ഞങ്ങള്‍ വെട്ടിവിയര്‍ത്തു, അച്ഛനൊപ്പം ഇരുന്ന് ചൂടന്‍ രംഗം കാണേണ്ടി വന്ന അവസ്ഥ; പങ്കുവച്ച് താപ്‌സി

ഗോഡ് ഫാദര്‍ ഫിഗറുകളുടെ പിന്തുണയില്ലാതെ, കുടുംബ വേരുകളില്ലാതെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയ താരമാണ് താപ്‌സി പന്നു. തെന്നിന്ത്യന്‍ സിനിമകളിലും നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള താപ്‌സി ഇന്ന് ഹിന്ദി സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ്. സിനിമയ്ക്ക് പുറത്തെ നിലപാടുകള്‍ കൊണ്ടും താപ്‌സി എപ്പോഴും ശ്രദ്ധ നേടാറുണ്ട്. തന്റെ സിനിമകളുടെ പ്രമേയവും താപ്‌സിയുടെ പ്രത്യേകതയാണ്.

സാരിയില്‍ അതിസുന്ദരിയായി തെന്നിന്ത്യന്‍ താരം ശിവാനി നാരായണന്‍

താപ്‌സിയുടെ പുതിയ സിനിമയായ ഹസീന്‍ ദില്‍രുബ റിലീസിന് തയ്യാറെടുക്കയാണ്. ചിത്രത്തില്‍ വിക്രാന്ത് മാസിയും ഹര്‍ഷവര്‍ധന്‍ റാണെയുമാണ് താപ്‌സിയുടെ സഹതാരങ്ങള്‍. ഹിന്ദി പള്‍പ്പ് ത്രില്ലറുകള്‍ക്കുള്ള സമര്‍പ്പണമാണ് ഹസീന്‍ ദില്‍രുബ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ താരങ്ങള്‍ നല്‍കിയ അഭിമുഖത്തിലെ വെളിപ്പെടുത്തലുകളും തുറന്ന സംസാരവുമെല്ലാം ശ്രദ്ധ നേടുകയാണ്. തങ്ങള്‍ മൂന്നു പേരും ഒരുപാട് തവണ റിജക്ട് ചെയ്യപ്പെട്ടവരാണ് താരങ്ങള്‍ പറയുന്നത്.

ചൂടന്‍ സിനിമകള്‍ കണ്ടതിന്റെ ഓര്‍മ്മ

ഇതിനിടെ കുട്ടിക്കാലത്തെ ചൂടന്‍ സിനിമകള്‍ കണ്ടതിന്റെ ഓര്‍മ്മകളും മൂന്ന് താരങ്ങളും പങ്കുവച്ചിരുന്നു. താനും സഹോദരന്മാരും 'കാണാന്‍ പാടില്ലാത്ത' സിനിമ കാണുമ്പോള്‍ ആന്റി കയറിവന്ന ഓര്‍മ്മയാണ് വിക്രാന്ത് പങ്കുവച്ചത്. ഒന്നോ രണ്ടോ രംഗത്തിനു വേണ്ടി മണിക്കൂറുകളുള്ള സിനിമ കാണേണ്ടി വന്ന ഓര്‍മ്മയാണ് റാണെ പങ്കുവച്ചത്. അതേസമയം അച്ഛനോടൊപ്പമിരുന്ന് ചൂടന്‍ രംഗങ്ങള്‍ കാണേണ്ടി വന്ന അവസ്ഥയായിരുന്നു താപ്‌സിയ്ക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

വിയര്‍ക്കാന്‍ തുടങ്ങും

ഡാഡ് കൂടുതലും കണ്ടിരുന്നത് ഇംഗ്ലീഷ് സിനിമകളായിരുന്നു. ഞങ്ങളുടെ വീട്ടില്‍ ഒരു ടിവിയേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഡാഡ് കാണാന്‍ തുടങ്ങിയാല്‍ കൂടെയിരുന്ന് കാണുക എന്നല്ലാതെ ഞങ്ങള്‍ക്ക് വേറെ വഴിയുണ്ടായിരുന്നില്ല. പുറത്ത് പോയി സിനിമയൊന്നും കാണാറുണ്ടായിരുന്നില്ല. ഇംഗ്ലീഷ് സിനിമയില്‍ പ്രണയ രംഗങ്ങളും ചൂടന്‍ രംഗങ്ങളുമൊക്കെ സാധാരണമായിരുന്നു. അതുകൊണ്ട് കൗമാരക്കാരികളായ മക്കളുടെ അടുത്തിരുന്ന് കാണുമ്പോള്‍ അത് അത്ര സുഖമായിരുന്നില്ല. ഞങ്ങള്‍ക്കെല്ലാര്‍ക്കും വിയര്‍ക്കാന്‍ തുടങ്ങും, എന്താണ് ഇനി ചെയ്യുക എന്നറിയാതെ'' താപ്‌സി പറയുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
 ശ്രദ്ധ മാറ്റാനായി

ആ സമയത്ത് ശ്രദ്ധ മാറ്റാനായി വെള്ളം എടുക്കാന്‍ പോവുക, ചാനല്‍ മാറ്റുക തുടങ്ങിയ വഴികളായിരുന്നു സ്വീകരിച്ചിരുന്നതെന്നും താപ്‌സി ചിരിച്ചു കൊണ്ട് പറയുന്നുണ്ട്. അതേസമയം വിക്രാന്തിനെ പോലെ പിടിക്കപ്പെട്ട അനുഭവങ്ങളൊന്നും തനിക്കില്ലെന്നും ഇത്തരം അനുഭവങ്ങളെയുള്ളൂവെന്നും താപ്‌സി പറഞ്ഞു.

വിനില്‍ മാത്യുവാണ് ഹസീന്‍ ദില്‍രുബ സംവിധാനം ചെയ്തത്. ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് റിലീസ് ചെയ്യുന്നത്. ജൂലൈ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ്. വിക്രാന്ത് ഇത് നാലാമത്തെ തവണയാണ് നെറ്റ്ഫ്‌ളിക്‌സില്‍ സിനിമയില്‍ അഭിനയിക്കുന്നത്. ഥപ്പഡിന് ശേഷം പുറത്തിറങ്ങുന്ന താപ്‌സി പന്നു ചിത്രമാണ് ഹസീന്‍ ദില്‍രുബ, ലൂപ് ലപ്പേട്ട, ദൊബാര, രഷ്മി റോക്കറ്റ്, ശബാഷ് മിത്തു എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള താപ്‌സി ചിത്രങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതകഥയാണ് ശബാഷ് മിത്തു പറയുന്നത്.

More from Filmibeat

Read more about: taapsee pannu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X