അമൃത ടാറ്റുവിന് പിന്നില്‍ ഒളിപ്പിച്ച പേര്; ഒത്തു പോകില്ലെന്ന് മനസിലായത് ഒരു കൊല്ലം കൊണ്ട്‌!

കുടുംബവിളക്ക് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത നായര്‍. ശീതള്‍ എന്ന കഥാപാത്രമായാണ് പരമ്പരയില്‍ അമൃത എത്തുന്നത്. സുമിത്രയെന്ന കേന്ദ്ര കഥാപാത്രത്തിന്റെ മകളാണ് ശീതള്‍. അമ്മയുടെ കരുത്തായ മകളാണ് ശീതള്‍. പരമ്പരയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടാന്‍ ്അമൃതയ്ക്ക് സാധിച്ചു.

ഇപ്പോഴിതാ തന്റെ കൈയ്യിലെ ടാറ്റുവിനെക്കുറിച്ചുള്ള അമൃതയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു അമൃത മനസ് തുറന്നത്. എന്താണ് കൈയ്യില്‍ ടാറ്റു ചെയ്തിരിക്കുന്നതെന്ന എംജിയുടെ ചോദ്യത്തിന് പിന്നാലെയായിരുന്നു ആ കഥ അമൃത വെളിപ്പെടുത്തിയത്.

Kudumbavilakku

തന്റെ കൈയ്യില്‍ ഒരു പൂമ്പാറ്റയെയാണ് പച്ച കുത്തിയിരിക്കുന്നതെന്ന് അമൃത പറഞ്ഞു. എന്നാല്‍ കണ്ടിട്ട് തേളിനെ പോലെയുണ്ടെന്ന് എംജി പറഞ്ഞപ്പോള്‍ എല്ലാവരും ഇതാണ് പറയുന്നതെന്ന് അമൃത പറഞ്ഞു. പിന്നാലെ ടാറ്റുവിന് പിന്നിലെ കഥയും താരം പറഞ്ഞു. നേരത്തെ അവിടെ ഒരു പേരായിരുന്നു എഴുതിയിരുന്നത്. പിന്നീട് ആ പേര് മായ്ക്കാന്‍ വേണ്ടി താന്‍ തന്നെ ചെയ്ത ഡിസൈന്‍ ആണ് ടാറ്റു ചെയ്തിരിക്കുന്നതെന്നും താരം പറഞ്ഞു.

ഇനിയൊരു പേര് ടാറ്റു ചെയ്യുമോ എന്ന എംജിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു അമൃതയുടെ മറുപടി. അത്ര പ്രശ്‌നമായിരുന്നുവോ എന്ന ചോദ്യത്തിന് അതെ എന്നു അമൃത മറുപടി നല്‍കി. പിന്നാലെ ഏത് പേരായിരുന്നു പച്ച കുത്തിയിരുന്നതെന്നായി എംജിയുടെ ചോദ്യം. ആദ്യ അക്ഷരം പറയാന്‍ പറഞ്ഞപ്പോള്‍ എസ് എന്നായിരുന്നു അമൃത നല്‍കിയ മറുപടി. എന്നാല്‍ ശ്രീകുമാര്‍ എന്ന് ഇതിന് മറുപടിയായി എംജിയും പറഞ്ഞു. പക്ഷെ പിന്നെയായിരുന്നു ട്വിസ്റ്റ്.

എംജി പറഞ്ഞതില്‍ പകുതി ശരിയായിരുന്നു. താന്‍ ടാറ്റു ചെയ്തിരുന്നത് ശ്രീ എന്ന പേരായിരുന്നുവെന്ന് അമൃത അറിയിച്ചു. ഞങ്ങള്‍ തമ്മില്‍ സ്വര ചേര്‍ച്ചയില്ലായ്മയുണ്ടായി. ഒത്തു പോകില്ലെന്ന് മനസിലായെന്നും അമൃത വെളിപ്പെടുത്തി. എത്ര സമയം വേണ്ടി വന്ന് അത് മനസിലാകാന്‍ എന്ന് എംജി ചോദിച്ചപ്പോള്‍ ഒരു കൊല്ലം എന്നായിരുന്നു അമൃത നല്‍കിയ മറുപടി. അതേസമയം കൂടുതലൊന്നും വിട്ടുപറയാന്‍ താരം കൂട്ടാക്കിയില്ല.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X