എന്റെ മാത്രം തീരുമാനം, വിഷമമില്ല; പാടാത്ത പൈങ്കിളിയില്‍ നിന്നുമുള്ള പിന്മാറ്റത്തെക്കുറിച്ച് ലക്ക്ജിത്ത്

ജനപ്രീയ പരമ്പരയാണ് പാടാത്ത പൈങ്കിളി. നേരത്തെ പരമ്പരയിലെ നായകനായ ദേവയെ അവതരിപ്പിച്ച സൂരജ് സണ്‍ പരമ്പരയില്‍ നിന്നും പിന്മാറിയിരുന്ന്ു. പകരമെത്തിയത് ലക്ക്്ജിത്ത് ആയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ലക്ക്ജിത്തും പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു താന്‍ ്പിന്മാറുന്ന വിവരം ലക്കജിത്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ പിന്മാറുന്നത് എന്നാണ് ലക്കജിത്ത് പറഞ്ഞത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ലക്ക്ജിത്ത്. ലൈവിലൂടെയായിരുന്നു ലക്ക്്ജിത്തിന്റെ പ്രതികരണം.

താടി വടിച്ച് പുതിയ ലുക്കിലാണ് ലക്ക്ജിത്ത് വീഡിയോയിലെത്തിയത്. ഈ രൂപ മാറ്റത്തിന് പിന്നില്‍ ദേവയെന്ന കഥാപാത്രത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കടക്കുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. തനിക്കൊരു ഇടവേള ആവശ്യമാണെന്നും അതിനാലാണ് പിന്മാറുന്നതെന്നുമാണ് ലക്ക്ജിത്ത് പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്്. താരത്തിന്റെ വാക്കുകളിലേക്ക്.

Paadatha Painkili

എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് ഒരുമിച്ച് ഉത്തരം നല്‍കാന്‍ വേണ്ടിയാണ് ഇപ്പോള്‍ വന്നത്. എന്ന മുഖവുരയോടെയാണ് താരം സംസാരിച്ച് തുടങ്ങുന്നത്. പറ്റുന്നവര്‍ക്ക് എല്ലാം നേരിട്ട് മറുപടി നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു ബ്രേക്ക് ആവശ്യമായത് കൊണ്ടാണ് ഇപ്പോള്‍ വിട്ടു നില്‍ക്കുന്നത്. അടുത്ത പ്രൊജക്ടിനെ കുറിച്ചൊന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ലക്കജിത്ത് പറയുന്നത്.
അതേസമയം, എല്ലാവരെയും പോലെ സിനിമ തന്നെയാണ് എന്റെ ഏറ്റവും വലിയ സ്വപ്‌നം എന്നാണ് താരം പറയുന്നത്. അഭിനയം ഒരു പാഷനായി എടുത്ത് മുന്നോട്ട് കൊണ്ടു പോകാന്‍ തന്നെയാണ് തീരുമാനം എന്നും ലക്ക്ജിത്ത് വ്യക്തമാക്കുന്നുണ്ടു. എന്റെ സ്വപ്നത്തിലേക്ക് എത്താന്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ, അതിനെല്ലാം ശ്രമിച്ചുകൊണ്ടേയിരിയ്ക്കും എന്നും ലക്ക്ജിത്ത് പറയുന്നുണ്ട്.

പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ നിന്ന് ഞാന്‍ തീരുമാനിച്ച് ഇറങ്ങിയതാണ്. അതില്‍ എനിക്കൊരു വിഷമവും ഇല്ല എന്നാണ് താരം പിന്മാറ്റത്തെക്കുറിച്ച് പറയുന്നത്. എന്നാല്‍ അത് എന്റെ മാത്രം തീരുമാനമായിരുന്നു എന്നും അതേസമയം മുന്നോട്ടുള്ള അഭിനയ ജീവിതത്തില്‍ എനിക്ക് ആത്മവിശ്വാസം ഉണ്ട് എന്നും നടന്‍ വ്യക്തമാക്കി. എന്നെ കൊണ്ട് പറ്റുന്നത് പോലെ ഞാന്‍ ശ്രമിയ്ക്കും എന്നും ലക്ക്ജിത്ത്് ആരാധകര്‍ക്ക് വാക്ക് നല്‍കുന്നുണ്ട്. അതേസമയം ആരാണ് അടുത്ത ദേവയായി എത്തുക എന്ന ചോദ്യവും ആരാധകരില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ തനിക്ക് പകരം ആരാണ് പാടാത്ത പൈങ്കിളിയില്‍ ദേവ എന്ന കഥാപാത്രമായി എത്തുന്നത് എന്ന് തനിക്കറിയില്ല എന്നാണ് ലക്ക്ജിത്ത് പറയുന്നത്. എന്നാല്‍ അത് ആര് തന്നെ ആയാലും എനിക്ക് നല്‍കിയത് പോലെ തന്നെ സപ്പോര്‍ട്ട് അദ്ദേഹത്തിനും നല്‍കണം എന്ന് താരം പറയുന്നു. കൂടാതെ എന്നെ അകമഴിഞ്ഞ് സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ലക്ക്ജിത്ത് കൂട്ടിച്ചേര്‍ത്തു.

നേരത്തെ, സോഷ്യല്‍ മീഡിയ പേജിലൂടെ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് പിന്‍മാറുന്ന കാര്യം ലക്ക്ജിത്ത് അറിയിച്ചത്. ''ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അഭിനയിച്ചുകൊണ്ടിരുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ നിന്നും പൂര്‍ണമായും പിന്‍മാറി എന്ന് നിങ്ങള്‍ ഓരോരുത്തരേയും അറിയിക്കുന്നു എന്നായിരുന്നു താരം കുറിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലുമായിരുന്നു താരത്തിന്റെ കുറിപ്പ്.

നേരത്തെ, ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്നായിരുന്നു സൂരജ് പരമ്പരയില്‍ നിന്നും മാറിയത്. ഈയ്യടുത്ത് വിനീത് ശ്രീനിവാസന്‍ ചിത്രമായ ഹൃദയത്തില്‍ ഒരു സീനില്‍ സൂരജും പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം ലക്കിയ്ക്ക് പകരം സൂരജ് എത്തുമോ എന്നും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ സൂരജ് മടങ്ങി വരുന്നതിനെ കുറിച്ച് നടനോ സീരിയല്‍ അധികൃതരോ പ്രതികരിച്ചിട്ടില്ല. ഇനി ആരാകും പുതിയ ദേവ എന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി മാറിയിരിക്കുകയാണ്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X