ഒരു കഥ പറയാനുണ്ട്. പിന്നെ വിലപ്പെട്ടൊരു സമ്മാനത്തെ കുറിച്ചും; മനസ് നിറഞ്ഞ് സൂരജ് പറയുന്നു

പാടാത്ത പൈങ്കിളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ദേവയാണ് സൂരജ്. പരമ്പരയിലെ സൂരജിന്റെ പ്രകടനവും ദേവയും കണ്‍മണിയും തമ്മിലുള്ള കെമിസ്ട്രിയുമെല്ലാം പ്രേക്ഷകരുടെ കൈയ്യടി നേടുന്നുണ്ട്. കഴിഞ്ഞ ദിവസം സൂരജിന്റെ പിറന്നാള്‍ ആയിരുന്നു. ജന്മദിനത്തില്‍ സൂരജ് പങ്കുവച്ച കുറിപ്പുകള്‍ ശ്രദ്ധ നേടുകയാണ്.

പിന്നാലെ മറ്റൊരു സന്തോഷവും സൂരജ് പങ്കുവച്ചിട്ടുണ്ട്. നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ ആശംസാ വീഡിയോയും അദ്ദേഹത്തൊടൊപ്പമുള്ള ദൃശ്യങ്ങളും സൂരജ് പങ്കുവിച്ചിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ തന്റെ പേരിന് പിന്നിലെ കഥയും സൂരജ് പങ്കുവെക്കുന്നുണ്ട്. സൂരജിന്റെ വാക്കുകളിലേക്ക്.

Paadatha Painkili

''ഹായ് നമസ്‌കാരം. ബര്‍ത്ത് ഡേ വലിയ സെലിബ്രേഷന്‍ ആക്കാനുള്ള ആഗ്രഹമില്ല. ആഗ്രഹിച്ച സമയത്ത് സാധിച്ചിട്ടുമില്ല. എന്നാലും മധുരം കഴിച്ചു തുടങ്ങണം എന്നല്ലേ പതിവ് ഇനി ആ പതിവ് ഞാന്‍ മാറ്റുന്നില്ല. എന്റെ ഇന്നത്തെ ബര്‍ത്ത്‌ഡേക്ക് നിങ്ങള്‍ ഓരോരുത്തരും തന്ന ആയിരക്കണക്കിന് ബര്‍ത്തഡേ വിഷസ് എനിക്ക് ഒരായിരം ജന്മം ഓര്‍ക്കാനുണ്ട്. അത്രയ്ക്ക് ഹാപ്പിയാണ് ഞാന്‍. ഇന്ന് നിങ്ങളോട് പറയാന്‍ ഒരു കഥയുണ്ട്'' എന്നാണ് സൂരജ് പറയുന്നത്.

''എന്റെ പേര് സൂരജ്, ഈ പേര് എനിക്ക് വരാന്‍ ഒരു കാരണം ഉണ്ട്.. ഏപ്രില്‍ മാസത്തില്‍ നമുക്കറിയാം നല്ല ചൂടാണ് അപ്പൊ 12.20 പിഎം എന്ന സമയം ഓഹ് ഭയങ്കര ചൂട് സൂര്യന്‍ കത്തിജ്വലിച്ചു നില്‍ക്കുന്ന സമയം ഈ സമയത്താണ് ഞാന്‍ ജനിച്ചത്. ഈ സൂര്യന്റെ ചൂടില്‍ ജനിച്ച എനിക്ക് സൂരജ് എന്ന് പേരിട്ടു. ഹിന്ദിയില്‍ സൂരജ് എന്ന് പറഞ്ഞാല്‍ സൂര്യന്‍ എന്നല്ലേ അര്‍ത്ഥം. അപ്പോള്‍ ഞാന്‍ തന്നെ പറയും തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്ന് (ഉപമ). അതുപോലെതന്നെ എന്റെ പേര് എനിക്ക് വളരെ ഇന്‍സ്‌പെയര്‍ ആവുന്ന ഒരു കാര്യമായിരുന്നു എന്തുകാര്യം ചെയ്യുമ്പോഴും ആ പേര് ഞാന്‍ ഒരാവേശമായി എടുക്കാറുണ്ട്.. എന്റെ വിജയത്തിന് എന്റെ പേര് ഒരു കാരണക്കാരന്‍'' എന്നും സൂരജ് പറയുന്നു.

മലയാളത്തിന്റെ 'ബോളിവുഡ് സുന്ദരി'; കലക്കന്‍ ഫോട്ടോഷൂട്ടുമായിസാനിയ ഇയ്യപ്പന്‍

''ലൈഫ് ഈസ് ഫുള്‍ ഓഫ് സര്‍പ്രൈസസ് ആന്‍ഡ് മിറാക്കിള്‍സ്. സിനിമ ക്യാമറയുടെ മുന്നിലേക്ക് ഉള്ള എന്റെ ആദ്യ കാല്‍വെപ്പ്. ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന എന്റെ സ്വപ്നമായിരുന്ന വിനീത് സര്‍. എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു സമ്മാനമാണ് എനിക്ക് ദിവസം കിട്ടിയത്'' എന്നാണ് വിനീതിനൊപ്പമുള്ള വീഡിയോ പങ്കുവച്ചു കൊണ്ട് സൂരജ് കുറിച്ചിരിക്കുന്നത്. താരത്തിന് ആശംസകളുമായി ആരാധകരുമെത്തിയിരിക്കുകയാണ്.

Read more about: vineeth sreenivasan serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X