ജീവിതം ഇത്ര പെട്ടെന്ന് മാറിമറിയുമെന്ന് കരുതിയില്ല! അനുഗ്രഹിക്കപ്പെട്ട പോലെ തോന്നുന്നു: റേച്ചല്‍ മാണി

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടിയും അവതാരകയും ​ഗായികയുമെല്ലാമായ പേളി മാണി. പേളിയെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. യുട്യൂബ് ചാനൽ തുടങ്ങിയത് മുതലാണ് പേളിയുടെ കുടുംബാം​​ഗങ്ങളും പ്രേക്ഷകർക്ക് സുപരിചിതരായി മാറുന്നത്. ഇന്ന് പേളിയുടെ സഹോദരി റേച്ചൽ മാണിക്ക് അടക്കം സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്. ഇടയ്ക്ക് പേളിയുടെ ഷോയിലേക്ക് അതിഥിയായി റേച്ചൽ എത്തിയിരുന്നു.

പേളിയെ പോലെ തന്നെ റേച്ചലും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ശ്രദ്ധേയ വേഷങ്ങളിൽ ഒന്നും താരം എത്തിയിട്ടില്ല. മോഡലിംഗിലും ഫാഷൻ ഡിസൈനിങ്ങിലും ബിസിനസിലുമൊക്കെയാണ് റേച്ചൽ തിളങ്ങിയത്. സഹോദരിമാർ എന്നതിലുപരി അടുത്ത സുഹൃത്തുക്കളെ പോലെയാണ് പേളിയും റേച്ചലും. റേച്ചലിന്റെ കുടുംബവും പേളി ആരാധകർക്ക് സുപരിചിതമാണ്. ഫാഷന്‍ ഫോട്ടോഗ്രാഫറായ റൂബനാണ് റേച്ചലിന്റെ ഭർത്താവ്. അടുത്തിടെയാണ് ഇവർക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.

Pearle Maaney Rachel Maaney

മൂത്ത മകന് ഒരു വയസ് തികഞ്ഞതിന് പിന്നാലെയാണ് രണ്ടാമത്തെ ആളും എത്തിയത്. കുഞ്ഞിന്റെ ബേബി ഷവർ മുതലുള്ള എല്ലാ വിശേഷങ്ങളും പേളിയും റേച്ചലും ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞ് ജനിച്ച ശേഷം ആശുപത്രിയിൽ നിന്നും കുഞ്ഞിനൊപ്പമുള്ള ചിത്രവും റേച്ചൽ പങ്കുവയ്ക്കുകയുണ്ടായി. കായ് റൂബന്‍ ബിജോയ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞ് ജനിച്ച സന്തോഷമൊക്കെ റേച്ചൽ തന്നെയാണ് പങ്കുവെച്ചത്.

ഇപ്പോഴിതാ റേച്ചൽ പങ്കുവച്ച പുതിയ പോസ്റ്റ് ശ്രദ്ധനേടുകയാണ്. കുഞ്ഞുണ്ടായ ശേഷമുള്ള മാറ്റങ്ങളെ കുറിച്ചാണ് റേച്ചലിന്റെ കുറിപ്പ്. ഞാനിപ്പോള്‍ അമ്മ ജീവിതം ആസ്വദിച്ച് വരികയാണ്. റെയ്‌നും കയും ഞാനും. ഇത്ര പെട്ടെന്ന് ജീവിതം മാറിമറിയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതേയല്ല. എനിക്ക് വേണ്ടതെല്ലാം തന്ന് റൂബന്‍ എനിക്കൊപ്പമുണ്ടെന്നുമായിരുന്നു വെന്ന് റേച്ചൽ പറയുന്നു.

നേരത്തെ രണ്ടാമത്തെയാള്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ ഉണ്ടായ ആശങ്കയെ കുറിച്ചൊക്കെ റേച്ചൽ പറഞ്ഞിരുന്നു. റൂബന്‍ അതൊന്നും എന്നെ അറിയിച്ചില്ല. റെയ്‌നെ മാനേജ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. അവന്‍ അപ്പക്കുട്ടിയാണ്. പ്രഗ്നന്റായിരുന്ന സമയത്ത് ഞങ്ങള്‍ പുറത്തൊക്കെ പോവുമായിരുന്നു. ഇടയ്ക്ക് ഫോറിന്‍ ട്രിപ്പും പോയിരുന്നു എന്നൊക്കെ റേച്ചൽ പറഞ്ഞിരുന്നു.

റെയ്‌ന്റെ വരവോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. അമ്മ ജീവിതം ആസ്വദിച്ച് തുടങ്ങി. അവന്റെ വളര്‍ച്ചയിലെ ഓരോ മാറ്റവും ഞങ്ങളും ആസ്വദിക്കുകയായിരുന്നു. രണ്ടാമത്തെയാളുടെ വരവും ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷം തന്നിരുന്നുവെന്നും റേച്ചല്‍ വ്യക്തമാക്കുകയുണ്ടായി.

Pearle Maaney Rachel Maaney

അതേസമയം പേളിയും ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. റേച്ചലിന്റെ ബേബി ഷവര്‍ സമയത്താണ് പേളി താനും രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് വ്യക്തമാക്കിയത്. ഗർഭിണി ആയെന്ന് അറിഞ്ഞു കുറച്ചു നാളുകൾക്ക് ശേഷമാണു പേളി വിശേഷം ആരാധകരുമായി പങ്കുവച്ചത്. ആ കാലയളവിൽ സോഷ്യൽ മീഡിയയിലും അത്ര സജീവമായിരുന്നില്ല താരം.

പിന്നീട് ആദ്യ മാസങ്ങളിൽ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചടക്കം പറഞ്ഞ് വീഡിയോയുമായി എത്തുകയായിരുന്നു പേളി. ആദ്യത്തെ മൂന്ന് മാസം ശരിക്കും ബുദ്ധിമുട്ടിയിരുന്നു. എന്തുകഴിച്ചാലും ഛര്‍ദ്ദിക്കുമായിരുന്നു. ആലുവയിലെ വീട്ടിലായിരുന്നു ആ സമയത്ത്. ആരോഗ്യം വീണ്ടെടുത്തതിന് ശേഷമാണ് ഫ്‌ളാറ്റിലേക്ക് വന്നതും വീഡിയോ എടുത്ത് തുടങ്ങിയതെന്നുമാണ് പേളി പറഞ്ഞത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X