'കുരുവിക്കൂടിനൊരു കുട്ടിമുട്ട'; നിലയ്‌ക്കൊപ്പമുള്ള ആദ്യ മാതൃദിനം, ആശംസയുമായി പേളി

ലോകം ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ്. തന്റെ ജീവന്റെ ഒരു തുണ്ട് നല്‍കി മക്കള്‍ക്ക് ജീവന്‍ പകര്‍ന്ന അമ്മമാര്‍ക്കുള്ള നന്ദി പറയലുകളാണ് ഓരോ മാതൃദിനവും. ഇപ്പോഴിതാ നടിയും അവതാരകയുമായ പേളി മാണിയുടെ മാതൃദിന സന്ദേശം സോഷ്യല്‍ മീഡിയയുടെ മനസ് തൊടുകയാണ്. അമ്മ ആയതിന് ശേഷമുള്ള ആദ്യത്തെ മാതൃദിനമാണ് പേളി ആഘോഷിക്കുന്നത്.

കുഞ്ഞ് നിലയോടൊപ്പമുള്ളൊരു മനോഹരമായ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു പേളി മാതൃദിനാശംസ പങ്കുവച്ചത്. എല്ലാ അമ്മമാര്‍ക്കും എന്റെ മാതൃദിനാശംസംകള്‍. ഇതെന്റെ ആദ്യത്തെ മാതൃദിനമാണ്. നിലക്കൊപ്പം ഈ യാത്രയില്‍ മുന്നോട്ട് പോകാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. എല്ലാവരോടും സ്‌നേഹം എന്നായിരുന്നു പേളി കുറിച്ചത്.

Pearle Maaney

ഒടുവില്‍ കുരുവിക്കൂടിനൊരു കുട്ടി മുട്ട കിട്ടി എന്നും പേളി പറയുന്നുണ്ട്. നീ ചിരിക്കുമ്പോല്‍ അവര്‍ നിനക്കൊപ്പം ചിരിക്കുന്നു. നിന്നെ നോക്കി അവര്‍ പഠിക്കുന്നു. നമ്മളുടെ ഏറ്റവും മികച്ച പതിപ്പാകാനുള്ള അവസരമാണിത്. നമ്മളില്‍ നിന്നും നമ്മളുടെ മക്കള്‍ക്ക് പഠിക്കാനാകും. ഇതെന്റെ ആദ്യത്തെ മാതൃദിനമാണ്. നിലയോടൊപ്പം ബാക്കിയുള്ളതെല്ലാം ചെയ്യാന്‍ കാത്തിരിക്കാന്‍ വയ്യ. എല്ലാവര്‍ക്കും സ്‌നേഹം എന്നും പേളി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാര്‍ച്ച് 21 നായിരുന്നു പേളിയ്ക്കും ശ്രീനിഷിനും കുഞ്ഞ് പിറക്കുന്നത്. പിന്നാലെ തന്നെ പേളി കുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. ഗര്‍ഭകാലത്ത് പേളിയും കുഞ്ഞും സോഷ്യല്‍ മീഡിയയിലെ സ്ഥിരം ചര്‍ച്ചയായിരുന്നു. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലായി മാറിയിരുന്നു.

അഴകളുവകളില്‍ ഫുള്‍ മാര്‍ക്ക്; ഗ്ലാമര്‍ ചിത്രങ്ങളുമായി സാക്ഷി അഗര്‍വാള്‍

കഴിഞ്ഞ ദിവസം പ്രസവശേഷമുള്ള വയറിനെ കുറിച്ചുള്ള പേളിയുടെ കുറിപ്പും ശ്രദ്ധ നേടിയിരുന്നു. തനിക്ക് വയര്‍ കുറയ്ക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു താരം കുറിച്ചത്. സാധാരണ നടിമാര്‍ പ്രസവ ശേഷം വയര്‍ കുറച്ച ശേഷമായിരിക്കും സോഷ്യല്‍ മീഡിയയില്‍ എത്തുക. എന്നാല്‍ താന്‍ നിന്നും വ്യത്യസ്തയാവുകയായിരുന്നു പേളി.

ബിഗ് ബോസ് ഹൗസില്‍ വച്ചായിരുന്നു പേളിയും ശ്രീനിഷും പരിചയപ്പടുന്നതും പ്രണയിക്കാന്‍ തുടങ്ങുന്നത്. ബിഗ് ബോസ് ഹൗസിലെ പ്രണയം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സംഭവമായിരുന്നു. പുറത്ത് വന്ന ശേഷം ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ സംഭവമായിരുന്നു പേളിഷിന്റെ വിവാഹം.

More from Filmibeat

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X