വീണ്ടും ഗർഭിണിയാണോ? അൽപ്പം ക്ഷമ കാണിക്കൂ എന്ന് നാണത്തോടെ പേളി; ചോദ്യങ്ങൾക്ക് മറുപടി!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ പേളിയും ശ്രീനിഷും ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ വച്ചാണ് കണ്ടുമുട്ടുന്നത്. ബിഗ് ബോസില്‍ ഹൗസിൽ വച്ച് ഇരുവരും പ്രണയത്തിലായി. പേളിയുടേയും ശ്രീനിഷിന്റേയും പ്രണയം ഗെയിം സ്ട്രാറ്റജിയാണെന്നാണ് അന്ന് പലരും കരുതിയത്. നൂറ് ദിവസത്തിനപ്പുറം ഇത് പോകില്ലെന്ന് പലരും വിധിയെഴുതി. എന്നാല്‍ ഷോ കഴിഞ്ഞ് അധികം വൈകാതെ ഇവർ വിവാഹിതരായി.
ഇന്ന് ഇവർക്ക് നില എന്നൊരു മകളും കൂടിയുണ്ട്. സോഷ്യല്‍ മീഡിയയിൽ താരമാണ് നില. പേളിയെയും ശ്രീനിഷിനെയും പോലെ നിലു ബേബിക്കും ഇപ്പോൾ ഒരുപാട് ആരാധകരുണ്ട്. നിലയുടെ ഓരോ വിശേഷങ്ങളും പേളിയും ശ്രീനിഷും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യൂട്യൂബ് ചാനലിലൂടെ നിലയെ ഗർഭിണി ആയിരിക്കുന്നത് മുതലുള്ള വിശേഷങ്ങൾ പേളി പങ്കുവച്ചിരുന്നു.

സമീപകാലത്ത് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഏറ്റവും കൂടുതല്‍ ആഘോഷിച്ച ഗര്‍ഭകാലമായിരുന്നു പേളിയുടേത്. പേളിയുടെ അമ്മയാകാനുള്ള തയ്യാറെടുപ്പിനെക്കുറിച്ച് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും നിരന്തരം ചർച്ച ചെയ്തു. ആശുപത്രിയിൽ നിന്നടക്കമുള്ള വിശേഷങ്ങളുമായി പേളിയും നിരന്തരം എത്തിയിരുന്നു. അങ്ങനെ ആരാധകരുടെ മുന്നിൽ വളർന്ന കുട്ടിയാണ് നില.
അതേസമയം പേളി വീണ്ടും ഗർഭിണിയാണോ എന്ന സംശയത്തിലാണ് ആരാധകർ. ഇത് സംബന്ധിച്ച ചർച്ചകൾ ആരാധകർക്കിടയിൽ സജീവമാണ്. താരം പങ്കിടുന്ന ചിത്രങ്ങളിലും വീഡിയോസിലും എല്ലാം വയർ മൂടിവയ്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ആരാധകർ സംശയം ഉന്നയിച്ചത്. പേളിയുടെ സഹോദരി റേച്ചല്‍ രണ്ടാമത്തെ കുഞ്ഞിന്റെ അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് പേളിയുടെ കാര്യവും ചർച്ചയായത്. റേച്ചലിന് ഒരു മകനുണ്ട്. ഏകദേശം അടുത്തടുത്തായാണ് പേളിയും റേച്ചലും അമ്മമാരായത്.
ഇപ്പോൾ ആരാധകരുടെ സംശയങ്ങൾക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് പേളി. ഇൻസ്റ്റാഗ്രാമിലാണ് ആരാധകരുടെ ചോദ്യങ്ങൾക്ക് പേളി മറുപടി നൽകിയത്. താൻ ഗർഭിണി അല്ലെന്നും ആണെങ്കിൽ ഉറപ്പായും നിങ്ങളെ അറിയിക്കുമെന്നും പേളി വ്യക്തമാക്കി. "വെൽ.. ഇപ്പോൾ ഞാൻ ഗർഭിണി ആണെങ്കിൽ ഉറപ്പായും ഞാൻ പങ്കിടും. അല്പം ക്ഷമ കാണിക്കൂ", താരം കുറിച്ചു. കണ്ണുകൾ അടച്ചുള്ള ഇമോജി പങ്കിട്ടുകൊണ്ടാണ് പേളി കുറിച്ചത്.
ആരാധകരുടെ മറ്റു ചോദ്യങ്ങൾക്കും പേളി മറുപടി നൽകിയിട്ടുണ്ട്. നിലയുടെ ഫേവറൈറ്റ് കാർട്ടൂൺ ഏതാണ് എന്ന് ചോദിക്കുമ്പോൾ അവളുടെ ഡാഡി ആണെന്നാണ് പേളി പറഞ്ഞത്. ഇപ്പോൾ മനസ്സിൽ എന്താണ് എന്ന് ചോദിച്ച ആളോട്. നല്ല മുളക് ബജിയും എരിവുള്ള ചമ്മന്തിയും ആണെന്നാണ് പേളി പറഞ്ഞത്. ജീവിതത്തിൽ സംഭവിച്ചുപോയ തെറ്റുകളിൽ ഖേദിക്കുന്നു എന്ന പറഞ്ഞയാളെ താരം സമാധാനിപ്പിക്കുകയും ചെയ്യുന്നുണ്ട്.

'എല്ലാവരും സന്തോഷത്തോടെ ഇരിക്കാൻ അർഹിക്കുന്നു. നിങ്ങൾ സ്വയം ക്ഷമിക്കുക. നിങ്ങളോട് ദയ കാണിക്കുക. തെറ്റുകൾ സംഭവിച്ചെന്ന് കരുതി പ്രശ്നമില്ല, അതിൽ നിന്ന് പഠിച്ച് മുന്നോട്ട് പോവുക. സന്തോഷത്തോടെ ഇരിക്കൂ' എന്നാണ് പേളി കുറിച്ചത്. ഇടയ്ക്ക് മോട്ടിവേഷണൽ വീഡിയോകളും ചിന്തകളുമൊക്കെ പേളി പങ്കുവയ്ക്കാറുണ്ട്. പ്രണയത്തിലും ദാമ്പത്യ ജീവിതത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പേളി സംസാരിക്കാറുണ്ട്.
റിലേഷൻഷിപ്പിൽ ഒരു ഭാര്യക്ക് ഏറ്റവും അത്യാവശ്യം ഉണ്ടായിരിക്കേണ്ട ഒരു കാര്യമാണ് ഭർത്താവിന്റെ സാമിപ്യം. ഇമോഷണൽ ടൈം ആണ് കൂടുതൽ വേണ്ടത്. വെറുതെ ഇരുന്നിട്ട് കാര്യമില്ല. ഒരു മണിക്കൂർ മാത്രമേ കൂടെ ഉള്ളുവെങ്കിലും അതിന്റെ മൂല്യത്തിന് ആണ് പ്രാധാന്യമെന്ന് അടുത്തിടെ പേളി പറഞ്ഞിരുന്നു.


Click it and Unblock the Notifications