തടിച്ച് അമ്മച്ചിയെ പോലെയുണ്ട്, നിങ്ങളുടെ ലുക്കിന് ചേരില്ല; ഭാര്യയെ അധിക്ഷേപിച്ചയാള്‍ക്ക് നിരഞ്ജന്റെ മറുപടി
കാലം എത്ര മുന്നോട്ട് വന്നാലും ചില മനുഷ്യര്‍ ഇപ്പോഴും മാറ്റത്തിന് തയ്യാറാകാതെ പഴയ നൂറ്റാണ്ടില്‍ തന്നെ ജീവിക്കുന്നവരായി തുടരും. ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുന്നതും പരിഹസിക്കുന്നതും ബോഡി ഷെയ്മിംഗ് നടത്തുന്നതുമൊക്കെ കാണാം. താരങ്ങള്‍ക്ക് മാത്രമല്ല താരങ്ങളുടെ കുടംബത്തിലുള്ളവര്‍ക്ക് പോലും ഇത്തരക്കാരില്‍ നിന്നും പലപ്പോഴും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നടന്‍ നിരഞ്ജന്‍ നായര്‍. നിരഞ്ജന്റെ ഭാര്യയ്ക്ക് നേരെയായിരുന്നു ഒരാള്‍ ബോഡി ഷെയ്മിംഗ് നടത്തിയത്.
സത്യം പറഞ്ഞാല്‍ ഗോപി ചേട്ടന് ഒട്ടും ചേരില്ല. അവരെ കാണാന്‍ അശ്ലീലമായും പ്രായമായതായും തോന്നുവെന്നായിരുന്നു ആരാധകന്‍ എന്ന് പറയുന്നയാളുടെ വാക്കുകള്‍. നിങ്ങള്‍ക്ക് കുറച്ച് കൂടി നല്ല ഒരാളെ കിട്ടും. നിങ്ങളെ കാണാന്‍ ഭംഗിയാണ്. ഒന്നും തോന്നരുത്. പറയാതിരിക്കാന്‍ പറ്റുന്നില്ല, നിങ്ങളുടെ ലുക്കിന് ഗോപിക ഒട്ടും ചേരുന്നില്ലെന്നായിരുന്നു അയാള്‍ പറഞ്ഞത്. അവരുടെ സ്വഭാവം അറിയില്ല കെട്ടോ, ലുക്കിന്റെ കാര്യം പറഞ്ഞതാണെന്നും ഒരുമിച്ച് കാണിക്കുമ്പോള്‍ ശരിക്കും ചേട്ടന്റെ കാര്യം ആലോചിച്ചിട്ട് സങ്കടം വരികയാണെന്നും അയാള്‍ പറയുന്നുണ്ട്.

പിന്നാലെ നിരഞ്ജന്‍ മറുപടിയുമായി എത്തുകയായിരുന്നു. അത് നിങ്ങള്‍ നോക്കേണ്ട കാര്യമില്ല. ആര്‍ക്ക് ആരാണ് ചേരുന്നതെന്ന്് താനാണോ തീരുമാനിക്കുന്നതെന്നായിരുന്നു നിരഞ്ജന്റെ മറുപടി. എന്റെ ഭാര്യയെക്കുറിച്ച് പറയാന്‍ താനാരാ എന്ന് ചോദിച്ച നിരഞ്ജന്‍ സ്വന്തമായൊരു മുഖം പോലും ഇല്ലാത്തവനാണ് ആ കമന്റിട്ടതെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്റെ ഭാര്യയ്ക്ക് അവളുടേതായ സൗന്ദര്യമുണ്ടെന്നും തനിക്കും ഇഷ്ടമാണെന്നും നിരഞ്ജന്‍ പറയുന്നു. എനിക്ക് ആര് ചേരും എന്ന് തീരുമാനിക്കുന്നത് നിങ്ങളാണോ, മേലില്‍ ഇമ്മാതിരി ഡയലോഗും കൊണ്ട് തന്റെ അടുത്തേക്ക് വരരുതെന്നും നിരഞ്ജന്‍ വ്യക്തമാക്കുന്നുണ്ട്.
പ്രസവ ശേഷം ഏതൊരു സ്ത്രീയുടേയും ശരീരം ഷേപ്പ്‌ലെസ് ആയി മാറും. അമ്മ ആകാന്‍ അവള്‍ ചെയ്ത ത്യാഗമാണതെന്ന് പറയുന്ന നിരഞ്ജന്‍ ഗെറ്റ് ലോസ്റ്റ് പറഞ്ഞു കൊണ്ടാണ് ബോഡി ഷെയ്മിംഗ് നടത്തിയ ആളോടുള്ള സംസാരം അവസാനിപ്പിക്കുന്നത്. കമന്റിന്റേയും തന്റെ മറുപടിയുടേയും സ്‌ക്രീന്‍ ഷോട്ട് നിരഞ്ജന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
സീരിയില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നിരഞ്ജന്‍. മൂന്ന് മണി എന്ന പരമ്പരയിലെ രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നിരഞ്ജന്‍ ജനപ്രീയനായി മാറിയത്. പിന്നീട് വളരെ പെട്ടെന്നു തന്നെ നിരഞ്ജന്‍ ജനകീയനായി മാറുകയായിരുന്നു. തുടര്‍ന്ന് പൂക്കാലം വരവായി എന്ന പരമ്പരയിലൂടെയും കയ്യടി നേടി. ഈയ്യടുത്താണ് പൂക്കാലം വരവായി അവസാനിച്ചത്. പരമ്പരയിലാണഅ നിരഞ്ജന്‍ അവസാനമായി അഭിനയിച്ചത്. പൂക്കാലം വരവായിയില്‍ ഹര്‍ഷന്‍ എന്ന കഥാപാത്രമായി എത്തിയാണ് നിരഞ്ജന്‍ കയ്യടി നേടിയത്.


Click it and Unblock the Notifications