For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹശേഷം പ്രതികാരം, പലതരം മെസ്സേജുകളും വന്നു; ദേവേട്ടൻ പറഞ്ഞത് ഇതാണ്!, യമുന റാണി പറയുന്നു

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് യമുന റാണി. നിരവധി ഹിറ്റ് പരമ്പരകളിൽ ജനപ്രിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് യമുന പ്രേക്ഷകരുടെ ശ്രദ്ധനേടിയത്. ധാരാളം സിനിമകളിലും യമുന അഭിനയിച്ചിട്ടുണ്ട്.

  രണ്ടു വർഷം മുൻപ് ആയിരുന്നു യമുനയുടെ രണ്ടാം വിവാഹം. ആദ്യ വിവാഹത്തില്‍ ജനിച്ച രണ്ട് പെണ്‍മക്കളുടെ സാന്നിധ്യത്തിലായിരുന്നു യമുന വീണ്ടും വിവാഹിതയായത്. യമുന തന്നെയാണ് വിവാഹ വിശേഷം പുറംലോകത്തെ അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെ തന്റെ ഭര്‍ത്താവ് ദേവനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

  Also Read: അച്ഛനും അമ്മയും വന്ന് പറഞ്ഞത് പോലെ ആയിരുന്നു അത്; പറഞ്ഞറിയിക്കാൻ പറ്റില്ല; രേഖ രതീഷ്

  ഇന്ന് യമുനയെ പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതനാണ് ദേവനും. സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഞാനും എന്റാളും എന്ന ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ദേവനും പ്രേക്ഷകർക്ക് പ്രിയങ്കരനായത്. മിനിസ്‌ക്രീനിലെ താരങ്ങൾ തങ്ങളുടെ പങ്കാളികൾക്കൊപ്പം പങ്കെടുക്കുന്ന ഷോയിലെ മികച്ച കപ്പിൾ ആയിരുന്നു ഇവർ.

  ഷോയിൽ തങ്ങളുടെവിവാഹത്തെ കുറിച്ച് യമുനയും ദേവനും സംസാരിച്ചിരുന്നു. ഒരു സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ കാണുന്നത്. തുടർന്നുള്ള സൗഹൃദം വിവാഹത്തിലേക്ക് നീങ്ങുകയായിരുന്നു. ഒരു മുട്ടക്കറിയാണ് തന്നെ വീഴ്ത്തിയത് എന്ന് ദേവൻ തമാശയായി ഷോയിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, ദേവനെ കുറിച്ച് മനസ് തുറക്കുകയാണ് യമുന. സീ മലയാളവും ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

  'പുള്ളി എന്നിൽ നോട്ട് ചെയ്ത കാര്യമായി പറഞ്ഞത്, ഞാൻ ഒരു അഭിമാനിയായ സ്ത്രീയാണ് എന്നാണ്. അതാണ് പുള്ളി എന്നിൽ കണ്ട പോസിറ്റീവ്. അത് സത്യമായിരിക്കും. ഞങ്ങൾ സ്ഥലത്തിന്റെ വില ബാർഗൈൻ ചെയ്യുമ്പോൾ പോലും കല്യാണം എന്നത് നമ്മുടെ മനസ്സിൽ ഉള്ളതല്ല. എനിക്ക് സ്ഥലം വാങ്ങുക. വീട് വെക്കുക എന്റെ മക്കളുമായി ജീവിക്കുക എന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു. ദേവൻ ആരാ എന്താണെന്ന് എനിക്ക് അറിയില്ല,'

  'എന്റെ കാര്യം സംസാരിക്കുക പോകുക എന്നതാണ് എന്റെ രീതി. അത് പുള്ളിക്ക് ഇഷ്ടപ്പെട്ടു. ദേവൻ ചേട്ടൻ ജോലിയുമായി ബന്ധപ്പെട്ട് ഒരുപാട് രാജ്യങ്ങളിൽ പോയിട്ടുള്ളതാണ്. ഒരുപാട് ആളുകളുമായി മിങ്കിൾ ചെയ്തിട്ടുണ്ട്. അത്രയും ആളുകളുമായി ഇടപെടുന്ന ആളായത് കൊണ്ട് തന്നെ പുള്ളിക്ക് ഓരോരുത്തരെ വേഗം മനസിലാകും,'

  'എനിക്ക് പുള്ളി സ്ത്രീകളോട് കാണിക്കുന്ന ബഹുമാനമാണ് ആകർഷിച്ചത്. പുള്ളിയുടെ മുൻഭാര്യയ്ക്ക് നൽകുന്ന ബഹുമാനം. മോളെ പൊന്നുപോലെ നോക്കുന്നത്. ഇവിടെ ഇരിക്കുകയാണെങ്കിലും മോളുടെ ഓരോ ചലനങ്ങളും പുള്ളി അറിയുന്നുണ്ട്. ഇവിടെ ഇരുന്നും മോൾക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്യുന്നുണ്ട്. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര ബഹുമാനം തോന്നി,'

  'കല്യാണ ശേഷം അദ്ദേഹം എന്നെ നന്നായി സംരക്ഷിച്ചിട്ടുണ്ട്. പിന്നിൽ നിന്ന് കുത്തുന്നത് പോലെ പലരിൽ നിന്നും പല കാര്യങ്ങളും ഉണ്ടായി. പ്രതികാരമോ എന്തൊക്കെയോ! എനിക്കും ദേവേട്ടനും ഫോണിൽ പല തരത്തിലുള്ള മെസ്സേജുകൾ വന്നിട്ടുണ്ട്. എന്നാൽ നീ എന്തിനാണ് പേടിക്കുന്നത് നിന്റെ മുൻകാല ജീവിതമൊന്നും എനിക്ക് അറിയണ്ട. നീയിപ്പോൾ എന്റെ ഭാര്യയാണ്. നിന്നെ എങ്ങനെ പ്രൊട്ടക്റ്റ് ചെയ്യണം എന്ന് എനിക്ക് അറിയാം. മറ്റൊന്നും നമുക്ക് വിഷയമല്ല എന്നാണ് ദേവേട്ടൻ പറഞ്ഞത്,'

  'അങ്ങനെയൊരു ഭർത്താവിനെ കിട്ടുക എന്ന് പറയുന്നതല്ലേ ഏറ്റവും വലിയ കാര്യം. പുള്ളി ഒരു സോഷ്യൽ വർക്കർ ആണ് ഫസ്റ്റ് റാങ്ക് ഹോൾഡർ ആയിരുന്നു. ചൈൽഡ് വെൽഫെയർ ഡിപ്പാർട്മെന്റിൽ ആണ് അദ്ദേഹം ആദ്യം ജോലി ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ കുട്ടികളുടെ എല്ലാ കാര്യങ്ങളും ആൾക്ക് അറിയാം. കുട്ടികളെ വലിയ കാര്യമാണ്,'

  'എന്നേക്കാൾ കൂടുതൽ മക്കളും ദേവേട്ടനുമാണ് ഇപ്പോൾ സംസാരം. അമ്മ കേൾക്കാൻ ഉള്ളതല്ല. ഇത് ഞങ്ങൾ അങ്കിളുമായി ഡിസ്കസ് ചെയ്തോളാം എന്നൊക്കെയാണ് മകൾ പറയുക. അതൊക്കെ വലിയ ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. മക്കൾക്കും ആ ഭാഗ്യം കിട്ടി,' യമുന റാണി പറഞ്ഞു.

  Read more about: serial actress
  English summary
  Njanum Entaalum Fame Yamuna Rani Opens Up About Her Second Marriage And Husband Devan Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X