വിഷാദം കീഴടക്കിയ നാല് വര്‍ഷം, ഗര്‍ഭം അലസി; എല്ലാ കുറ്റവും അവര്‍ എന്റെ തലയിലിട്ടു: രശ്മി ദേശായി
ഹിന്ദി സീരിയല്‍ രംഗത്തെ മിന്നും താരമാണ് രശ്മി ദേശായി. പിന്നീട് ബിഗ് ബോസ് മത്സരാര്‍ത്ഥിയായും രശ്മി എത്തിയിരുന്നു. ഷോയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ രശ്മിയ്ക്ക് സാധിച്ചിരുന്നു. ഓണ്‍ സ്‌ക്രീനിലെ തന്റെ കഥാപാത്രങ്ങളിലൂടെ ഒരുപാട് പേരുടെ ഇഷ്ടം നേടിയെടുക്കാന്‍ രശ്മിയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഓഫ് സ്‌ക്രീനിലെ ജീവിതം രശ്മിയ്ക്ക് മുന്നില്‍ പ്രതിസന്ധികളാണ് നിരത്തിയത്.
ഒരിക്കല്‍ തന്റെ വിഷാദരോഗത്തെക്കുറിച്ചും ഗര്‍ഭം അലസിപ്പോയതിനെക്കുറിച്ചുമൊക്കെ രശ്മി മനസ് തുറന്നിരുന്നു. ഇത് പിന്നീട് തന്റെ വിവാഹ മോചനത്തിന് കാരണമായതിനെക്കുറിച്ചും രശ്മി സംസാരിക്കുന്നുണ്ട്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രശ്മി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''നാല് വര്‍ഷത്തോളം ഞാന്‍ കടുത്ത വിഷാദത്തിലായിരുന്നു. ജീവിതം തന്നെ ഉപേക്ഷിക്കാന്‍ ആലോചിച്ചിരുന്നു. ആരുടേയും മുഖം എനിക്ക് കാണണ്ടായിരുന്നു. ജീവിതത്തില്‍ നിന്നും നമ്മള്‍ ഒന്ന് പ്രതീക്ഷിക്കും, ജീവിതം മറ്റൊന്ന് നല്‍കും. പ്രതീക്ഷിക്കാത്തത് കിട്ടാതെ വരുമ്പോള്‍ ലഭിച്ചതുമായി യാഥാര്‍ത്ഥ്യ ലോകത്ത് ജീവിക്കുക എന്നതിന് തയ്യാറാകാതെ വരും. അങ്ങനെ ജീവിക്കുക ബുദ്ധിമുട്ടാകും'' എന്നാണ് രശ്മി പറയുന്നത്.

രശ്മി താരമായി മാറിയ പരമ്പരയായിരുന്നു ഉത്രാന്‍. പരമ്പരയിലെ നായകനായ നന്ദിഷ് സന്ധുവായിരുന്നു രശ്മിയുടെ ജീവിത പങ്കാളി. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഗര്‍ഭത്തില്‍ വച്ച് കുഞ്ഞിനെ നഷ്ടപ്പെട്ടതാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നാണ് താരം പറയുന്നത്.
''പ്രൊഫഷണലി ഞാന്‍ നല്ല നിലയിലായിരുന്നു. ഞാന്‍ ജോലിയുടെ കാര്യത്തില്‍ സത്യസന്ധയാണ്. ജോലി ചെയ്യുമ്പോള്‍ എനിക്ക് സന്തോഷം ലഭിക്കുമായിരുന്നു. സത്യത്തില്‍ ജോലി തന്നെയാണ് എന്നെ ഡിപ്രഷനില്‍ നിന്നും പുറത്ത് കടത്തിയത്. അതെനിക്ക് കൂടുതല്‍ കരുത്തും ജീവിതവും തന്നു. എന്റെ ജീവിതത്തില്‍ നടക്കുന്നതിനെ എന്റെ ജോലിയെ ബാധിക്കാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ല. പക്ഷെ എന്റെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു'' എന്നാണ് രശ്മി പറഞ്ഞത്.

2012 ലായിരുന്നു രശ്മിയും നന്ദിഷും വിവാഹം കഴിക്കുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. ഒടുവില്‍ 2016ല്‍ രശ്മിയും ഭര്‍ത്താവും പിരിയുകയായിരുന്നു. രശ്മിയുടെ ഓവര്‍ പൊസസീവ്‌നെസ് ആണ് വിവാഹ ബന്ധം തകരാനുള്ള കാരണം എന്നായിരുന്നു മാധ്യമങ്ങളും മറ്റും റിപ്പോര്‍ട്ട് ചെയ്ത്. ഇതോടെ പിന്നീട് നല്‍കിയൊരു അഭിമുഖത്തില്‍ രശ്മി തന്നെ ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു.

''ഒരു വെബ് സൈറ്റാണ് നന്ദിഷിന്റെ പിആര്‍ കാര്യങ്ങള്‍ നോക്കിയത്. അതിലൊന്നും എനിക്ക് കുഴപ്പമില്ല.പക്ഷെ അവര്‍ നല്‍കിയത് ഏകപക്ഷീയമായ കഥകളായിരുന്നു. എന്റെ വശമോ എന്റെ റിലേഷന്‍ഷിപ്പോ മറ്റൊരോടെങ്കിലും വിശദീകരിക്കണമെന്ന് എനിക്ക് തോന്നിയിരുന്നില്ല. പക്ഷെ എനിക്ക് നേരെ വിരല്‍ചൂണ്ടുന്ന ഒരുപാട് ഗോസിപ്പുകളുണ്ടായിരുന്നു. നന്ദിഷ് പൂര്‍ണമായും നിഷ്‌കളങ്കനാണെന്നായിരുന്നു പറഞ്ഞിരുന്നത്. അവന്റെ ഭാഗം മാത്രം നല്‍കി അവനെ നിഷ്‌കളങ്കനായി ചിത്രീകരിക്കുകയാണ്. വിവാഹം എന്നത് രണ്ടു പേരുടേയും ഉത്തരവാദിത്തമാണ്'' എന്നാണ് രശ്മി പറ#്ഞത്.

''മൂന്ന് വര്‍ഷമായി ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ട്. ഞാന്‍ വീട് വിട്ടു പോയിട്ടില്ല. ഞാന്‍ അതേക്കുറിച്ച് സംസാരിച്ചിട്ടില്ല. പക്ഷെ എന്നെ എപ്പോഴും വീട്ടില്‍ നിന്നും പുറത്താക്കും. അവന്‍ അവന്റെ നൂറ് ശതമാനം നല്‍കിയിരുന്നുവെങ്കില്‍ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു'' എന്നും രശ്മി ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. താന്‍ ഒരിക്കലും നന്ദിഷിനെ അവിശ്വസിച്ചിട്ടില്ലെന്നും താന്‍ ഓവര്‍ പൊസസീവ് ആണെന്ന് പറയുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും താരം പറഞ്ഞിരുന്നു. അതേസമയം ഇന്ന് അതെല്ലാം പഴയകഥയാണ്. ജീവിതത്തിലും കരിയറിലും മുന്നോട്ട് പോവുകയാണ് രശ്മി ദേശായി.


Click it and Unblock the Notifications











