പേളിയുടെ നിറഞ്ഞ ചിരിയുടെ പിന്നിൽ ശ്രീനീഷ്, സൂരജിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ...

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് പേളി മാണിയും ശ്രീനീഷ് അരവിന്ദും. മിനിസ്ക്രീനിൽ സജീവമായ താരങ്ങൾ, ബിഗ് ബോസ് ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. സീസൺ 1 ൽ ആയിരുന്നു താരങ്ങൾ മത്സരാർഥികളായി എത്തിയത്. 100 ദിവസം വരെ ഷോയിൽ നിൽക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനീഷും വിവാഹിതരാവുന്നത്. ഇവരുടെ പിണക്കവും ഇണക്കവും റൊമാൻസുമെല്ലാം പ്രേക്ഷകർ അന്ന് ആഘോഷമാക്കിയിരുന്നു.

pearle maaney

ഷോയിൽ നിൽക്കാൻ വേണ്ടിയാണ് ഇരുവരും പ്രണയത്തിലായതെന്നും മത്സരം കഴിയുന്നതോടെ ഇരുവരും രണ്ട് വഴിക്ക് പോകുമെന്നും അന്ന് മത്സരാർഥികൾ ഉൾപ്പെടെ പറഞ്ഞിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിപ്പിച്ച് കൊണ്ട് ഷോയിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇപ്പോൾ പേളിഷ് ദമ്പതികൾക്ക് കൂട്ടായി നില എന്നൊരു മകൾ കൂടിയുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് പേളി മാണി. ബിഗ് ബോസ് ഷോയ്ക്ക് പോകുന്നതിന് മുൻപ് തന്നെ പേളി സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. എന്നാൽ ഷോയിൽ നിന്ന് തിരികെ എത്തിയതിന് ശേഷം കൂടുതൽ സജീവമാവുകയായിരുന്നു. ജീവിതത്തിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ മകൾ നിലയുടെ സന്തോഷങ്ങളും കുഞ്ഞ് ചുവട് വയ്പ്പുികളുമാണ് പേളി അധികവും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം പേളി ഇൻസ്റ്റഗ്രാമിൽ തന്റെ പുതിയ ചിത്രം പങ്കുവെച്ചിരുന്നു. പുഞ്ചിരിക്ക് പിന്നിലെ കാരണം നീയാണെന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചത്. പേളിയുടെ പുതിയ ചിത്രം നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. ഈ ചിത്രത്തിന് കമന്റുമായി പാടാത്ത പൈങ്കിളി താരം സൂരജ് സൺ എത്തിയിരുന്നു. ശ്രീനിയേയും പേളിയേയും ടാഗ് ചെയ്തു കൊണ്ടായിരുന്നു സൂരജിന്റെ കമന്റ് ചെയ്തത്. ഒരു ഭാര്യയുടെ പുഞ്ചിരിക്ക് കാരണമാകുന്നത് അവളുടെ ഭര്‍ത്താവിന്റെ സ്‌നേഹവും പരിചരണവുമാണെന്നായിരുന്നു നടൻ കുറിച്ചത്. താരങ്ങളുടെ ചിത്രത്തിനോടൊപ്പം സൂരജിന്റെ കമന്റും സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. സൂരജിന് മറുപടിയുമായി ശ്രീനീയും എത്തിയിരുന്നു. താരങ്ങളുടെ സംഭാഷണം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

ഷാരൂഖ് സിനിമയിൽ വന്നിട്ട് എന്ത് കാണിക്കാൻ, ആദ്യം ഇഷ്ടമായിരുന്നില്ല, കരൺ ജോഹർ പറയുന്നു

സൂരജിന്റെ വാക്കുകൾ ശരി വെച്ച് ആരാധകരും രംഗത്ത് എത്തിയിരുന്നു. പേളിയെ പോലെ തന്നെ സൂരജിനു സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം സീരിയലിൽ എത്തിയതോടെ ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു. കൂടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും നടൻ. സജീവമായിരുന്നു. മോട്ടിവേഷൻ വീഡിയോയുമായി നടൻ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. സൂരജിനെ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്, സീരിയൽ സൂപ്പർ ഹിറ്റായി മുന്നോട്ട് പോകുമ്പോഴായിരുന്ന സൂരജ് പാടാത്ത പൈങ്കിളിയിൽ നിന്ന് പിൻ മാറുന്നത്. ഇതോടെ സീരിയൽ റേറ്റിങ്ങിൽ നിന്ന് താഴെ പോവുകയായിരുന്നു. ലക്ജിത്ത് സൈനിയാണ് സൂരജിന് പകരക്കാരനായി എത്തിയിരിക്കുന്നത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X