പ്രണയദിനത്തില്‍ പ്രണയം പറഞ്ഞ് രഞ്ജിനി! ആശംസകളുമായി സോഷ്യല്‍ മീഡിയയും
മലയാള ചാനല്‍ പരിപാടികളുടെ അവതരണ രീതിയാകെ മാറ്റി മറിച്ച അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളവുമായി ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയിലേക്ക് കയറി വന്ന രഞ്ജിനിയെ വെല്ലാന്‍ സാധിക്കുന്നൊരു അവാതരകയെ പിന്നെ മലയാളത്തില്‍ കണ്ടിട്ടില്ല. ഇപ്പോഴും രഞ്ജിനി വേറെ ലെവല്‍ ആണെന്ന് മലയാളി പറയും.
ആദ്യമൊക്കെ രഞ്ജിനിയുടെ അവതരണത്തെ പലരും വിമര്‍ശിച്ചിരുന്നു. ശുദ്ധ മലയാളം മാത്രം കേട്ട് ശീലിച്ചവര്‍ക്ക് രഞ്ജിനിയുടെ മംഗ്ലീഷ് പെട്ടെന്ന് ദഹിച്ചില്ല. പക്ഷെ രഞ്ജിനി മാറാന്‍ കൂട്ടാക്കിയില്ല. അതോടെ പതിയെ എല്ലാവരും രഞ്ജിനിയെ അംഗീകരിച്ചു തുടങ്ങി. ഇപ്പോഴിതാ രഞ്ജിയുടെ പുതിയ പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്.

പ്രണയദിനവുമായി ബന്ധപ്പെട്ട് രഞ്ജിനി പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇതാദ്യമായി തന്റെ പ്രണയത്തെ രഞ്ജിനി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്. ഇത് ആ ദിവസമായതിനാല്‍ എന്നാണ് ഹാര്‍ട്ട് ഇമോജിയോടെ രഞ്ജിനി ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്.
ശരത് പുളിമൂടാണ് ചിത്രത്തില്‍ രഞ്ജിനിയോടൊപ്പമുള്ളത്. രഞ്ജിനിയുടെ കാമുകനാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. തന്റെ പ്രണയത്തെ ഇതാദ്യമായാണ് രഞ്ജിനി പരിചയപ്പെടുത്തുന്നത്. പിന്നാലെ ആശംസകളുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ നേരുകയാണ് സോഷ്യല്‍ മീഡിയ. ഗായികയും അടുത്ത സുഹൃത്തുമായ രഞ്ജി ജോസും കമന്റ് ചെയ്തിട്ടുണ്ട്.
രഞ്ജിനിയുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം പലപ്പോഴായി ഗോസിപ്പുകള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അപ്പോഴെല്ലാം രഞ്ജിനി വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു. എന്തായാലും പ്രണയദിനത്തില്‍ താരത്തിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കമന്റുകളിലൂടെ അവര്‍ തങ്ങളുടെ സ്‌നേഹം അറിയിക്കുന്നു.
നിലവില്‍ ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന പരിപാടിയുടെ അവതാരകയാണ് രഞ്ജിനി. ഭാര്യഭര്‍ത്താക്കന്മാര്‍ പങ്കെടുക്കുന്ന ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന ഷോയിലാണ് അവതാരകയായി നടി എത്തുന്നത്. അടുത്തിടെയാണ് ഈ റിയാലിറ്റി ഷോ ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ചത്. രഞ്ജിനിക്കൊപ്പം രമേഷ് പിഷാരടിയും പരിപാടിയില്‍ എത്താറുണ്ട്. മല്‍സരാര്‍ത്ഥികളുടെ പ്രകടനത്തിനൊപ്പം രഞ്ജിനിയുടെ അവതരണവും ഷോയില്‍ ശ്രദ്ധേയമാകാറുണ്ട്.
നേരത്തെ ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു രഞ്ജിനി. ബിഗ് ബോസിലൂടെ ധാരാളം ആരാധകരെ നേരാടനും രഞ്ജിനിയ്ക്ക് സാധിച്ചിരുന്നു. നിലപാടുകള്‍ തുറന്നു പറയുന്ന വ്യക്തിയെന്ന നിലയിലാണ് രഞ്ജിനി ശ്രദ്ധ നേടിയത്. അവതരണത്തിന് പുറമെ സിനിമയിലും രഞ്ജിനി വേഷമിട്ടിട്ടുണ്ട്. മേരാ നാം ഷാജിയാണ് രഞ്ജിനിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











