For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുടുംബത്തോടൊപ്പം കുറച്ച് സമയമെങ്കിലും ചിലവഴിക്കണമെന്നത് എനിക്ക് നിർബന്ധമാണ്'; സീരിയൽ താരം സ്വപ്‌ന ട്രീസ!

  |

  ജനപ്രിയ ചാനലായ സീ കേരളം സീരിയൽ പ്രേമികൾക്കായി വൈകാരിക മുഹൂർത്തങ്ങൾ കോർത്തിണക്കി ഒരുക്കിയ പരമ്പരയാണ് അമ്മ മകൾ. ഒരു അമ്മയുടേയും മകളുടേയും നിർമ്മല സ്നേഹത്തിന്റെ കഥപറയുന്ന സീരിയലാണ് അമ്മ മകൾ. അമ്മയും മകളും തമ്മിലുള്ള മനോഹരമായ ബന്ധവും അവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആകസ്മികമായ വഴിത്തിരിവുകളുമാണ് സീരിയലിന്റെ പ്രധാന കഥാതന്തു.

  ബോഡിഗാർഡ്, ഗുലുമാൽ, കാവലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി മിത്ര കുര്യൻ ഒരു ഇടവേളയ്ക്ക് ശേഷം സംഗീത എന്ന ശക്തയായ സ്ത്രീ കഥാപാത്രമായി പ്രേക്ഷകർക്ക് മുമ്പിലേക്ക് തിരിച്ചെത്തിയതും അമ്മ മകൾ സീരിയലിലൂടെയാണ്.

  Also Read: ദുൽഖറിന് ഞാൻ മെസേജ് അയച്ചപ്പോൾ എന്തോ വലിയ നിധി കിട്ടിയപോലെ ആയിരുന്നു അവന്; താരപുത്രന്മാരെ കുറിച്ച് സിദ്ദിഖ്

  പതിവ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി സീരിയലിലെ അമ്മ കഥാപാത്രമായാണ് മിത്ര കുര്യൻ തിരിച്ച് വന്നിരിക്കുന്നത്. മകളെ നിരുപാധികം സ്നേഹിക്കുകയും അവൾക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങൾ ത്യജിക്കുകയും മകളുടെ സന്തോഷത്തിന് പ്രഥമസ്ഥാനം നൽകുകയും ചെയ്യുന്ന അമ്മയാണ് സംഗീത എന്ന കഥാപാത്രം.

  സീരിയലുകളിലെ ജനപ്രിയ മുഖമായ രാജീവ് റോഷനാണ് ചിത്രത്തിൽ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കൾ അനുവായെത്തുന്നത് മരിയയാണ്. ശ്രീജിത്ത് വിജയ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  Also Read: അപ്പും അഞ്ജുവും ബാലനെതിരെ! സാന്ത്വനം വീട് നാലാകുമോ? ഇത്തവണ സാവിത്രി പറഞ്ഞത് ന്യായം

  ഇപ്പോൾ സീരിയിൽ നിർണായകമായ വഴിത്തിരിവിലൂടെയാണ് സഞ്ചരിക്കുന്നത്. വൈ​ഗ എന്ന കഥാപാത്രം വന്നതോടെയാണ് അമ്മ മകൾ സീരിയലിൽ ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്. നാളുകളായി നിരവധി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി സ്വപ്‌ന ട്രീസയാണ് വൈ​ഗയായി അമ്മ മകളിൽ അഭിനയിച്ചിരിക്കുന്നത്.

  പലവിധ ഷേഡുകളുള്ള കഥാപാത്രമാണ് സ്വപ്ന അവതരിപ്പിക്കുന്ന വൈ​ഗ. വൈ​ഗയായി അഭിനയിക്കുമ്പോഴുള്ള വ്യത്യാസങ്ങളെ കുറിച്ച് നടി സ്വപ്ന ഇടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ.

  വീണ്ടും ജ്വാലയായ് എന്ന സീരിയലില്‍ സെലീനയെ അവതരിപ്പിച്ചത് സ്വപ്‌നയായിരുന്നു. സ്വപ്നയുടെ ചിത്രങ്ങൾ കാണുമ്പോൾ പലരും സംയുക്ത വര്‍മ്മയെപ്പോലെയുണ്ടല്ലോ എന്ന് ചോദിക്കുന്നതും പതിവാണ്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സമയത്താണ് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ സ്വപ്ന കേൾക്കാറുള്ളത്.

  'എന്റെ കരിയറിലെ എല്ലാ കഥാപാത്രങ്ങളിൽ നിന്നും വൈഗ വേറിട്ട് നിൽക്കുന്നു. അവൾ ധീരയും ഇച്ഛാശക്തിയുമുള്ള വ്യക്തിയാണ്. മലയാളം ടെലി വിഷൻ പ്രേക്ഷകർ എന്നെ എപ്പോഴും പാവം കുട്ടി ഇമേജിലാണ് കൂടുതലും കണ്ടിട്ടുള്ളത്. അതിനാൽ വൈ​ഗയായുള്ള ഈ മാറ്റം അവർ അംഗീകരിക്കുമോയെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. എന്റെ പുതിയ അവതാരം അവർക്ക് ഇഷ്ടപ്പെട്ടുവെന്ന് കരുതുന്നു.'

  'ഈ കഥാപാത്രം അവരുടെ മനസിലെ എന്റെ ഇമേജ് മാറ്റുമോയെന്ന് എനിക്കും സംശയമുണ്ടായിരുന്നു. എന്നിരുന്നാലും നിർമ്മാതാക്കൾ വൈഗയുടെ കഥാപാത്രത്തിന്റെ രേഖാചിത്രം എന്നോട് പറഞ്ഞപ്പോൾ ഞാൻ ആ കഥാപാത്രവുമായി പ്രണയത്തിലായി.'

  'സീരിയലിന്റെ രണ്ടാം പകുതി ആയപ്പോഴാണ് എന്റെ കഥാപാത്രം പ്രത്യക്ഷപ്പെട്ടത്. നിരവധി ഷേഡുകൾ എന്റെ വൈ​ഗയെന്ന കഥാപാത്രത്തിനുണ്ട്. പാവം കുട്ടി ഇമേജിൽ നിന്നും ബോൾഡായ സ്ത്രീയെ അവതരിപ്പിക്കുന്ന കഥാപാത്രം ചെയ്യുന്നത് ഞാനും ആസ്വദിക്കുന്നുണ്ട്.'

  'ഒരു അഭിനേത്രി എന്നതിലുപരി എന്നിലെ കുടുംബിനിയെ വിലമതിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്. എന്റെ ഭർത്താവ് മാനസിനും ഞങ്ങളുടെ എട്ട് വയസുള്ള മകൾ മിഷേലിനുമൊപ്പം സമയം ചെലവഴിക്കുന്നത് എനിക്ക് നഷ്ടപ്പെടുത്താൻ കഴിയില്ല. എന്റെ ഭർത്താവ് ഒരു സോഫ്റ്റ്വെയർ കമ്പനി നടത്തുന്നതിനാൽ ഞങ്ങൾ മസ്‌കറ്റിൽ സ്ഥിര താമസമാക്കി.'

  'അവിടെ നിന്നും ജോലിക്ക് വേണ്ടി മാത്രമാണ് ഞാൻ ഇന്ത്യയിലേക്ക് വരുന്നത്. അതിനാൽ ഓരോ പ്രോജക്റ്റിന് ശേഷവും ഞാൻ കുടുംബത്തോടൊപ്പമുള്ള സമയം കൂടി ബാലൻസ് ചെയ്യാൻ ശ്രമിക്കാറുണ്ട്. അതിനാലാണ് ഒരു പ്രോജക്ട് കഴിയുമ്പോൾ കുറച്ച് ഇടവേളയെടുത്ത ശേഷം മാത്രം അടുത്ത പ്രോജക്ട് ചെയ്യുന്നത്' സ്വപ്ന പറയുന്നു.

  Read more about: serial
  English summary
  popular malayalam serial actress Swapna Treasa open up about her Vaiga character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X