ഭാര്യയുമായി അടിയുണ്ടാക്കുന്നത് ഭാഷയുടെ പേരിൽ; കെട്ടിപ്പിടിച്ചുള്ള അഭിനയം വേണ്ടെന്ന് പറഞ്ഞത് അമ്മ: നിരഞ്ജൻ നായർ

ഭാര്യയുമായി ഉണ്ടാകുന്ന വഴക്കിനെ കുറിച്ചും റൊമാന്റിക് സീനുകളിൽ അഭിനയിക്കുന്നതിന് കുറിച്ച് അമ്മ പറഞ്ഞിട്ടുള്ളതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിരഞ്ജൻ നായർ

ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ നാടനാണ് നിരഞ്ജൻ നായർ. മൂന്നു മണി എന്ന പരമ്പരയിലൂടെയാണ് നിരഞ്ജന്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നിരഞ്ജൻ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുള്ള നിരഞ്ജൻ തന്റെ കൂടുതൽ വിശേഷങ്ങളും യുട്യൂബ് ചാനലിലൂടെയാണ് പങ്കുവയ്ക്കാറുള്ളത്.

യൂട്യൂബ് വീഡിയോസിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും നിരഞ്ജന്റെ ഭാര്യ ഗോപികയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇവർക്ക് ഇരു മകനാണ് ഉള്ളത്. കുഞ്ഞൂട്ടൻ എന്ന് വിളിക്കുന്ന മകന്റെ ജനനം മുതൽ എല്ലാ വിശേഷങ്ങളും നിരഞ്ജൻ ആരാധകരുമായി പങ്കുവച്ചിരുന്നു. അങ്ങനെ മൊത്തത്തിൽ സോഷ്യൽ മീഡിയയിലെ ഇഷ്ട താരങ്ങളായി നിറഞ്ഞു നിൽക്കുന്നവരാണ് ഇപ്പോഴിതാ, മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ ഇവരുടെ ഏറ്റവും പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

niranjan nair

ഭാര്യയുമായി ഏറ്റവും കൂടുതൽ വഴക്കുണ്ടാകുന്ന കാര്യവും റൊമാന്റിക് സീനുകളിൽ അഭിനയിക്കുന്നതിന് കുറിച്ച് അമ്മ പറഞ്ഞിട്ടുള്ളതുമെല്ലാം നടൻ പറയുന്നുണ്ട്. തന്റെ ആദ്യ പ്രണയത്തെ കുറിച്ചും നിരഞ്ജൻ സംസാരിക്കുന്നുണ്ട്. മെയ്‌ഡ്‌ ഫോർ ഈച് അദർ എന്ന സെഗ്മന്റിൽ ആയിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്. വിശദമായി വായിക്കാം.

പൂക്കാലം വരവായി സീരിയൽ ചെയ്യുന്ന സമയത്ത് അമ്മ കെട്ടിപിടിച്ച് അഭിനയിക്കണ്ടെന്ന് അമ്മ പറഞ്ഞെന്നാണ് നിരഞ്ജൻ പറയുന്നത്. റൊമാന്റിക് സീനുകൾ ചെയ്തോളു, പക്ഷെ കെട്ടിപ്പിടിത്തം ഒന്നും വേണ്ട. നീ അമ്മുവിൻറെ ഒപ്പം ചെയ്യുന്നത് ആണ് എനിക്ക് ഇഷ്ടം മറ്റൊരാളോടൊപ്പം അങ്ങനെ കാണുന്നത് ഇഷ്ടമല്ലെന്ന് അമ്മ പറഞ്ഞെന്നാണ് നിരഞ്ജൻ പറയുന്നത്.

തന്റെ മുൻ പ്രണയത്തെ കുറിച്ചും നിരഞ്ജൻ സംസാരിക്കുന്നുണ്ട്. നിരഞ്ജന് മുന്നേ തന്നെ ഗോപിക അവരെ കുറിച്ച് പറയുന്നുണ്ട്. ആൾ വിവാഹിതയാണ് കുഞ്ഞുണ്ട്. ഇപ്പോൾ സന്തോഷമായിട്ട് ജീവിക്കുക ആയിരിക്കാം എന്നാണ് ഗോപിക പറയുന്നത്. നാൾ ചേരാതെ പോയതാണെന്ന് സൈഡിലിരുന്ന് അമ്മ പറയുന്നുണ്ട്.

ഞങ്ങൾ 2011 കാലഘട്ടത്തിലാണ് പരിചയപ്പെടുന്നത്. കുറച്ചു തെറ്റിദ്ധാരണകളുടെ പേരിൽ ആ ബന്ധം വേണ്ടെന്ന് വെച്ചതാണ്. ആൾ നന്നായി ജീവിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. എനിക്കും നല്ല പങ്കാളിയെ കിട്ടി. അവരുടെയും എന്റെയും ജീവിതം സെറ്റിലായി. അതുകൊണ്ട് തന്നെ അതിലൊരു നഷ്ടബോധം ഒന്നുമില്ല. നമ്മുക്ക് വളരെ ആപ്റ്റ് ആയ പെയറിനെ തന്നെയാണ് കിട്ടിയതെന്ന് നിരഞ്ജൻ പറഞ്ഞു.

വിവാഹശേഷം തങ്ങൾ തമ്മിൽ ഭാഷാപ്രശ്‌നം ഉണ്ടായിട്ടുണ്ടെന്ന് ഇരുവരും പറയുന്നുണ്ട്. കോട്ടയം സ്ലാങ്ങും തൃശൂർ സ്ലാങ്ങും പരസ്പരം മനസിലാകാത്ത സാഹചര്യം ഉണ്ടായെന്നും അത് വഴക്ക് വരെ ആയിട്ടുണ്ടെന്നും ഇവർ പറയുന്നുണ്ട്. വലിയൊരു വഴക്ക് തങ്ങൾ തമ്മിൽ ഉണ്ടായത് വിവാഹശേഷം വന്ന പഴയ കാമുകിയുടെ ഫോൺ കോളിനെ തുടർന്നാണെന്നും ഇരുവരും പറയുന്നു.

niranjan nair

തൃശ്ശൂരിൽ നിങ്ങൾ എന്നൊക്കെ വിളിക്കുന്നത് ബഹുമാനത്തിന്റെ ഭാഗമാണെങ്കിലും കോട്ടയത്തു അത് കുറച്ച് ഹാർഷ് ആയിട്ടുള്ള രീതിയാണെന്ന് നിരഞ്ജൻ പറഞ്ഞു. അത്തരത്തിലുള്ള ഭാഷ പ്രയോഗങ്ങളിലെ വ്യത്യാസങ്ങളാണ് പ്രശ്‌നമെന്ന് ഇരുവരും പറഞ്ഞു. വഴക്കുകളൊക്കെ പതിനഞ്ച് മിനിറ്റിൽ തീരുമെന്നും രാത്രിക്കപ്പുറം ഒന്നും പോകാറില്ലെന്നും ഇവർ പറഞ്ഞു.

ആദ്യ രാത്രി ഏറ്റവും കൂടുതൽ സംസാരിച്ചത് എന്താണെന്ന ചോദ്യത്തിൽ ഗോപിക പറഞ്ഞ മറുപടി കല്യാണ ദിവസം നടന്ന കാര്യങ്ങളെ കുറിച്ച് എന്നായിരുന്നു. അതേസമയം ഭാവിയെ കുറിച്ച് ആയിരുന്നു എന്നാണ് നിരഞ്ജൻ പറഞ്ഞത്. എല്ലാ കാര്യങ്ങളിലും തനിക്ക് ഓർമ്മ കുറവാണെന്നും ദിവസങ്ങൾ ആണെങ്കിൽ പോലും ഓർത്തിരിക്കാറുള്ളത് ഗോപിക ആണെന്നും നിരഞ്ജൻ പറയുന്നുണ്ട്. ഒരു ഉത്തരം പോലും ശരിയാക്കാതെയാണ് നിരഞ്ജൻ ഗെയിം അവസാനിപ്പിക്കുന്നത് എന്നാൽ ഇവർക്കിടയിലെ മനപ്പൊരുത്തം അഭിമുഖത്തിൽ കാണാൻ കഴിയും.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X