ബിഗ് ബോസില്‍ കാണിക്കാതെ പോയ സുന്ദര നിമിഷം! പേളിയുടെ ആദ്യ സാലറി; വീഡിയോയില്‍ നിലയും!

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത വ്യക്തിയാണ് പേളി മാണി. നടിയായും അവതാരകയായുമെല്ലാം പേളി മലയാളികളുടെ മനസില്‍ ഇടം നേടിയിട്ടുണ്ട്. മലയാള ടെലിവിഷനിലെ ഏറ്റവും ജനപ്രീയ അവതാരകമാരില്‍ ഒരാളാണ് പേളി. തുറന്ന് സംസാരിക്കുന്ന ശീലമാണ് പേളിയെന്ന അവതാരകയെ താരമാക്കി മാറ്റിയത്. പേളിയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാണ് ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും.

സാരിയില്‍ അതിസുന്ദരിയായി തെന്നിന്ത്യന്‍ താരം ശിവാനി നാരായണന്‍

സീരിയലുകളിലൂടെയാണ് ശ്രീനിഷ് ശ്രദ്ധ നേടുന്നത്. ഇരുവരും ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ വച്ചാണ് പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഷോ കഴിഞ്ഞതിന് പിന്നാലെ തന്നെ പേളിയും ശ്രീനിഷും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ സോഷ്യല്‍ മീഡിയയും ആരാധകരുമൊക്കെ ആഘോഷമാക്കിയതായിരുന്നു. ഈയ്യടുത്താണ് പേളി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

നില

അമ്മയും അച്ഛനും ജനപ്രീയരായത് കൊണ്ടു തന്നെ മകളും ആരാധകരുടെ പ്രിയങ്കരിയാണ്. പേളിയുടെ ഗര്‍ഭകാലത്തെ ചെറിയ വിശേഷങ്ങള്‍ പോലും മാധ്യമങ്ങളും ആരാധകരും ഏറ്റെടുത്തതായിരുന്നു. നില എന്നാണ് പേളിയുടേയും ശ്രീനിഷിന്റേയും ആദ്യത്തെ കണ്‍മണിയുടെ പേര്. അച്ഛനോടും അമ്മയോടും എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ആരാകര്‍ നിലയെ കുറിച്ച് ചോദിക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പേളിയും ശ്രീനിഷും.

ബിഗ് ബോസ്

പേളിയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇരുവരും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. രസകരമായ ഒരുപാട് ചോദ്യങ്ങള്‍ക്ക് ദമ്പതികള്‍ മറുപടി നല്‍കുന്നുണ്ട്. വീഡിയോയില്‍ മകള്‍ നിലയേയും പേളിയും ശ്രീനിഷും കൊണ്ടു വരുന്നുണ്ട്. തങ്ങളുടെ ബിഗ് ബോസ് കാലത്തെ രസകരമായ അനുഭവങ്ങളും പേളിയും ശ്രീനിഷും പങ്കുവെക്കുന്നുണ്ട്. ബിഗ് ബോസില്‍ ടെലികാസ്റ്റ് ചെയ്യാതിരുന്ന ഏതെങ്കിലും സുന്ദരമായ ഓര്‍മ്മകളുണ്ടോ എന്ന ചോദ്യത്തിന് താരങ്ങള്‍ മറുപടി പറയുന്നുണ്ട്.

ആനവാതില്‍ മോതിരം

ശ്രീനിഷ് പേളിയ്ക്ക് ആനവാതില്‍ മോതിരം നല്‍കുന്ന രംഗമാണ് ശ്രീനിഷ് ഓര്‍ത്തെടുത്തത്. ആരും കാണാതെയായിരുന്നു ശ്രീനിഷ് മോതിരം നല്‍കിയത്. ഹായ് ഹലോ എന്നു പറഞ്ഞ് കൈ കൊടുത്തു കൊണ്ടായിരുന്നു താന്‍ പേളിയ്ക്ക് മോതിരം കൈമാറിയതെന്ന് ശ്രീനിഷ് പറയുന്നു. മോതിരം കൈമാറിയതും ശ്രീനിയും താനും ഓരോ വശത്തേക്ക് ഓടിയെന്നും പേളി പറയുന്നു. എന്താണ് സംഭവിച്ചതെന്ന് ബിഗ് ബോസിന് പോലും മനസിലായില്ലെന്നും പേളി പറയുന്നു. പിന്നീട് ആരൊക്കെയോ ഇതേക്കുറിച്ച് ഗോസിപ്പ് ചെയ്തപ്പോഴാണ് ഈ ഭാഗം ടെലികാസ്റ്റ് ചെയ്തതെന്നും ശ്രീനിഷ് പറഞ്ഞു. താനിതുവരെ എപ്പിസോഡുകള്‍ കണ്ടിട്ടില്ലെന്നു പേളി പറഞ്ഞു.

Recommended Video

പേളിയും ജിപിയും യൂട്യൂബിലൂടെ ഉണ്ടാക്കുന്ന വരുമാനം; റിപ്പോര്‍ട്ട്
ആദ്യ സാലറി

തന്റെ ആദ്യ സാലറിയെ കുറിച്ചും പേളി സംസാരിക്കുന്നുണ്ട്. ടേസ്റ്റ് ഓഫ് കേരളയ്ക്കും മുമ്പുള്ള അനുഭവങ്ങളാണ് താരം പങ്കുവച്ചത്. വലിയ ഇവന്റുകളിലെ ഹോസ്റ്റസ് ആയിട്ടുള്ള പാര്‍ട്ട് ടൈം ജോലിയിലൂടെയായിരുന്നു അത് ലഭിച്ചത്. കോളേജില്‍ പഠിക്കുന്ന സമയത്തായിരുന്നു ഇത്. ഒരു പരുപാടിയ്ക്ക് 800 മുതല്‍ 1500 വരെ ലഭിക്കുമായിരുന്നു. അന്നത് വലിയ കാര്യമായിരുന്നുവെന്നും ആ പണത്തിന് ചെരുപ്പും കുര്‍ത്തയുമൊക്കെ വാങ്ങുമായിരുന്നുവെന്നും പേളി ഓര്‍ക്കുന്നുണ്ട്. ടിവിയിലെ ആദ്യത്തെ ജോലി ടേസ്റ്റ് ഓഫ് കേരളയായിരുന്നുവെന്നും താരം പറയുന്നു. ഇതേക്കുറിച്ചൊരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും പേളി പറയുന്നുണ്ട്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X