For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേരുപോലെ എപ്പോഴും 'കയ്യിലൊരു മണിയുണ്ട്'; മണിക്കുട്ടന്റെ വിവാഹം ഉടനെന്നും പൊളി ഫിറോസ്‌

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയെ കണ്ടെത്താനുള്ള മലയാളികളുടെ കാത്തിരിപ്പ് അവസാനിച്ചത് ഈയ്യടുത്തായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ മണിക്കുട്ടന്‍ ആയിരുന്നു വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാമത് എത്തിയ സായ് വിഷ്ണുവിനേക്കാള്‍ വന്‍ ഭൂരിപക്ഷമാണ് വോട്ടിംഗില്‍ മണിക്കുട്ടന്‍ നേടിയത്. ബിഗ് ബോസ് വീട്ടില്‍ ടാസ്‌കുക്കളിലും മറ്റ് പ്രകടനങ്ങളിലുമെല്ലാം ഒരുപോലെ മുന്നില്‍ നിന്നിരുന്ന മത്സരാര്‍ത്ഥിയായിരുന്നു മണിക്കുട്ടന്‍.

  ഗ്ലാമര്‍ ലുക്കില്‍ ബിജു മേനോന്‍ ചിത്രത്തിലെ നായിക; ചിത്രങ്ങള്‍ കാണാം

  ഇപ്പോഴിതാ മണിക്കുട്ടനെക്കുറിച്ചുള്ള ഫിറോസ് ഖാന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് വീട്ടിലേക്ക് വൈല്‍ഡ് കാര്‍ഡിലൂടെയാണ് ഫിറോസും ഭാര്യ സജ്‌നയും കടന്നു വന്നത്. വന്ന നാള്‍ മുതല്‍ ബിഗ് ബോസ് വീട്ടിലെ ചര്‍ച്ചാ വിഷയമായിരുന്നു ഫിറോസും സജ്‌നയും. 53 ദിവസം ബിഗ് ബോസ് വീട്ടില്‍ നിന്ന ശേഷമാണ് ഇരുവരും പുറത്താകുന്നത്. ഇപ്പോഴിതാ എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് ഫിറോസ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

  മണിക്കുട്ടന്‍ ആളെങ്ങനെ എന്ന എംജിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഫിറോസ്. മണിക്കുട്ടന്‍ നല്ല വ്യക്തിയാണ്. നല്ല മനുഷ്യനാണ്. പേര് പോലെ തന്നെ ഒരു മണി അദ്ദേഹത്തിന്റെ കൈയ്യിലുണ്ടെന്നായിരുന്നു ഫിറോസ് പറഞ്ഞത്. മണിയുടെ ആംഗ്യവും ഫിറോസ് കാണിച്ചു. ഇതോടെ മറ്റേ ഉദ്ദേശം ആണല്ലേ എന്ന് എംജി ചോദിച്ചു. എന്നാല്‍ ഒരുപാട് ഉദ്ദേശം ഉണ്ട്. മണിയടിയും ഉണ്ട്. ദൈവീകമായ കാര്യങ്ങളിലും മണിയടിയുണ്ടല്ലോ. അമ്പലങ്ങളിലൊക്കെ. അങ്ങനെ എല്ലാം ചേര്‍ന്നൊരു വ്യക്തിയാണെന്നായിരുന്നു ഫിറോസ് നല്‍കിയ മറുപടി.

  തനിക്കത് വ്യക്തമായില്ലെന്ന് എംജി പറഞ്ഞപ്പോള്‍ ഫിറോസ് വിശദമാക്കി കൊടുത്തു. നല്ല കാര്യത്തിനുള്ള മണിയടിയുണ്ട്. സുഖിപ്പിക്കാനുള്ള മണിയടിയുണ്ട്. ഒരു വീട്ടിലേക്ക് കയറി ചെല്ലുമ്പോഴുള്ള മണിയടിയുണ്ട്. ഇതെല്ലാം കൂടിച്ചേര്‍ന്നിട്ടുള്ളൊരു വ്യക്തിയാണ് മണിക്കുട്ടന്‍ എന്നായിരുന്നു ഫിറോസിന്റെ വിശദീകരണം. പിന്നാലെ മണിക്കുട്ടന്‍ ഇപ്പോഴും ബാച്ചിലര്‍ ആണല്ലോ അതേക്കുറിച്ച് സംസാരിച്ചിരുന്നുവോ എന്നായി എംജിയുടെ ചോദ്യം. ഉണ്ടെന്ന് ഫിറോസ് പറഞ്ഞു. പിന്നാലെ മണിക്കുട്ടന്റെ കല്യാണത്തെക്കുറിച്ചും ഫിറോസ് മനസ് തുറന്നു.

  മണിക്കുട്ടന്‍ സീരിയസായിട്ട് കല്യാണത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഉടനെ തന്നെയുണ്ടാകും. എവിടെ നിന്നാണെന്നൊന്നും പറഞ്ഞിട്ടില്ല. ആരെയെങ്കിലും കണ്ട് വച്ചിട്ടുണ്ടോ എന്ന എംജിയുടെ ചോദ്യത്തിന് കണ്ടുവച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും മനസിലാകുന്നതെന്ന് ഫിറോസ് പറഞ്ഞു. വീട്ടുകാര്‍ നോക്കുന്നുണ്ട്. ഒന്ന് രണ്ട് മാസത്തിനകം തന്നെയുണ്ടാകും. വയസും കൂടി വരികയല്ലേയെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

  ബിഗ് ബോസ് ഫിനാലെ ലോക്ക്ഡൗണിനെ തുടര്‍ന്നാണ് വൈകിയത്. മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍, റംസാന്‍, അനൂപ് കൃഷ്ണന്‍ എന്നിവരായിരുന്നു അവസാന അഞ്ചില്‍ എത്തിയത്. ഇതില്‍ നിന്നുമാണ് മണിക്കുട്ടന്‍ വിജയിയായി മാറിയത്.

  Also Read: പോയ ഒരാള്‍ എന്ന നിലയില്‍ ആ കാര്യം പറയാൻ സാധിക്കും, ബിഗ് ബോസിൽ നടക്കുന്നതിനെ കുറിച്ച് പാഷാണം ഷാജി

  പ്രിയദര്‍ശനോട് മണിക്കുട്ടനെ അന്വേഷിച്ച് മണിരത്‌നം | FilmiBeat Malayalam

  ബിഗ് ബോസ് വീട്ടിലെ സ്ഥിരം ചര്‍ച്ചാ വിഷയമായിരുന്നു പൊളി ഫിറോസും ഭാര്യ സജ്‌നയും. മിക്ക മത്സരാര്‍ത്ഥികളുമായും ഇരുവരും വഴക്കുണ്ടായിട്ടുണ്ട്. സഹമത്സരാര്‍ത്ഥികള്‍ക്കെതിരെ ആരോപണങ്ങളും ഉയര്‍ത്തി. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഫിറോസും സജ്‌നയും പുറത്താക്കപ്പെടുന്നത്. ബിഗ് ബോസിലെ നിയമലംഘനം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പുറത്താക്കല്‍. വലിയ തോതിലുള്ള ആരാധക പിന്തുണ ലഭിച്ചവരായിരുന്നു ഫിറോസ് സജ്‌ന ദമ്പതികള്‍. ഫിനാലെയില്‍ പങ്കെടുക്കാന്‍ ഇരുവരും എത്തിയിരുന്നു. ഷോയില്‍ വച്ചുണ്ടായിരുന്ന പിണക്കങ്ങളൊക്കെ താരങ്ങളുമായി പറഞ്ഞവസാനിപ്പിക്കുകയും ചെയ്തിരുന്നു.

  English summary
  Parayam Nedam: Firoz Khan Opens Up About Manikuttan In MG Sreekumar Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X