ജീവിതത്തിലെ ഏറ്റവും മാജിക്കലായ ദിവസം; മകള്‍ക്കൊപ്പമുള്ള ചിത്രവുമായി പാര്‍വതി വിജയ്‌

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് സഹോദരിമാരായ മൃദുലയും പാര്‍വതിയും. ഇരുവരും പരമ്പരകളിലൂടെയാണ് മലയാളി കുടുംബങ്ങളിലെ അംഗങ്ങളായി മാറിയത്. ഒരേസമയത്ത് വേറെ വേറെ സീരിയലുകളില്‍ കയ്യടി നേടിയത് പോലെ ഒരേ സമയത്ത് തന്നെ ഗര്‍ഭിണിമാരായി മാറുകയും ചെയ്ത സഹോദരിമാരാണ് പാര്‍വതിയും മൃദുലയും.

കുടുംബവിളക്ക് എന്ന പരമ്പരയില്‍ ശീതള്‍ ആയി എത്തിയാണ് പാര്‍വതി ശ്രദ്ധ നേടിയത്. പിന്നീട് വിവാഹിതയായതോടെ പാര്‍വതി പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു. തുടര്‍ന്ന്് മറ്റൊരു താരം ആ വേഷത്തിലേക്ക് എത്തുകയായിരുന്നു. വിവാഹത്തോടെയായി അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു പാര്‍വതി വിജയ്. അതേസമയം, അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി പാര്‍വതിയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. താരത്തിന്റെ പോസ്റ്റുകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറാറുണ്ട്.

Parvathy

അടുത്തിടെയായിരുന്നു പാര്‍വതിക്കും അരുണിനും കുഞ്ഞ് പിറന്നത്. അച്ഛനും അമ്മയ്ക്കും കൂട്ടായി എത്തിയത് പെണ്‍കുഞ്ഞായിരുന്നു. തന്റെ ഗര്‍ഭകാലത്തെക്കുറിച്ച് പാര്‍വതി തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. യാമികയെന്നായിരുന്നു ഇവര്‍ മകള്‍ക്ക് പേരിട്ടത്. മകളുടെ പേരിടല്‍ ചടങ്ങിന്റെയും കാത്കുത്ത് ചടങ്ങിന്റെയും ഡേ ഔട്ട് വീഡിയോയുമെല്ലാം ചാനലിലൂടെ പങ്കിട്ടിരുന്നു. പ്രഗ്‌നന്‍സി സ്റ്റോറിയും ഡെലിവറി സ്റ്റോറിയും പാര്‍വതി പങ്കുവെച്ചിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം മദേഴ്‌സ് ഡെ ആഘോഷത്തിന്റെ ഭാഗമായി പാര്‍വതി പങ്കുവച്ച പോസ്റ്റും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുകയാണ്. അമ്മയായ ദിവസമാണ് ജീവിതത്തിലേറ്റവും മാജിക്കലായി തോന്നിയത്. ഈ ലോകം മുഴുവനും നമ്മുടെ കൈകളിലേക്ക് വരുമ്പോഴുള്ള ആ ഫീല്‍ പറഞ്ഞറിയിക്കാനാവില്ലെന്നുമായിരുന്നു പാര്‍വതി തന്റെ പോസ്റ്റില്‍ കുറിച്ചത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. എന്നാല്‍ ഭര്‍ത്താവായ അരുണായിരുന്നു പോസ്റ്റിന് താഴെ ആദ്യം കമന്റ് ചെയ്തത്.

അതേസമയം, പാര്‍വതിയുടെ സഹോദരിയായ മൃദുലയും കുഞ്ഞതിഥിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ്. നടന് യുവ കൃഷ്ണയാണ് മൃദുലയുടെ ജീവിത പങ്കാളി. ഇരുവരും ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളുമെല്ല്ാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. പാര്‍വതിയുടെ മകള്‍ യാമിക്കൊപ്പമുള്ള ക്യൂട്ട് നിമിഷങ്ങള്‍ പങ്കുവെച്ച് മൃദുലയും യുവ കൃഷ്ണയും എത്താറുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X