രാവിലെ ബോൾ എക്‌സർസൈസ്, കുഞ്ഞിന് വിറ്റാമിൻ കിട്ടാൻ വെയിൽ കൊള്ളൽ; ഗർഭകാലത്തെ ദിനചര്യകൾ പങ്കുവച്ച് മൃദുല

മിനിസ്‌ക്രീന്‍ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മൃദുല വിജയ്. ഓഗസ്റ്റിലാണ് താരം ആദ്യത്തെ കണ്മണിയ്ക്ക് ജന്മം നൽകിയത്. മൃദുലയും ഭർത്താവ് യുവകൃഷ്ണയും സോഷ്യൽ മീഡിയയിലൂടെയാണ്‌ തങ്ങൾക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ച വിവരം ആരാധകരെ അറിയിച്ചത്. ധ്വനി എന്നാണ് മകൾക്ക് പേരിട്ടത്. മകളുടെ ചിത്രങ്ങളെല്ലാം താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു.

പ്രസവ സമയത്ത് ആശുപത്രിയില്‍ നിന്നടക്കമുള്ള വീഡിയോകളും മൃദുല തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. ഗർഭിണി ആയതോടെ അഭിനയത്തിൽ നിന്നും താരം വിട്ടു നിന്നിരുന്നു. അതേസമയം യൂട്യൂബ് ചാനലിലൂടെയും ഇൻസ്റാഗ്രാമിലൂടെയും നിരന്തരം ആരാധകരുമായി സംവദിക്കുകയും ഓരോ ചെറിയ വിശേഷങ്ങളും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. മൃദ്വാ എന്ന യൂട്യൂബ് ചാനലിലൂടെയാണ് താരം വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്.

ഗർഭകാലത്തെ ദിനചര്യകളാണ്

അടുത്തിടെ മകളുടെ നൂലുകെട്ട് ചടങ്ങിന്റെ വീഡിയോ പങ്കുവച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നീട് ധ്വനി ആദ്യമായി മിനിസ്‌ക്രീനിൽ എത്തിയതിന്റെ സന്തോഷവും യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു.
മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന അച്ഛന്റെ സീരിയലില്‍ തന്നെയാണ് കുഞ്ഞു ധ്വനി മുഖം കാണിച്ചത്. പിന്നീട് ആദ്യ ഫാമിലി ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങളും മൃദുല പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ, മൃദുലയുടെ ഏറ്റവും പുതിയ വീഡിയോയാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. തന്റെ ഗർഭകാലത്തെ ദിനചര്യകളാണ് പുതിയ വീഡിയോയിൽ മൃദുല പരിചയപ്പെടുന്നത്. ഗർഭകാലത്ത് തന്നെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പുലർച്ചെ ഉണരുന്നത് മുതലുളള ഓരോ കാര്യങ്ങളും മൃദുല കാണിക്കുന്നുണ്ട്.

കഴിക്കാന്‍ എന്തെങ്കിലും എടുത്ത് വെച്ചാണ് കിടക്കുന്നത്

ഗർഭകാലത്ത് സാധാരണ പോലെയല്ല കാര്യങ്ങൾ. അത് ഏറെ വ്യത്യാസമുണ്ട്. അത് നിങ്ങള്‍ക്ക് കാണിച്ച് തരാമെന്ന് പറഞ്ഞാണ് മൃദുല തുടങ്ങുന്നത്. താരത്തിന്റെ അനിയത്തി പാര്‍വതിയും മകള്‍ യാമികയും മൃദുലയ്ക്ക് ഒപ്പം വീഡിയോയിൽ ഉണ്ട്. കിടക്കയിലെ യാമിയുടെ ചിരിയും മറ്റും കാണിച്ചു കൊണ്ടാണ് വീഡിയോ ആരംഭികുന്നത്. രാത്രി യാമി ഉറങ്ങാൻ സമ്മതിച്ചില്ല എന്നും പറയുന്നുണ്ട്. രാത്രിയില്‍ തനിക്ക് വിശക്കാറുണ്ട്, അതു കാരണം കഴിക്കാന്‍ എന്തെങ്കിലും എടുത്ത് വെച്ചാണ് കിടക്കുന്നത് എന്ന് പറഞ്ഞ് ബിസ്ക്കറ്റും മറ്റും മൃദുല എടുത്ത് കാണിക്കുന്നത് കാണാം.

ഗർഭിണിയായ സമയത്ത് തൈറോയ്ഡ് ബോര്‍ഡര്‍ ലൈനില്‍ നില്‍ക്കുകയായിരുന്നു. അതിന് രാവിലെ ഗുളിക കഴിക്കുന്നുണ്ട്. ഇപ്പോള്‍ അത് കണ്‍ട്രോളിൽ ആയിട്ടുണ്ട് എന്നാൽ പ്രസവം വരെ കഴിക്കാനാണ് പറഞ്ഞിരിക്കുന്നത് എന്ന് മൃദുല പറയുന്നുണ്ട്. രാവിലെ പ്രഭാത ഭക്ഷണയത്തിനായി വീട്ടിലെ ഒരുക്കങ്ങളും ഒക്കെ മൃദുല കാണിക്കുന്നുണ്ട്. പിന്നീട് തന്റെ ദിനചര്യകൾ താരം വിവരിക്കുന്നു.

ബോള്‍ എക്‌സര്‍സൈസ് ചെയ്യുന്നത് നല്ലതാണ്

'രാവിലെ എഴുന്നേറ്റാല്‍ ചായ കുടിക്കാനാണ് ഇപ്പോള്‍ ഇഷ്ടം. നേരത്തെ അങ്ങനെയായിരുന്നില്ല. വെയിലുണ്ടെങ്കില്‍ ഞാന്‍ കുറച്ച് നേരം വെയില്‍ കൊള്ളാറുണ്ട്. കുഞ്ഞിന് വിറ്റാമിന്‍ കിട്ടാന്‍ വേണ്ടി ചെയ്യുന്നതാണ്. വീഡിയോ എടുക്കുന്നത് കണ്ടാല്‍ ബേബി അനങ്ങാതെയിരിക്കും. അവസാനത്തെ എട്ടാം മാസമാണ് ഇത്. ഇപ്പോൾ പെട്ടെന്നാണ് ക്ഷീണം വരുന്നത്. അപ്പോള്‍ കിടന്നില്ലെങ്കില്‍ പ്രശ്‌നമാണ്,'

'ഗര്‍ഭിണികള്‍ തറയില്‍ ഇരിക്കുന്നത് പ്രശ്‌നമാണെന്നൊക്കെ ചിലര്‍ പറയും. അതിലൊന്നും കുഴപ്പമില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിലേയുള്ളൂ എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ബോള്‍ എക്‌സര്‍സൈസ് ചെയ്യുന്നത് നല്ലതാണ്. വേറെയും കുറച്ച് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഓരോരുത്തർ പറഞ്ഞത് വെച്ചൊക്കെയാണ് ഇതെല്ലാം ചെയ്യുന്നത്. ഇതൊക്കെ എഫക്റ്റീവാണോയെന്ന് ഡെലിവറി സമയത്ത് അറിയാം. പിന്നെ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ഒക്കെ ചെയ്യുക,'

റാസ്ബറി ലീഫ് ഇട്ട് ചായ കുടിക്കുന്നുണ്ട്

'ചെറുതായി എല്ലാ കാര്യങ്ങളും ഞാൻ ചെയ്യുന്നുണ്ട്. റാസ്ബറി ലീഫ് ഇട്ട് ചായ കുടിക്കുന്നുണ്ട്. ഈന്തപ്പഴം കഴിക്കുന്നുണ്ട്. ഇതൊക്കെ നല്ലതാണു എന്നാണ് പറയുന്നത്. ഇതൊക്കെയാണ് ഞാൻ രാവിലെ ചെയ്യുന്നത്. പിന്നെ ഓരോ സമയത്ത് ഓരോ മൂഡാണ്. ഇടയ്ക്ക് തുടക്കുകയും ഒക്കെ ചെയ്യും. എപ്പോഴുമില്ല,' മൃദുല പറഞ്ഞു.

നിരവധി പേർ വീഡിയോക്ക് കമന്റ്റ് ചെയ്യുന്നുണ്ട്. ഡെലിവറിക്ക് ശേഷം എങ്ങനെയാണ്. ധ്വനിക്ക് ഒപ്പമുള്ള ഡേ ഇൻ ലൈഫ് വീഡിയോ ചെയ്യാമോ എന്നൊക്കെയാണ് ഓരോരുത്തരുടെ ചോദ്യം.

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X