സച്ചിന്‍ ഐശ്വര്യയെ കെട്ടിയേ! നായികയുമായുള്ള കല്യാണം നടത്തി തന്നവരെക്കുറിച്ച് സച്ചിന്‍
വ്യാജ വാര്‍ത്തകള്‍ക്കും ഗോസിപ്പുകള്‍ക്കും യാതൊരു പഞ്ഞവുമില്ലാത്ത ഇടമാണ് സീരിയില്‍ ലോകം. താരങ്ങളുടെ വിവാഹവും വിവാഹ മോചനവും പ്രണയവുമൊക്കെ സദാ വാര്‍ത്തകളില്‍ നിറയാറുണ്ട്. ചിലതൊക്കെ നിരുപദ്രവകാരികളാണെങ്കില്‍ ചിലത് വലിയ പാര തന്നെയായിരിക്കും. ഇപ്പോഴിതാ തന്റെ പേരില്‍ പ്രചരിച്ചിരുന്ന വ്യാജ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കുകയാണ് നടന്‍ സച്ചിന്‍.
പാടാത്ത പൈങ്കിളിയിലെ ഭരത്തിന് അവതരിപ്പിച്ച കയ്യടി നേടിയ നടനാണ് സച്ചിന്‍. തുടക്കത്തില്‍ കൊടും വില്ലനായിരുന്നു ഭരത്ത്. എന്നാല്‍ പിന്നീട് നന്നായ ഭരത്ത് സഹനായകനിലേക്ക് വളരുകയായിരുന്നു. വില്ലനായി അഭിനയിക്കുന്ന അതേസമയം തന്നെ തുമ്പപ്പൂവില്‍ നായകനായി എത്തിയും സച്ചിന്‍ മനസ് കവരുകയായിരുന്നു. ഇപ്പോഴിതാ തന്റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട വാര്‍ത്തയെക്കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ മനസ് തുറക്കുകയാണ്.

ഇടയ്ക്ക് സോഷ്യല്‍ മീഡിയ കല്യാണം കഴിപ്പിച്ചല്ലോ എന്ന ചോദ്യത്തിനാണ് സച്ചിന്‍ മറുപടി നല്‍കുന്നത്. പാടാത്ത പൈങ്കിൡയില്‍ എന്റെ നായികയായ ഐശ്വര്യയുടെ വിവാഹം നടന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നത് ഞങ്ങളുടെ സീരിയലിന്റെ കല്യാണ ഫോട്ടോയാണ്. അതിന്റെ തുമ്പും പിടിച്ച് 'സച്ചിന്‍ ഐശ്വര്യയെ കെട്ടിയേ' എന്നാഘോഷമായി. ഗോസിപ്പിന് കുറവില്ലാത്ത മേഖലയാണല്ലോ സീരിയലും സിനിമയുമൊക്കെ. ഒരു പെണ്‍കുട്ടിയോടൊപ്പമുള്ള ഫോട്ടോ ഇട്ടാല്‍ അതിന്റെ പിന്നിലെ കഥയറിയാതെ പലര്‍ക്കും ഉറക്കമില്ല'' എന്നാണ് സച്ചിന്‍ പറയുന്നത്.

ഒരേസമയം നായകനും വില്ലനുമായി അഭിനയിക്കേണ്ടി വരുന്നതിനെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. ചില സമയത്ത് രണ്ട് സീരിയലും ഒന്നിച്ച് വരും. ഒരേ ദിവസം നാല് തവണ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്താണ് അഭിനയിക്കുന്നത്. ഒരിക്കല്‍ തുമ്പപ്പൂവിന്റെ ലൊക്കേഷില്‍ നിന്നും പാഞ്ഞ് പാടാത്ത പൈങ്കിളിയുടെ സെറ്റിലെത്തി. ഡ്രസ് മാറി ക്യാമറയ്ക്ക് മുന്നില്‍ വന്നു നിന്ന് ആക്ഷന്‍ കേട്ടപ്പോള്‍ വില്ലനായ ഭരത്ത് അതാ വിക്കി ഡയലോഗ് പറയുന്നു. എല്ലാവരും ചിരിച്ചു മറിയുന്നത് കണ്ടപ്പോഴാണ് അബദ്ധം മനസിലായത്'' എന്നാണ് സച്ചിന്‍ പറയുന്നത്.
എന്നാല്‍ ഇപ്പോള്‍ അത് മാറിയെന്നും സച്ചിന്‍ പറയുന്നു. 10-12 ദിവസമാണ് ഓരോ സീരിയലിന്റേയും ഷെഡ്യൂള്‍. ഒന്നു കഴിഞ്ഞ് ചെറിയ ബ്രേക്കിന് ശേഷമേ അടുത്തതുള്ളൂ. ഓരോ സെറ്റിലേക്കും വണ്ടി കയറുമ്പോള്‍ തന്നെ മനസു കൊണ്ട് ആ കഥാപാത്രമാകുമെന്നും സച്ചിന്‍ പറയുന്നു. സച്ചിന്റെ അച്ഛന്‍ സന്തോഷ് കുമാര്‍ 30 വര്‍ഷമായി ടിവി-ഫിലിം മേഖലയിലുണ്ട്. സച്ചിന്‍ ആദ്യമായി അഭിനയിക്കുമ്പോള്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വപ്‌നം എന്ന സരീയിലിലാണ്. സ്‌കൂളില്‍ ഇരിക്കുമ്പോള്‍ അച്ഛന്‍ വന്ന് വിൡച്ചു കൊണ്ടു പോവുകയായിരുന്നു.

പല സീരിയലുകള്‍ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം കിട്ടാന്‍ 2020 വരെ കാത്തിരിക്കേണ്ടി വന്നു. മുന്‍പ് ഒരു സീരിയലിലേക്ക് എഗ്രിമെന്റ് വരെ ഒപ്പിട്ട ശേഷം ആ പ്രൊജക്ടില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. മനസ് നൊന്തിരിക്കുമ്പോഴാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിഷ്ണു വഴി പാടാത്ത പൈങ്കിളിയുടെ ഓഫര്‍ വരുന്നതെന്നാണ് സച്ചിന്‍ പറയുന്നത്. അതിന് ശേഷം സച്ചിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
അച്ഛന്‍ ഇ മേഖലയില്‍ ഉണ്ടായിട്ടു കൂടി എനിക്ക് ഇത്തരം അനുഭവങ്ങളുണ്ടായി എന്നു പറയുമ്പോള്‍ മനസിലാകുമല്ലോ അത്രയേറെ മത്സരം ഇവിടുണ്ടെന്ന് എന്നാണ് സച്ചിന്‍ പറയുന്നത്. സ്വയം മെച്ചപ്പെടുത്തി മുന്നോട്ട് പോവുക മാത്രമാണ് വഴിയെന്നും താരം പറയുന്നു. താന്‍ സായ് ഭക്തനാണെന്നും വിശ്വാസത്തോടെ കാത്തിരുന്നുവെന്നും അതിന്റെ ഫലം കിട്ടിയെന്നും സച്ചിന്‍ പറയുന്നു.

മുടി വളര്‍ത്തിയ സമയത്ത് ഏറ്റവുമധികം കേട്ട കമന്റ് കെജിഎഫിലെ റോക്കി ഭായിയെ പോലെയുണ്ടല്ലോ എന്നായിരുന്നുവെന്നും സച്ചിന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്റെ കസിനും എന്നെപ്പോലെയാണ്. ഹെയര്‍ സ്‌റ്റൈലും താടിയുമൊക്കെ ഇതുപോലെ തന്നെ. അവന്‍ പുറത്തു പോകുമ്പോള്‍ പലരും വന്ന് ഭരത്തല്ലേ, രമേശനല്ലേ എന്ന് ചോദിക്കാറുണ്ടെന്നും സച്ചിന്‍ പറയുന്നു.
എന്നോടുള്ള രൂപസാദൃശ്യം കാരണം ഞാനാണെന്ന് കരുതി ചിലര്‍ അവനേയും അഭിനന്ദിച്ച കഥയൊക്കെ ഇടയ്ക്ക് പറയുമെന്നും താരം പറയുന്നു. അതൊക്കെ കേള്‍ക്കുമ്പോഴാണ് ആളുകളുടെ സ്‌നേഹം തനിക്ക് ലഭിക്കുന്നതിലും ഇരട്ടിയാണെന്ന് മനസിലാകുന്നതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications