'മല്ലു മദാമയുടെ ഷോ, 10 പേര്‍ ശ്രദ്ധിക്കാന്‍ തന്നെ ചെയ്തത്'; ബിന്നിയെ വിമര്‍ശിച്ചവര്‍ക്ക് നൂബിന്റെ മറുപടി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് നൂബിനും ബിന്നിയും. ഏഷ്യാനെറ്റിലെ കുടുംബവിളക്ക് പരമ്പരയിലൂടെയാണ് നൂബിന്‍ താരമാകുന്നത്. പിന്നാലെ ഗീതാ ഗോവിന്ദം എന്ന പരമ്പരയിലൂടെ ബിന്നിയും ആരാധകരുടെ മനസില്‍ ഇടം നേടി. സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ് നൂബിനും ബിന്നിയും. ഇരുവടേയും യൂട്യൂബ് ചാനലിനും ഒരുപാട് ആരാധകരുണ്ട്.

കഴിഞ്ഞ ദിവസം ബിന്നിയുടെ ഒരു വീഡിയോ വൈറലായി മാറിയിരുന്നു. സുഹൃത്തും നടിയുമായ ജോഷിനയുടെ കല്യാണത്തില്‍ നിന്നുള്ളതാണ് വീഡിയോ. നൂബിനും ബിന്നിയും സദ്യ കഴിക്കുന്നതിന്റെ വീഡിയോയാണ് വൈറലായത്. വീഡിയോയില്‍ ബിന്നി സ്പൂണ്‍ ഉപയോഗിച്ച് സദ്യ കഴിക്കുന്നതാണ് ചര്‍ച്ചയായി മാറാന്‍ കാരണം. പിന്നാലെ ബിന്നിയെ പരിഹസിച്ചും വിമര്‍ശിച്ചുമൊക്കെ നിരവധി പേരാണ് കമന്റ് ചെയ്തത്.

Noobin

'ഈ പരിഷ്‌കാരം കുറച്ച് കൂടിപോയി. മദാമ്മയും സായിപ്പും വരെ നല്ല വെടിപ്പായിട്ട് ഉണ്ണുന്ന സമയത്ത് ഓരോ പ്രഹസനങ്ങളെ, മലയാളി അല്ലേ ഇവള്‍. കൈക്ക് കുരു ഒന്നും ഇല്ലല്ലോ. മലയാളി സദ്യ കഴിക്കേണ്ടത് കൈ കൊണ്ട് തന്നെ ആണ് സ്പൂണിന് അല്ല, ഇവര് മലയാളിയല്ലെ.. ചുമ്മാ പൊങ്ങച്ചരം കാണിക്കുക അല്ലാതെ എന്താ, സായിപ്പ് കേരളത്തില്‍ എത്തിയാല്‍ കൈകൊണ്ടാണ് കഴിക്കുന്നത് 'അപ്പോഴാണ് മല്ലു മദാമ്മയുടെ ഒരു ഷോ. അതുമല്ല സ്പൂണ്‍ കൊണ്ടു കഴിച്ചാല്‍ ഇല പെട്ടെന്ന് കിറി പോകും, ഇത് ഓവര്‍ ആയിട്ടുണ്ട് അഹങ്കാരം. 10 പേര് ശ്രദ്ധിക്കും എന്ന് വെച്ച് തന്നെയാണ് ഈ അഹങ്കാരം കാണിച്ചത്'' എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

ഇതിന് പിന്നാലെ ഇപ്പോഴിതാ മറുപടിയുമായി നൂബിന്‍ എത്തിയിരിക്കുകയാണ്. തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുച്ച വീഡിയോയിലൂടെയാണ് നൂബിന്റെ പ്രതികരണം.

''യൂട്യൂബില്‍ പൊങ്കാലയിട്ടെന്ന് പറഞ്ഞ് അവള്‍ ആകെ വിഷമത്തില്‍ ഇരിക്കുന്നുണ്ട്. ആളുകള്‍ എന്താണ് ഇങ്ങനെ ചെയ്യുന്നത്, അവര്‍ ഒന്നും അറിയാതെയാണ് പറയുന്നത് എന്നൊക്കെ പറയുന്നുണ്ട്. ശരിക്കും നടന്നത് എന്താണെന്ന് വച്ചാല്‍ അവള്‍ കയ്യില്‍ നെയില്‍ ആര്‍ട്ട് ചെയ്തിരുന്നു. നാളെ അവള്‍ക്ക് ഷൂട്ടുണ്ട്. അവളുടെ സുഹൃത്തിന്റെ കല്യാണത്തിന് പോയിരുന്നു. സദ്യ കഴിക്കുകയും ചെയ്തു. സദ്യ കഴിക്കുമ്പോള്‍ സ്വാഭാവികമായും കൈ കൊണ്ട് കുഴച്ചാണല്ലോ കഴിക്കുക. എന്നാല്‍ അവള്‍ സ്പൂണ്‍ വച്ചാണ് കഴിച്ചത്. അതിന് കാരണം നെയില്‍ ആര്‍ട്ട് ചെയ്ത വിരലില്‍ മഞ്ഞപ്പൊടിയും മുളകുപൊടിയുമൊക്കെ പറ്റിക്കഴിഞ്ഞാല്‍ അതിന്റെ ഒറിജിനല്‍ കളര്‍ മാറും എന്നതാണ്.'' നൂബിന്‍ പറയുന്നു.

Take a Poll

Noobin

യൂട്യൂബുകാര്‍ ചോദിച്ചപ്പോള്‍ അവള്‍ വിശദീകരിച്ച് എല്ലാം പറയുകയും ചെയ്തു. പക്ഷെ അവന്മാര്‍ അവരുടെ റീച്ചിന് വേണ്ടി അതൊന്നും ഇട്ടില്ല. അവര്‍ വരുന്നത് റീച്ചിന് വേണ്ടിയാണല്ലോ. ആള്‍ക്കാര്‍ നോക്കുമ്പോള്‍ അവള്‍ക്ക് ഭയങ്കര ജാഡ. സായിപ്പന്മാര്‍ പോലും കേരളത്തില്‍ വന്നാല്‍ കൈ കൊണ്ടാണ് കഴിക്കുക ഇവള്‍ക്കെന്താണ് കൈ കൊണ്ട് കഴിച്ചാല്‍ എന്നൊക്കെ പറഞ്ഞുവെന്നും നൂബിന്‍ പറയുന്നു.

മീഡിയ പലതും ഇടും. അവര്‍ ഇടുന്നത് മാത്രമേ നമ്മള്‍ കാണുന്നുള്ളൂ. അതിന് മുമ്പുള്ള കാര്യങ്ങളൊന്നും നമ്മള്‍ ചിന്തിക്കുന്നില്ല. ഇത് ഞാനും അവളുമെല്ലാം വ്യക്തമായി പറഞ്ഞതായിരുന്നു. കാണുന്നത് മാത്രമാണ് കറക്ട് എന്നു കരുതി നമ്മള്‍ കമന്റിടും. പക്ഷെ അതിന് മുമ്പും ശേഷവുമുള്ളതും കൂടി ചിന്തിക്കണമെന്നും നൂബിന്‍ പറയുന്നുണ്ട്. വീഡിയോയില്‍ ബിന്നിയും വരുന്നുണ്ട്. ''ഇതിനൊക്കെ ഞാന്‍ തളരാനോ? ഇത് അങ്ങനെയും ഇങ്ങനെയുമൊന്നും തളരുന്ന തൊലിയല്ല'' എന്നാണ് ബിന്നി പറുന്നത്. അതേസമയം ഇന്നലെ മുഴുവന്‍ ഇവിടെ കിടന്ന് കരച്ചിലായിരുന്നു ബിന്നിയെന്നും നൂബിന്‍ പറയുന്നുണ്ട്.

FAQs
നൂബിന്‍ ജോണിയുടെ ഭാര്യ ആരാണ്?

നൂബിന്റെ ഭാര്യ ബിന്നി സെബാസ്റ്റിയനും നടിയാണ്. ഇരുവരും വിവാഹിതരാകും മുമ്പ് ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പിലായിരുന്നു. ദീർഘകാലത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. ഗീതാ ഗോവിന്ദം പരമ്പരയിലെ ഗീതുവായി പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് ബിന്നി.

 

 
Filmibeat Entertainment

Read more about: Noobin Johny
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X