അഞ്ച് മാസം ​ഗർഭിണിയായിരുന്ന സമയത്ത് ഭർത്താവ് എന്നെ പീഡിപ്പിച്ചു, എല്ലാ സ്ത്രീകളും പ്രശ്നക്കാരല്ല; ദേവു!

ദീപക്ക് ജീവനൊടുക്കിയശേഷം സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ നിറയുന്നത് സ്ത്രീകളെ അടച്ച് ആക്ഷേപിച്ചുള്ള വീഡിയോകളും റീലുകളും ട്രോളുകളുമാണ്. പുരുഷന്മാർ വ്യാജ ആരോപണങ്ങളിൽ നിന്നും രക്ഷപ്പെടാൻ പുരുഷനും സ്ത്രീക്കും പ്രത്യേകം പ്രത്യേകം ബസ് സർവീസുകൾ വേണമെന്ന തരത്തിൽ വരെ ആവശ്യങ്ങൾ ഉയരുന്നുണ്ട്.

ഇപ്പോഴിതാ ഷിംജിതയുടെ പേരിൽ സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന പ്രവണതയ്ക്ക് എതി​രെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് മുൻ ബി​ഗ് ബോസ് താരം വൈബർ ​ഗുഡ് ദേവു. എല്ലാ സ്ത്രീകളും പ്രശ്നക്കാരല്ലെന്നും അടച്ചാക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും പുതിയ വീഡിയോയിൽ ദേവു പറഞ്ഞു. ഒപ്പം ആദ്യ വിവാഹ ബന്ധത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങളും ദേവു വെളിപ്പെടുത്തി.

Viber Good Devu

ദീപക്കിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ഷിംജിതയെ അറസ്റ്റ് ചെയ്തു. ആ വാർത്ത കേട്ടപ്പോൾ മനസിന് വളരെ അധികം സന്തോഷം തോന്നി. ആ സ്ത്രീ അങ്ങനൊരു വൃത്തികേട് കാണിച്ചതിൽ ഒരു എക്സ്ക്യൂസസും പറയാനില്ല. ഞാനും ഈ വിഷയത്തെ പറ്റി സംസാരിച്ചിരുന്നു. പരമാവധി ശിക്ഷ ആ കുട്ടിക്ക് കിട്ടണം എന്നുള്ളത്.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി സ്ത്രീ എന്ന വർ​ഗത്തിനെ അടച്ച് ആക്ഷേപിക്കുന്ന തരത്തിലുള്ള സംസാരങ്ങൾ കണ്ടു. സ്ത്രീകൾക്ക് മാത്രമായി ഒരു ബസ്, പുരുഷന്മാർക്ക് മാത്രമായി ഒരു ബസ്... ആണുങ്ങൾ കമ്പിവേലി കെട്ടിയിട്ട് നടക്കുക എന്നൊക്കെയുള്ള തരത്തിൽ കണ്ടു. എല്ലാ പുരുഷന്മാരും പ്രശ്നക്കാരല്ല അതുപോലെ എല്ലാ സ്ത്രീകളും പ്രശ്നക്കാരല്ല. ഈ പ്രശ്നം നടക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് പതിനാറ് വയസുകാരൻ പീ‍ഡിപ്പിച്ചിട്ട് പതിനാറ് വയസുകാരൻ മരിച്ചത്.

ഒരു പങ്കാളിയില്ലാത്ത വിഷമം അന്ന് മനസിലാക്കി, പ്രവീണിന് ഫോട്ടോ അയച്ചശേഷം സകലദൈവങ്ങളേയും വിളിച്ചു; അർച്ചന

ദീപക്കിന്റെ മരണത്തെ ചെറുതായി കാണുകയല്ല. ഇതൊന്നും ഇനി ആവർത്തിക്കപ്പെടുകയും അരുത്. പക്ഷെ സ്ത്രീകളെ അടച്ച് ആക്ഷേപിക്കുന്ന ആളുകളോട് എനിക്ക് പറയാനുള്ളത്... അച്ഛൻ കാരണവും രണ്ടാനച്ഛൻ കാരണവും ചെറിയച്ഛൻ കാരണവും അമ്മാവൻ കാരണവും സുഹൃത്തുക്കൾ കാരണവും ട്യൂഷൻ പഠിപ്പിക്കുന്ന സാറ് കാരണവും അടക്കം പലവിധ അവസ്ഥകളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുള്ള സ്ത്രീകളും കുട്ടികളുമുണ്ട്.

ചെറിയ കുട്ടികളെപ്പോലും വിടാത്ത വൃത്തികെട്ട ഞരമ്പന്മാർ ഈ ലോകത്തുണ്ട്. ഒരു ഇൻഫ്ലൂവൻസർ പറയുന്നത് ഞാൻ കേട്ടതാണ്... ഷിംജിതയെ പോലുള്ള സ്ത്രീകളെ ബലാത്സം​ഗം ചെയ്യണമെന്ന്. ജനറലൈസ് ചെയ്ത് സംസാരിക്കും മുമ്പ് ഒന്ന് ചിന്തിക്കുക.

Viber Good Devu

ഞാൻ എന്റെ മോളെ അ‍ഞ്ച് മാസം ​ഗർഭിണിയായിരുന്ന സമയത്താണ് എന്റെ ഭർത്താവ് എന്നെ റേപ്പ് ചെയ്തത്. അതുകൊണ്ട് തന്നെ ചിന്തിച്ചശേഷം മാത്രം സംസാരിക്കുക. സ്ത്രീകളെ ജനറലൈസ് ചെയ്ത് സംസാരിക്കുന്നത് കാണുമ്പോൾ ബുദ്ധിമുട്ടുണ്ട്. ഒരുപക്ഷെ ഒരുപാട് സ്ത്രീകൾക്കുണ്ടാവും ഇതേപോലെ എനിക്കുണ്ടായതുപോലുള്ള ഇൻസിഡന്റിനെ പറ്റി സംസാരിക്കാൻ.

എല്ലാ സ്ത്രീകളും പ്രശ്നക്കാർ അല്ല എന്നും പറഞ്ഞാണ് ദേവു വീഡിയോ അവസാനിപ്പിച്ചത്. ദേവുവിന്റെ വാക്കുകളെ ശരിവെച്ചായിരുന്നു വീ‍ഡിയോയ്ക്ക് വന്ന പ്രതികരണങ്ങൾ ഏറെയും. ഷിംജിതയുടെ വിഷയം ചർച്ചയായശേഷം പലരുടേയും പ്രതികരണവും പരിഹാസവും അതിരുവിട്ട് പോകുന്നുണ്ട്. അത് തുറന്ന് പറയാൻ ധൈര്യം കാണിച്ചതിന് അഭിനന്ദനങ്ങൾ എന്നായിരുന്നു അനുകൂലിച്ചവർ കുറിച്ചത്.

എല്ലാ സ്ത്രീകളും പ്രശ്‌നക്കാരാണെന്ന് ആരും പറഞ്ഞിട്ടില്ല. റീൽസിന് വേണ്ടി മനപ്പൂർവ്വം ഒരു തെറ്റും ചെയ്യാത്ത പുരുഷന്മാരെ ബലിയാടക്കുന്ന സ്ത്രീകളെ മാത്രമെ പറയുന്നുള്ളൂ. എല്ലാ പുരുഷന്മാരും നല്ലവരാണെന്നും പറയുന്നില്ല. ഞരമ്പന്മാർ തീർച്ചയായിട്ടുമുണ്ട്. ഈ പറഞ്ഞ പോലെ ഉള്ള സ്ത്രീകളും പുരുഷന്മാരും ഒഴിച്ചാൽ ബാക്കി ഉള്ള നല്ല സ്ത്രീകളും പുരുഷന്മാരുമുണ്ട്.

അവരെ ആരും ഒന്നും പറയില്ല. ശ്രീലക്ഷ്മി അറക്കലിനെപോലെയുള്ളവർ ചിലപ്പോൾ ആക്ഷേപിക്കും. അവരുടെ കാഴ്ചപ്പാടാണ് അത്. ആണെന്ന വർഗത്തോട് തന്നെ പുച്ഛം എന്ന മൈന്റ് സെന്റാണ് ശ്രീലക്ഷ്മിയെ പോലുള്ളവർക്ക് എന്നായിരുന്നു മറ്റൊരു കമന്റ്. വിവാഹമോചനശേഷം മകളുമായി സ്വന്തം മാതാപിതാക്കൾക്കൊപ്പമാണ് ദേവുവിന്റെ താമസം.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X