'പൈങ്കിളിയില്‍ നിന്നും പോയതെന്തിനാണ്? തിരികെ വരൂ'; ദേവയോട് ആരാധകരുടെ അപേക്ഷ

വളരെ പെട്ടെന്നു തന്നെ പ്രേക്ഷകരുടെ ഇഷ്ടട പരമ്പരയായി മാറിയ സീരിയലാണ് പാടാത്ത പൈങ്കിളി. കണ്‍മണിയുടേയും ദേവയുടേയും പ്രണയവും ജീവിതവുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. നാളിതുവരെ കണ്ടത് പാവം കണ്‍മണിയെയായിരുന്നുവെങ്കില്‍ ഇപ്പോള്‍ കണ്‍മണി ആളാകെ മാറിയിരിക്കുകയാണ്. കരയാത്ത, തന്റെ ഭര്‍ത്താവിനെ രക്ഷിക്കാനായി ഏതറ്റം വരേയും പോകാന്‍ തയ്യാറായ കരുത്തായ കണ്‍മണിയെയാണ് ഇപ്പോള്‍ പരമ്പരയില്‍ കാണുന്നത്.

മനംകവരും ലുക്കില്‍ ദീപിക പദുക്കോണ്‍; കാഴ്ച കവര്‍ന്ന് ആ കമ്മലുകള്‍

ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ പാടാത്ത പൈങ്കിളിയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ ആരംഭിച്ച പരമ്പര ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടിലിടം നേടുകയും ചെയ്തിരുന്നു. പരമ്പരയില്‍ നായകനായ ദേവയെ അവതരിപ്പിക്കുന്നത് സൂരജ് ആണ്. നേരത്തെ തന്നെ ടിക് ടോക്കിലൂടേയും യൂട്യൂബിലൂടേയുമെല്ലാം സൂരജ് പ്രേക്ഷകര്‍ക്ക് പരിചിതനായിരുന്നു. ദേവയായുള്ള സൂരജിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളിലൊന്ന് സൂരജിനെ കുറിച്ചായിരുന്നു. സൂരജ് പരമ്പരയില്‍ നിന്നും പിന്മാറിയെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍. ദേവയും കണ്‍മണിയും തമ്മിലുള്ള കെമിസ്ട്രിയാണ് പരമ്പരയുടെ പ്രധാന ഹൈലൈറ്റ്. ദേവയായി സൂരജും കണ്‍മണിയായി മനീഷയും അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നായിരിക്കും ഇരുവരേയും കുറിച്ച് ചോദിച്ചാല്‍ പ്രേക്ഷകര്‍ പറയുക.

പരമ്പരയില്‍ നിന്നും പിന്മാറി

അതേസമയം കുറച്ച് ദിവസങ്ങളായി സൂരജ് പരമ്പരയില്‍ നിന്നും പിന്മാറിയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയിലും യൂട്യൂബ് ചാനലുകളിലുമെല്ലാം ഇത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതുവരേയും വ്യക്തമായിട്ടില്ല. സൂരജ് പിന്മാറിയതായി സൂരജോ പരമ്പരയുടെ അണിയറ പ്രവര്‍ത്തകരോ ഇതുവരേയും അറിയിച്ചിട്ടില്ല.

സൂരജിന്റെ തിരിച്ചുവരവ്

എങ്കിലും തങ്ങളുടെ പ്രിയതാരം പിന്മാറിയെന്ന വാര്‍ത്ത പ്രേക്ഷകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ദേവയായുള്ള സൂരജിന്റെ തിരിച്ചുവരവ് ആവശ്യപ്പെടുന്നത്. തങ്ങളുടെ മനസിലെ ദേവയ്ക്ക് എന്നും സുരജിന്റെ മുഖമാണെന്നും സൂരജല്ലാതെ മറ്റൊരു നടന്‍ ദേവയായി എത്തിയാല്‍ പിന്നെ സീരിയല്‍ കാണുകയില്ലെന്നും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പറയുന്നു. എന്തുകൊണ്ടാണ് താരം പിന്മാറിയതെന്ന് വ്യക്തമായിട്ടില്ല.

അതേസമയം വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ച് ദിവസം മാറി നിന്നത് മാത്രമാണെന്നും സൂരജ് ദേവയായി മടങ്ങിയെത്തുമെന്നും ചിലര്‍ പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്. പരമ്പരയില്‍ ദേവയെ കണ്ടെത്താനായി ശ്രമിക്കുകയാണ് കണ്‍മണി. എവിടെയാണെന്നോ എന്ത് സംഭവിച്ചെന്നോ അറിയില്ല. തന്റെ ഭര്‍ത്താവിനെ കണ്ടെത്താനും അദ്ദേഹത്തെ ചതിച്ചവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുമായുള്ള കണ്‍മണിയുടെ പോരാട്ടങ്ങളിലൂടെയാണ് ഇപ്പോള്‍ സീരിയല്‍ കടന്നു പോകുന്നത്.

Recommended Video

കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്
അമ്മയറിയാതെ

നേരത്തെ സമാനായ രീതിയില്‍ അമ്മയറിയാതെ പരമ്പരയുടേയും ആരാധകരും രംഗത്ത് എത്തിയിരുന്നു. പരമ്പരയിലെ നായകനായ അമ്പാടിയെ അവതരിപ്പിക്കുന്ന നടന്‍ മാറിതായിരുന്നു പ്രേക്ഷകര്‍ രംഗത്ത് എത്താന്‍ കാരണം. നിഖിലിനെ വീണ്ടും അമ്പാടിയായി തിരികെ കൊണ്ടു വരണമെന്നാണ് പ്രേക്ഷകര്‍ ആവശ്യപ്പെടുന്നത്. എന്തായാലും ദേവയ്ക്കായി പ്രേക്ഷകര്‍ തന്നെ രംഗത്ത് എത്തുമ്പോള്‍ സൂരജ് തിരികെ വരുമോ എന്നും അതോ ഇതെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമായിരുന്നുവോ എന്നെല്ലാം ഉടനെ തന്നെ അറിയാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X