twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താൻ നാല് മാസം ഗർഭിണിയാണ്, സന്തോഷം പങ്കുവെച്ച് നടി അനുശ്രീ, വിവാഹത്തെ എതിർത്തത് അമ്മയെന്നും നടി

    |

    ബാലതാരമായി വെള്ളിത്തിരയിലും പിന്നീട് ടെലിവിഷന്‍ സീരിയലുകളിലുമൊക്കെ സജീവമായ നടിയാണ് അനുശ്രീ. ഹിറ്റ് സീരിയലുകളില്‍ സജീവമായിരുന്ന അനുശ്രീ കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയാവുന്നത്. നടിയുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നതും. ലൊക്കേഷനില്‍ നിന്നും കണ്ട് ഇഷ്ടത്തിലായ ക്യാമറമാന്‍ വിഷ്ണുവിനെയാണ് നടി വിവാഹം കഴിച്ചത്. തന്റെ വീട്ടില്‍ നിന്നും എതിര്‍പ്പ് നേരിട്ടത് കൊണ്ടാണ് ഇറങ്ങി പോയി വിവാഹം കഴിക്കേണ്ടി വന്നതെന്നാണ് അനുശ്രീ അന്ന് പറഞ്ഞിരുന്നത്.

    വീട്ടില്‍ മറ്റാര്‍ക്കും തന്റെ വിവാഹക്കാര്യത്തില്‍ കുഴപ്പം ഒന്നുമില്ലായിരുന്നു. എന്നാല്‍ അമ്മ അതിനെ ശക്തമായി എതിര്‍ത്തിരുന്നു. പലപ്പോഴായി അമ്മയുടെ നിര്‍ദ്ദേശത്തിന് അനുസരിച്ചായിരുന്നെങ്കിലും ഒരിക്കലും സമ്മതിക്കില്ലെന്ന് വന്നതോടെ ഇറങ്ങി പോയതാണെന്നാണ് അനുശ്രീ ഇപ്പോള്‍ പറയുന്നത്. നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അനുശ്രീ.

    പ്രണയ വിവാഹത്തെ കുറിച്ച് സീരിയൽ നടി അനുശ്രീ

    സീരിയല്‍ നടനായ റോണ്‍സന്‍ വിന്‍സെന്റും അനുശ്രീയും ആയിരുന്നു പുതിയ അതിഥികളായി റെഡ് കാര്‍പെറ്റില്‍ പങ്കെടുക്കാന്‍ എത്തിയത്. താരങ്ങളോട് വിശേഷങ്ങള്‍ ചോദിക്കുന്നതിനിടയിലാണ് പ്രണയ വിവാഹത്തെ കുറിച്ച് അവതാരക ചോദിച്ചത്. ഒരു യുദ്ധത്തിന് സമാനമായ അവസ്ഥയിലൂടെയാണ് താന്‍ വിവാഹം കഴിച്ചതെന്നാണ് അനുശ്രീ പറഞ്ഞത്. അതിനുള്ള കാരണമെന്താണെന്നും നടി വ്യക്തമാക്കുന്നു. വായിക്കാം...

    ബാഹുബലി യുദ്ധമായിരുന്നു തന്റെ വിവാഹത്തിന്

    'ഒരു ബാഹുബലി യുദ്ധമായിരുന്നു തന്റെ വിവാഹമെന്നാണ് അനു പറഞ്ഞത്. അമ്മയാണ് പ്രധാന പ്രശ്‌നം. അച്ഛനും ബാക്കി കുടുംബത്തില്‍ ആര്‍ക്കും കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. എല്ലാവരും നടത്താം എന്ന് പറഞ്ഞെങ്കിലും അമ്മ മാത്രം വേണ്ട എന്ന തീരുമാനത്തിലായി. ഭര്‍ത്താവ് വിഷ്ണുവിന്റെ വീട്ടിലും എതിര്‍പ്പുകളില്ലായിരുന്നു. ഞങ്ങള്‍ റിലേഷനില്‍ ആയ അടുത്ത മാസം വീട്ടില്‍ പറഞ്ഞു. ഇതോടെ അമ്മ ഫോണ്‍ വാങ്ങി വെക്കുകയും ഷൂട്ടിങ് കഴിഞ്ഞാല്‍ ഉടന്‍ വീട്ടില്‍ വരണം എന്നൊക്കെ പറഞ്ഞ് ബഹളമായി. ഒരുപാട് തവണ അമ്മയോട് പറഞ്ഞ് നോക്കി. ഒരു വര്‍ഷം മിണ്ടാതെ ഇരുന്നാല്‍ നടത്തി തരാം എന്നൊക്കെ പറഞ്ഞു.

    ഈ മാഡം തന്നെ കൊണ്ട് ബാഗുകള്‍ ചുമപ്പിച്ചു; കല്യാണി തനിക്ക് കിലുക്കത്തിലെ ജോജിയുടെ അവസ്ഥ ഉണ്ടാക്കിയെന്ന് വിശാഖ്ഈ മാഡം തന്നെ കൊണ്ട് ബാഗുകള്‍ ചുമപ്പിച്ചു; കല്യാണി തനിക്ക് കിലുക്കത്തിലെ ജോജിയുടെ അവസ്ഥ ഉണ്ടാക്കിയെന്ന് വിശാഖ്

    ജാതകം നോക്കിയപ്പോള്‍ അതിലും കുറ്റങ്ങൾ കണ്ടുപിടിച്ചു

    അങ്ങനെ ഞങ്ങള്‍ മിണ്ടാതെയും മെസേജ് അയക്കാതെയുമൊക്കെ ഇരുന്നു. അതുകഴിഞ്ഞ് നടത്താം എന്നായി. ജാതകം നോക്കിയപ്പോള്‍ അതില്‍ ഓരോ കുറ്റങ്ങളും പറഞ്ഞ് വന്നു. മനഃപൂര്‍വ്വം കുറ്റങ്ങളൊക്കെ കണ്ടുപിടിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാനിങ്ങനെ പോവുമെന്ന് പറഞ്ഞത്. അങ്ങനെ ഒരീസം വലിയ വഴക്കായി. ഞാനിപ്പോള്‍ ഇറങ്ങി പോവുമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. രാത്രി പന്ത്രണ്ട് മണിക്ക് എറണാകുളത്തേക്കാണ് ഞാന്‍ പോയത്. അവിടുന്ന് വിഷ്ണു വന്ന് കൂട്ടി. സുഹൃത്തുക്കള്‍ക്കൊപ്പം പോയിട്ടാണ് വിവാഹം കഴിച്ചതെന്നാണ്' അനുശ്രീ പറയുന്നത്.

    താരപുത്രിയ്ക്ക് പ്രണയം തോന്നിയ യുവനടന്മാര്‍; പ്രമുഖ നടന്‍ തന്നെ വഞ്ചിച്ചുവെന്നും നടി, സാറയുടെ പ്രണയകഥയിങ്ങനെ

    നാല് മാസം ഗർഭിണിയാണെന്ന് അനു

    അതേ സമയം താനിപ്പോൾ ഗർഭിണിയാണ് എന്ന സന്തോഷം കൂടി അഭിമുഖത്തിൽ അനുശ്രീ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഭക്ഷണം ഒന്നും കഴിക്കാൻ തോന്നുന്നില്ലെന്ന് പറഞ്ഞപ്പോഴാണ് ഗർഭിണിയാണെന്നുള്ള കാര്യം നടി പറഞ്ഞത്. താനിപ്പോൾ നാല് മാസം ഗർഭിണിയാണെന്ന് അനു പറയുന്പോൾ
    ഇക്കാര്യം എനിക്ക് വിശ്വസിക്കാനെ സാധിക്കുന്നില്ലെന്നാണ് സ്വാസിക പറഞ്ഞത്. കാരണം ചെറുപ്പത്തിലെ അഭിനയിച്ച് തുടങ്ങി. എൻ്റെ കൂടെ അഭിനയിച്ചപ്പോഴും ചെറിയ കുട്ടിയെ പോലെയാണ് തോന്നിയത്. ഇപ്പോൾ വിവാഹം കഴിച്ച്, ഒരു അമ്മയാവാൻ പോവുകയാണല്ലോ എന്നും സ്വാസിക പറയുന്നു.

    Recommended Video

    Bro Daddy Real Review | കണ്ടിരിക്കാൻ പോലും പറ്റില്ലേ ബ്രോ ഡാഡി ? | FilmiBeat Malayalam
    ലൊക്കേഷനിൽ നിന്ന് തുടങ്ങിയ പ്രണയം

    സീത എന്ന സീരിയലില്‍ അഭിനയിക്കുമ്പോഴാണ് അനുശ്രീയും വിഷ്ണുവും തമ്മില്‍ ആദ്യം കാണുന്നത് അരയന്നങ്ങളുടെ വീട് എന്ന സീരിയലില്‍ എത്തിയതോടെ അത് പ്രണയമായി മാറി. ഇഷ്ടത്തിലായി ഒരു മാസത്തിനുള്ളില്‍ വീട്ടില്‍ കാര്യം അവതരിപ്പിച്ചെങ്കിലും തന്റെ അമ്മ മാത്രമാണ് സമ്മതിക്കാതെ ഇരുന്നത്. വിവാഹം കഴിക്കുകയാണെങ്കില്‍ വിഷ്ണുവിനെ മാത്രമേ ഉള്ളു എന്ന ശക്തമായ നിലപാടിലായിരുന്നു താനെന്നാണ് അനുശ്രീ മുന്‍പ് പറഞ്ഞിരുന്നത്. അങ്ങനെ എന്റെ മാതാവ് എന്ന സീരിയലില്‍ വിഷ്ണു വര്‍ക്ക് ചെയ്യുമ്പോഴാണ് ഇരുവരും വിവാഹിതരാവുന്നത്. ഈ ലൊക്കേഷനില്‍ വെച്ച് താരങ്ങളുടെ വിവാഹം ആഘോഷമാക്കുകയും ചെയ്തു.

    Read more about: anusree അനുശ്രീ
    English summary
    Pookalam Varavayi Serial Actress Anusree Revealed Her Marriage Story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X