായി. രാത്രി തന്നെ വന്ന് ബഹളം ഉണ്ടാക്കി. ഇട്ട വസ്ത്രത്താലെ തന്നെ രാത്രിയ്ക്ക് രാത്രി ഞങ്ങളെ ഇറക്കി വിട്ടുവെന്നാണ് നിരഞ്ജനും ഗോപികയും പറയുന്നത്. കുഞ്ഞ് വസ്ത്രം പോലും ധരിച്ചിരുന്നില്ല. അമ്മയ്ക്ക് ശരീരം ഇളകാന്‍ പാടില്ലായിരുന്നു. ആ അമ്മയെയും പത്ത് മാസം എത്തിയ കുഞ്ഞിനെയും എടുത്ത് ഇട്ട വസ്ത്രത്താലെ രാത്രി തന്നെ അവിടെ നിന്ന് ഓട്ടോറിക്ഷ പിടിച്ച് പോരേണ്ടി വന്നു എന്നാണ് താരം വെളിപ്പെടുത്തുന്നത്.

  പിന്നീട് ലഭിച്ച ഫ്‌ളാറ്റില്‍ നിന്നും പക്ഷെ നല്ല സമീപനമായിരുന്നുവെന്നും അവര്‍ പറയുന്നുണ്ട്. അവിടെ എത്തി മൂന്ന് ദിവസം ആവുമ്പോഴേക്കും അമ്മ മരിച്ചു എന്നാണ് താരം പറയുന്നത്. ഒരു ഡോക്ടറാണ് ഞങ്ങളോട് ഇത്രയും ചെയ്തത് എന്ന് ചിന്തിക്കാന്‍ പറ്റുന്നില്ല എന്നും താരങ്ങള്‍ പറയുന്നു.

  Read more about: serial
  English summary
  Niranjan Nair And Wife Shares A Terribel Experience They Had When They Rented A Home
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X