തന്നെ വെറുക്കുന്ന ഏട്ടത്തിമാര്‍ക്ക് വേണ്ടി ദേവയോട് അപേക്ഷിച്ച് കണ്‍മണി; കാരണം അറിയാതെ പ്രേക്ഷകര്‍
പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയിരിക്കുകയാണ് പാടാത്ത പൈങ്കിളി. തന്റെ നിഷ്‌കളങ്കത കൊണ്ട് കണ്‍മണി പ്രേക്ഷകരുടെ മനസ് കീഴടക്കുകയാണ്
. രസകരമായ സംഭവങ്ങളായിരുന്നു കഴിഞ്ഞ എപ്പിസോഡുകളില്‍ പാടാത്ത പൈങ്കിളിയില്‍ അരങ്ങേറിയത്. പതിവ് പോലെ കണ്‍മണിയെ കുടുക്കാനുള്ള ഏട്ടത്തിമാരുടെ ശ്രമം പരാജയപ്പെടുന്നതിന് വീണ്ടും പരമ്പര സാക്ഷിയായിരുന്നു. ഇപ്പോഴിതാ പരമ്പരയുടെ പുതിയ പ്രൊമോ ചില രസകരമായ സൂചനകള്‍ സമ്മാനിക്കുകയാണ്.
രസകരമായ മൂഹൂര്‍ത്തങ്ങള്‍ക്കായിരുന്നു പോയ വാരം പാടാത്ത പൈങ്കിളി സാക്ഷിയായത്. കണ്‍മണിയ്‌ക്കെതിരെയുള്ള ഏട്ടത്തിമാരുടെ നീക്കം കയ്യോടെ പിടിക്കപ്പെട്ടിരുന്നു. ഇതിന് മൂന്ന് പേര്‍ക്കും കനത്ത ശിക്ഷ നല്‍കിയാണ് അമ്മ പ്രതികരിച്ചത്. വീട്ടിലെ എല്ലാ ജോലികളും ചെയ്യാനായിരുന്നു അമ്മയുടെ ശിക്ഷ. പിന്നാലെ മൂന്ന് പേരേയും കൊണ്ട് പണിയെടുപ്പിക്കുന്ന രസകരമായ കാഴ്ചകള്‍ പരമ്പരയില്‍ കണ്ടു. ഇപ്പോഴിതാ സീരിയലിന്റെ പുതിയ പ്രൊമോ ശ്രദ്ധ നേടുകയാണ്.

തന്നെ വെറുക്കുന്ന ഏട്ടത്തിമാര്‍ക്ക് വേണ്ടി ദേവയ്ക്ക് മുന്നില്‍ അപേക്ഷയുമായി എത്തിയിരിക്കുകയാണ് കണ്‍മണി. ഇതിന് ദേവ നല്‍കുന്ന മറുപടിയും വീഡിയോയിലുണ്ട്. എന്തായാലും വീട് വിട്ട് പോകണമെന്നും ഒറ്റയ്ക്ക് താമസിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് ഏട്ടത്തിമാര്‍. അതിനാല്‍ ഈ പണികളൊക്കെ ചെയ്യുന്നത് നല്ല അനുഭവമാണെന്നായിരുന്നു ദേവ നല്‍കിയ വിശദീകരണം. പക്ഷെ കണ്‍മണിയുടെ നിഷ്‌കളങ്കത അവളെ കൊണ്ട് വീണ്ടും അപേക്ഷിപ്പിക്കുകയാണ്.
തന്റെ അഭ്യര്‍ത്ഥന ദേവ മാനിച്ചില്ലെങ്കില്‍ താന്‍ അമ്മയോട് കരഞ്ഞ് അപേക്ഷിക്കുമെന്നാണ് കണ്‍മണി പറയുന്നത്. പിന്നാലെ കണ്‍മണിക്കൊരു ഉപദേശവും ദേവ നല്‍കുന്നുണ്ട്. കണ്‍മണി ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണെന്നാണ് ദേവ നല്‍കിയ ഉപദേശം. ഇങ്ങനെ നന്മ കാണിച്ചാല്‍ ആരെങ്കിലും കണ്‍മണിയ്ക്കായി അമ്പലം പണിയുമെന്നാണ് പരിഹാസ രൂപേണ ദേവ പറയുന്നത്.
എന്തായാലും പാടാത്ത പൈങ്കിളിയുടെ പ്രേക്ഷകര്‍ക്ക് ആകാംഷ പകരുന്നതാണ് പുതിയ പ്രൊമോ. എന്തുകൊണ്ടായിരിക്കാം കണ്‍മണി ഏട്ടത്തിമാര്‍ക്ക് വേണ്ടി ദേവയോട് അപേക്ഷിച്ചതെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. പലരും കമന്‍ിലൂടെ ഇതിന്റെ കാരണങ്ങള്‍ നിരത്തുന്നുണ്ട്. അതേസമയം, ഏട്ടത്തിമാര്‍ പണിയെടുക്കുന്നത് കാണാനാണ് ഇഷ്ടമെന്നും ചിലര്‍ പറയുന്നുണ്ട്.
Recommended Video
അതേസമയം, ഇതിലത്ര അത്ഭുതപ്പെടാനില്ലെന്നാണ് ചിലരുടെ കമന്‌റുകള്‍. കണ്‍മണിയുടെ സ്വഭാവം അനുസരിച്ച് ആരോടും പാവം തോന്നുമെന്നും അതുകൊണ്ടാകാം ഏട്ടത്തിമാര്‍ക്ക് വേണ്ടി അപേക്ഷയുമായി ദേവയുടെ മുന്നിലെത്തിയതെന്നാണ അവര്‍ പറയുന്നത്. കമന്‌റുകളില്‍ ആരാധകര്‍ തങ്ങളുടെ ആകാംഷ വ്യക്തമാക്കുന്നുണ്ട്. പുതിയ എപ്പിസോഡ് കാണാനായി കാത്തിരിക്കുകയാണെന്നാണ് അവര്‍ പറയുന്നത്.


Click it and Unblock the Notifications