For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്ലീഡിംഗായി, കുഞ്ഞ് പോകുമെന്ന ഘട്ടം വരെ എത്തി, എന്റെ തെറ്റ് ഏട്ടനോട് മറച്ചുവച്ചു; ഏറ്റുപറഞ്ഞ് ദര്‍ശന

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ദര്‍ശനയും അനൂപ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ദര്‍ശന താരമായി മാറുന്നത്. ഇപ്പോള്‍ ഇരുവരും ഞാനും എന്റെ ആളും എന്ന ഷോയിലെ മത്സരാര്‍ത്ഥികളാണ്. പ്രതിസന്ധികളിലൂടെയായിരുന്നു ദര്‍ശനയും അനൂപും ഒന്നായത്. ഇരുവരും വ്യത്യസ്ത മതവിശ്വാസികളാണ്. വിവാഹത്തിന് ദര്‍ശനയുടെ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. കുട്ടിയായ ശേഷവും ദര്‍ശനയെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. തങ്ങളുടെ പ്രണയകഥ താരങ്ങള്‍ നേരത്തെ ഷോയില്‍ വച്ച് തന്നെ തുറന്ന് പറഞ്ഞിരുന്നു.

  Also Read: ലാലേട്ടനെ കണ്ടുപഠിക്കരുതെന്ന് ലാൽജോസ് പറഞ്ഞു; കുറെ നോ പറഞ്ഞതുകൊണ്ടാണ് ഇപ്പോൾ വീട്ടിലിരിക്കുന്നത്: അന്ന രാജൻ

  ഇപ്പോഴിതാ ഇതുവരെ അനൂപിനോട് പറയാതിരുന്നൊരു കാര്യം ഷോയിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് ദര്‍ശന. തന്റെ ഗര്‍ഭകാലത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും അനൂപില്‍ നിന്നും താന്‍ മറച്ചുവച്ചൊരു കാര്യത്തെക്കുറിച്ചുമൊക്കെയാണ് ദര്‍ശന മനസ് തുറന്നിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  വളരെ കോംപ്ലിക്കേറ്റഡ് ആയിരുന്നു ദര്‍ശനയുടെ പ്രെഗ്‌നന്‍സി. എന്നാല്‍ അതിന് കാരണം താന്‍ തന്നെയായിരുന്നു എന്നാണ് ദര്‍ശന പറയുന്നത്. ഗര്‍ഭത്തിന്റെ നാലാം മാസവും ദര്‍ശന അഭിനയിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം ഷൂട്ടിന് ഇടയില്‍ വണ്ടി ഒന്ന് ചാടി, ചെറുതായി ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അത് മറ്റ് കുഴപ്പം ഒന്നും ഉണ്ടാക്കിയില്ല, ബ്ലീഡിങ് ഒന്നും ആവാതെ രക്ഷപ്പെട്ടുവെന്നും അക്കാര്യം അനൂപിനോട് പറഞ്ഞിരുന്നുവെന്നും ദര്‍ശന പറയുന്നു. പിന്നാലെയാണ് താന്‍ അനൂപില്‍ നിന്നും മറച്ചുവച്ചൊരു കാര്യം ദര്‍ശന വെളിപ്പെടുത്തിയത്.

  Also Read: കരിക്കിലെ മാമന് പ്രണയസാഫല്യം! അര്‍ജുനും ശിഖയും ഒന്നായി, പുതിയ തുടക്കമെന്ന് താരം

  ഈ സംഭവത്തിന് ശേഷം, കൂടെ അഭിനയിക്കുന്ന ചേച്ചി, അവര്‍ക്കൊരു വ്ളോഗ് ചെയ്യണം, ബോണക്കാട് വരെ വരാമോ എന്ന് ചോദിച്ചു എന്നാല്‍ അനൂപിനോട് പറഞ്ഞപ്പോള്‍ റോഡ് വളരെ മോശമാണ്, പോകേണ്ട എന്നായിരുന്നു ദര്‍ശനയ്ക്ക് ലഭിച്ച മറുപടി. പക്ഷെ പോവണം എന്ന ആഗ്രഹം തനിക്ക് മാറ്റി വയ്ക്കാനായില്ലെന്നാണ് ദര്‍ശന പറയുന്നത്. ഇതോടെ തങ്ങള്‍ പോകുന്നത് ബോണക്കാട് അല്ല, പൊന്മുടിയിലാണെന്ന് അനൂപിനോട് പറഞ്ഞു. അങ്ങനെയെങ്കില്‍ കുഴപ്പമില്ല, റോഡ് നല്ലതാണ് ശ്രദ്ധിച്ച് പോയിട്ട് വാ എന്ന് അനൂപ് പറയുകുയം ചെയ്തതായി ദര്‍ശന പറയുന്നു.

  എന്നാല്‍ അത് നുണയായിരുന്നു. ത ങ്ങള്‍ പോയത് ബോണക്കാടേക്ക് തന്നെയായിരുന്നുവെന്നാണ് ദര്‍ശന പറയുന്നത്. റോഡ് മോശമായിരുന്നു. അവിടെ പോയി വന്ന് കുറച്ച് കഴിഞ്ഞപ്പോഴേക്കും തനിക്ക് ബ്ലീഡിങ് ആയി. സ്‌കാനിങ് ചെയ്തപ്പോള്‍ കുഞ്ഞിനെ കിട്ടില്ല എന്ന് പറഞ്ഞുവെന്നും ദര്‍ശന തുറന്നു പറയുന്നു. അത് കേട്ടപ്പോള്‍ തനിക്ക് വല്ലാത്ത കുറ്റ ബോധം തോന്നിയെന്നും താന്‍ പറയാതെ ചെയ്ത തെറ്റിന്റ് ഫലമാണ് എന്നോര്‍ത്ത് കരഞ്ഞുവെന്നും ദര്‍ശന പറയുന്നു. എന്നാല്‍ തുടര്‍ന്നും ദര്‍ശന നടന്ന കാര്യങ്ങള്‍ അനൂപിനോട് പറഞ്ഞിരുന്നില്ല. തുടര്‍ന്ന് ആറ് മാസത്തോളം ദര്‍ശനയ്ക്ക് ബെഡ് റെസ്റ്റ് നിര്‍ദ്ദേശിച്ചിരുന്നു ഡോക്ടര്‍.

  അതോടെ ദര്‍ശന അഭിനയിക്കുന്നത് നിര്‍ത്തി, പൂര്‍ണമായും ഒരു മുറിയ്ക്ക് അകത്തായി. ബാത്രൂമില്‍ പോകണം എങ്കില്‍ പോലും ഒരാളുടെ സഹായം വേണം എന്ന അവസ്ഥയിലായി താനെന്നാണ് ദര്‍ശന പറയുന്നത്. രണ്ട് മാസം നന്നായി ബെഡ് റസ്റ്റ് എടുത്തതിന് ശേഷം സ്‌കാന്‍ ചെയ്യാം, എന്നിട്ടും പറ്റുന്നില്ല എങ്കില്‍ കുഞ്ഞിനെ കളയാം എന്നാണ് ഡോക്ടര്‍ പറഞ്ഞിരുന്നതെന്നും എന്നാല്‍ അനൂപ് അതൊന്നും തന്നെ അറിയിച്ചിരുന്നില്ലെന്നും ദര്‍ശന പറയുന്നു. കുഴപ്പമില്ലെന്നും വാവയെ നമ്മള്‍ക്ക് കിട്ടുമെന്നുമായിരുന്നു അനൂപ് ദര്‍ശനയോട് പറഞ്ഞിരുന്നത്.

  എന്നാല്‍ അനൂപ് ഒരുപാട് കരഞ്ഞിരുന്നു എന്നും, പ്രാര്‍ത്ഥിച്ചിരുന്നു എന്നും പിന്നീട് അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് തന്നോട് പറഞ്ഞതെന്നും ദര്‍ശന പറയുന്നുണ്ട്. ഒരുപാട് കഷ്ടപ്പെട്ടിട്ട് ആണെങ്കിലും അജുവിനെ നമുക്ക് കിട്ടി. ഈ ഒരു കാര്യം അനൂപേട്ടനോട് പറയാതിരുന്നത് എന്റെ ഏറ്റവും വലിയ തെറ്റ് തന്നെയാണെന്നാണ് ദര്‍ശന ഷോയില്‍ വച്ച് പറഞ്ഞത്. എന്നാല്‍ ദര്‍ശനയോട് ക്ഷമാപണം നടത്തുകയാണ് അനൂപ് ചെയ്തത്. ഈ ആറ് മാസവും ദര്‍ശന ഒറ്റയ്ക്കായിരുന്നു. താനും അമ്മയും ജോലിയ്ക്ക് പോകും. പിന്നെയുള്ള സമയം ആരോടും വര്‍ത്താമാനം പറയാന്‍ പോലുമില്ലാതെ ദര്‍ശന വീട്ടിലെ മുറിയില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. നീ പ്രസവിയ്ക്കുന്ന സമയത്ത് പോലും കൂടെ ഇരിക്കാന്‍ എനിക്ക് കഴിഞ്ഞില്ലെന്നു പറഞ്ഞാണ് അനൂപ് ദര്‍ശനയോട് മാപ്പ് ചോദിക്കുന്നത്.

  Read more about: serial
  English summary
  Njanum Ente Aalum: Dharshana Reveals An Incident She Hid From Anoop During Her Pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X