മാലിക്കില്‍ അഭിനയിച്ച ശേഷം പലരും ഭീഷണിപ്പെടുത്തി, വെട്ടിക്കൊല്ലുമെന്ന് പറഞ്ഞു: പാര്‍വതി കൃഷ്ണ
മാലിക് തിയേറ്ററില്‍ ഇറങ്ങിയാല്‍ ഈ വര്‍ഷം മുഴുവന്‍ എനിക്ക് സിനിമയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്
സിനിമാ പ്രേമികള്‍ക്കും ടെലിവിഷന്‍ പ്രേമികള്‍ക്കുമെല്ലാം സുപരിചിതമായ മുഖമാണ് പാര്‍വതി കൃഷ്ണ. അവതാരയായി ധാരാളം പരിപാടികളില്‍ പാര്‍വതി എത്തിയിട്ടുണ്ട്. അവതാരകയായി തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ അഭിനേത്രിയായും പാര്‍വതി കയ്യടി നേടിയിട്ടുണ്ട്. മാലിക് എന്ന ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ പാര്‍വതിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ മാലിക്കില്‍ അഭിനയിച്ച ശേഷമുണ്ടായ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് പാര്‍വതി. തന്നെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്നാണ് താരം പറയുന്നത്. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

'മാലിക് കൊവിഡ് സമയത്താണ് ഇറങ്ങിയത്. മാലിക് തിയേറ്ററില്‍ ഇറങ്ങിയാല്‍ ഈ വര്‍ഷം മുഴുവന്‍ എനിക്ക് സിനിമയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. ഇനി സിനിമയായിരിക്കും എന്റെ ജീവിതമെന്നൊക്കെ ഞാന്‍ വിചാരിച്ചു. പക്ഷെ സിനിമ നേരെ ഒ.ടി.ടിയിലേക്കാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആകെ ഡൗണ്‍ ആയിപോയി'' എന്നാണ് പാര്‍വതി പറയുന്നത്.
കാരണം എന്നെ ഞാന്‍ ആദ്യമെ ബിഗ് സ്‌ക്രീനില്‍ കണ്ടു. പിന്നീട് എനിക്ക് ഭയങ്കര സങ്കടമായെന്നാണ് താരം പറയുന്നത്. പക്ഷെ ഇപ്പോഴും ടെലിവിഷനില്‍ കണ്ട് മാലിക് കുറേ പേര്‍ സ്വീകരിച്ചിട്ടുണ്ടെന്നും താരം പറയുന്നുണ്ട്.
ഞാനാണ് അതിലെ ഡോക്ടറെന്ന് ഒരുപാട് ആളുകള്‍ക്ക് മനസിലായിട്ടില്ലെന്നും പാര്‍വതി ചൂണ്ടിക്കാണിക്കുന്നുണ്ട്. മുസ്ലിം ക്യാരക്ടറാണ്. പിന്നെ കുറേ സ്‌കിന്‍ ഡള്ളാക്കിട്ടുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഒരു സ്ഥലത്തെ ബേസ് ചെയ്തായിരുന്നല്ലോ സിനിമയിലെ കഥ. അവിടെ നിന്നുള്ള കുറേ പേര് എന്നെ ഭീഷണിപ്പെടുത്തിയെന്നും താരം ഓര്‍ക്കുന്നുണ്ട്.
ഞങ്ങളുടെ പരിസരത്ത് വന്നാല്‍ വെട്ടിക്കൊല്ലും എന്ന രീതിയില്‍ തന്നെ എന്നോട് സംസാരിച്ചുവെന്നാണ് പാര്‍വതി വെളിപ്പെടുത്തുന്നത്. ക്യാരക്ടറിനെ ക്യാരക്ടറായി കാണാതെ ഞാന്‍ ഫഹദിക്കയെ കൊന്ന ഒരാള്‍ എന്ന രീതിയിലാണ് അവര്‍ കണ്ടതെന്നാണ് താരം അതിനുള്ള കാരണമായി പറയുന്നത്. ഹീറോ ക്യാരക്ടറിനെ കൊല്ലുന്നത് ആര്‍ക്കും ഇഷ്ടപ്പെടാത്ത കാര്യമാണ്. മാലിക്കിനെ കൊന്ന ഡോക്ടര്‍ എന്നാണ് പിന്നീട് ഞാന്‍ അറിയപ്പെട്ടതെന്നും താരം പറയുന്നു. മാലിക്കില്‍ ഫഹദിന്റെ കഥാപാത്രത്തെ കൊല്ലുന്നത് പാര്‍വതിയുടെ കഥാപാത്രമാണ്.
കഠിന കഠോരമീ അണ്ഡകടാഹം ആണ് പാര്‍വതിയുടെ പുതിയ സിനിമ. ബേസില്‍ ജോസഫാണ് ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്നത്. 'വിധിയില്‍ ഞാന്‍ വളരെയധികം വിശ്വസിക്കുന്നു. ബേസിലിനെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ ഞാന്‍ ചുമ്മാ ക്യാമറാമാനോട് പറഞ്ഞിരുന്നു, അടുത്ത എന്റെ പടം ബേസിലേട്ടന്റെ കൂടെയായിരിക്കുമെന്ന്. നമ്മള്‍ പറയുന്ന ചില വാക്കുകളുടെ ശക്തിയാണത്' എന്നാണ് ബേസില്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് പാര്‍വതി പറയുന്നത്.

പുള്ളിയുടെ പടമാണെന്ന് കേട്ടപ്പോഴേ ഞാന്‍ ഹാപ്പിയായിരുന്നുവെന്നാണ് പാര്‍വതി പറയുന്നത്. മറ്റൊന്നും കൊണ്ടല്ല ബേസിലേട്ടന്‍ ചൂസ് ചെയ്യുന്ന പടത്തിന്റെ രീതി വ്യത്യസ്തമായിരിക്കും. എനിക്ക് കണക്ട് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം അതായിരിക്കും. ഞാനും ചൂസിയാണെന്നാണ് പാര്‍വതി പറയുന്നത്.
'ഒരുപാട് സിനിമകള്‍ ചെയ്യുന്നതിനേക്കാള്‍ എനിക്കിഷ്ടം ചെയ്യുന്ന കുറച്ച് സിനിമകള്‍ ആളുകളുടെ മനസ്സില്‍ നില്‍ക്കണം. എന്റെ മകന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ വെച്ച് ഷൂട്ട് ചെയ്യുന്നത് ടാസ്‌കാണ്. നമ്മള്‍ പറയുന്നിടത്ത് കുഞ്ഞുങ്ങള്‍ നില്‍ക്കണമെന്നില്ല. പാതി രാത്രി വരെ ഷൂട്ട് പോയിട്ടുണ്ടെന്നും താരം പറയുന്നു.
ഇവനുറങ്ങുന്ന സീനിന് വേണ്ടി നാലര വരെ കാത്തിരുന്നു. എന്റെ മകന്‍ മൂങ്ങയാണ്. രാത്രിയിലാണ് അവന്‍ ഫുള്‍ ഓണായിരിക്കുന്നത്. എനിക്ക് ഉറക്കം വന്നിട്ട് വയ്യ. ബേസിലേട്ടന്റെ കിളിയൊക്കെ പോയിത്തുടങ്ങിയെന്നും പാര്‍വതി പറയുന്നുണ്ട്. 'പുള്ളിക്ക് കുഞ്ഞുങ്ങളെ എടുത്തുള്ള പരിചയമില്ലായിരുന്നു. ഞാന്‍ പാല് കൊടുത്ത് ഉറക്കിക്കൊണ്ട് വരും ബേസിലേട്ടന്‍ എടുക്കാന്‍ നോക്കുമ്പോഴേക്കും അവന്‍ ഉണരും. ആ സമയം ഭയങ്കര രസമായിരുന്നു. കുറച്ച് കഴിഞ്ഞ് കുഞ്ഞ് ഓണ്‍ ആയി. പിന്നെ ഇവര്‍ എബിസിഡിയൊക്കെ പറഞ്ഞോണ്ടിരിക്കുന്നു എന്നും പാര്‍വതി പറയുന്നു.


Click it and Unblock the Notifications