For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പുവും അഞ്ജുവും ബാലനെതിരെ! സാന്ത്വനം വീട് നാലാകുമോ? ഇത്തവണ സാവിത്രി പറഞ്ഞത് ന്യായം

  |

  ജനപ്രീയ പരമ്പരയാണ് സാന്ത്വനം. മലയാളത്തില്‍ ഇന്ന് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള പരമ്പര സാന്ത്വനം തന്നെയാണ്. സംപ്രേക്ഷണം തുടങ്ങിയ കാലം മുതല്‍ക്കു തന്നെ സാന്ത്വനം ഹിറ്റ് ചാര്‍ട്ടില്‍ മുന്നിലെത്തിയിരുന്നു. ആ കുതിപ്പ് സാന്ത്വനം ഇപ്പോഴും തുടരുകയാണ്.

  Also Read: എന്റെ സിവനേ...! ചാക്കോച്ചന് വെല്ലുവിളിയായി ശിവേട്ടന്റെ ദേവദൂതര്‍ ഡാന്‍സ്!

  സാന്ത്വനം വീട് മലയാളികള്‍ക്ക് തങ്ങളുടെ തൊട്ടടുത്ത വീടു പോലെ സുപരിചിതമാണ്. സാന്ത്വനം വീട്ടിലെ ഓരോ അംഗവും സ്വന്തം കുടുംബത്തിലുള്ളവരെ പോലെ പ്രിയപ്പെട്ടവരാണ് മലയാളികള്‍ക്ക്. ബാലനും ദേവിയും അനിയന്മാരും മരുമക്കളുമെല്ലാം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുകയാണ്. സഹോദര സ്‌നേഹത്തിന്റെ സുന്ദരകാഴ്ചയാണ് പ്രേക്ഷകര്‍ക്ക് സാന്ത്വനം.

  എന്നാല്‍ കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ സാന്ത്വനത്തിലെ സഹോദര സ്‌നേഹമൊക്കെ അധികം വൈകാതെ തന്നെ അവസാനിക്കുമെന്നാണ് തോന്നുന്നത്. ലോണ്‍ എടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സഹോദരങ്ങളെ തമ്മില്‍ അകറ്റുമെന്നാണ് പുതിയ പ്രൊമോ വീഡിയോ നല്‍കുന്ന സൂചന. വീട് ബാലന്റെ പേരില്‍ എഴുതിവെക്കാനുള്ള തീരുമാനത്തിനെതിരെ മരുമക്കള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടു വരുന്നതായാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്.

  ഏറ്റവും പുതിയ പ്രൊമോ വീഡിയോയില്‍ ലോണിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. എന്റെ പേരില്‍ ആയതിനാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് അമ്മ ചോദിക്കുന്നുണ്ട്. പ്രശ്‌നം ഉണ്ടെന്ന് പറയുമ്പോള്‍ അങ്ങനെയെങ്കില്‍ ബാലന്റെ പേരില്‍ വീടെഴുതി വെക്കാമെന്നാണ് അമ്മ മറുപടി നല്‍കുന്നത്. അതാകുമ്പോള്‍ എളുപ്പം കാര്യം നടക്കുമെന്ന് അമ്മയ്ക്ക് മറുപടിയും ലഭിക്കുന്നു.

  എന്നാല്‍ വീട് ബാലന്റെ പേരില്‍ എഴുതിവെക്കാനുള്ള തീരുമാനത്തില്‍ അപ്പുവും സാവിത്രിയും അമ്പരപ്പും ഞെട്ടലും കാണിക്കുന്നുണ്ട്. പിന്നാലെ സാവിത്രി അഞ്ജു നീയൊന്ന് വന്നേ എന്നു പറഞ്ഞു കൊണ്ട് അഞ്ജുവിനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്. ഈ സാന്ത്വനം വീട് നാല് ആണ്‍മക്കള്‍ക്കും അവകാശപ്പെട്ടതല്ലേ. അത് ബാലന്റെ പേരില്‍ എഴുതിവച്ചാല്‍ എങ്ങനെ ശരിയാകുമെന്നാണ് സാവിത്രി അഞ്ജുവിനോട് ചോദിക്കുന്നത്.

  പിന്നാലെ അപ്പു ഹരിയോട് തന്റെ അഭിപ്രായ ഭിന്നത അറിയിക്കുകയാണ്. ബാലേട്ടനേക്കാള്‍ പ്രായം കുറവ് നിനക്കല്ലേ. നിന്റെ പേരില്‍ എഴുതി വച്ചാല്‍ ലോണ്‍ കിട്ടുക എളുപ്പമല്ലേ. നിനക്ക് തിരിച്ച് അടക്കാനുള്ള പ്രാപ്തിയും കൂടുതലാണെന്നാണ് അപ്പു ഹരിയോട് പറഞ്ഞത്. അപ്പുവിന്റെ വാക്കുകളില്‍ അസ്വസ്ഥനായി നില്‍ക്കുകയാണ് ഹരി. മറുവശത്ത് എന്താണ് ചെയ്യേണ്ടതെന്നറിയാതെ നില്‍ക്കുന്ന അഞ്ജുവിനേയും കാണാം. നീ വേണം നിങ്ങളുടെ ഭാവിയെക്കുറിച്ച് കരുതലെടുത്ത് തീരുമാനങ്ങളെടുക്കാന്‍ എന്ന് സാവിത്രി അഞ്ജുവിനെ ഉപദേശിക്കുന്നുണ്ട്.


  ഇതുവരെ പരസ്പര സ്‌നേഹത്തിന്റെ മാതൃകയായി കഴിഞ്ഞിരുന്ന സാന്ത്വനം വീട്ടിലെ മരുമക്കള്‍ക്കിടയില്‍ ഭിന്നിപ്പ് തുടങ്ങുകയാണോ ഇതോടെ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വീഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സാവിത്രിയും അപ്പുവും പറഞ്ഞതിനെ അനുകൂലിക്കുന്നവരും ഇത്തവണ കൂടുതലാണ്.


  സ്വത്ത് ന്റേ കാര്യം വരുമ്പോ മിക്ക വീടുകളിലും ഇങ്ങനെ ഒക്കെ തന്നെ ആവും...അത് ഏത് വലിയ കൂട്ട് കുടുംബം ആയാലും ശെരി. സാവിത്രി അമ്മായി പറയുന്നതിലും കാര്യം ഉണ്ട്...ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോള്‍, തന്റെ മകള്‍ക്ക് കിടപ്പാടം കൂടി ഇല്ലാതാവുന്ന അവസ്ഥ ചിന്തിക്കാന്‍ കൂടി പറ്റില്ലല്ലോ, സാവിത്രി അമ്മ പറഞ്ഞതെല്ലാം ന്യായമായ കാര്യങ്ങള്‍ ആണ്. ലക്ഷ്മി അമ്മയുടെ പേരില്‍ വസ്തു ഇരിക്കുമ്പോള്‍ മക്കള്‍ക്ക് തുല്യാവകാശം വരും. ബാലന്റെ പേരില്‍ ആക്കിയാല്‍ പിന്നെ സഹോദരങ്ങള്‍ക്ക് അതിലൊരു അവകാശവുമില്ല. അപ്പു കടയും വീടുമെല്ലാം ഹരിയുടെ പേരില്‍ ആക്കാന്‍ നോക്കുന്നു. ബാലന്റെ പേരില്‍ ആക്കുന്നതും ഹരിയുടെ പേരില്‍ ആക്കുന്നതും തമ്മില്‍ ഒരു വ്യത്യാസവുമില്ല. രണ്ടും ന്യായമല്ല .

  Recommended Video

  Dr. Robin - Arathy Podi Marriage?ആരതി പൊടിയുമായ കല്യാണം ഉറപ്പിച്ചത് ലാലേട്ടന്റെ വീട്ടിലോ?

  ജീവിതത്തില്‍ പലരും കൂട്ടുകുടുംബം പിരിയുന്നത് ഇക്കാര്യത്തില്‍ ആണ്. ഇവിടെ എന്താവുമെന്ന് കണ്ടറിയാം, നാലുനേരോം കൂട്ടു കുടുംബത്തിന്റെ മഹിമ പറയുന്ന സാന്ത്വനം വീട് സ്വത്തിന്റെ പേരില്‍ തല്ലിപിരിയുമോ ആവോ,
  സാവിത്രി അമ്മായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ വന്നു എന്ന് പറയുന്നതില്‍ കാര്യമില്ല, ആരായാലും സ്വന്തം മകളുടെ ഭാവിയെ കുറിച്ചല്ലേ ചിന്തിക്കൂ,
  വീണ്ടും പ്രശ്‌നം തുടങ്ങി അഞ്ജലി എതിരൊന്നും നിക്കരുത് ശിവന്റെ കൂടെ നിന്നാല്‍ മതി അങ്ങനെ ആക്കണേ എന്റെ ഡയറക്ടര്‍ സര്‍,
  ഈ വീടിനേക്കാള്‍ നല്ല ഒരു വീടല്ലേ സാവിത്രി അമ്മായിക്കുള്ളത്. അത് അഞ്ജുവിനുള്ളതല്ലേ . അതുപോലെ അപ്പുവിന് കിട്ടാന്‍ പോകുന്നത് കോടികളും. ഇതെല്ലാം കൊണ്ട് ബാലേട്ടന്‍ ഒറ്റക്ക് വിഴുങ്ങാന്‍ പോവുന്നില്ല. കുറച്ചു തുള്ളലൊക്കെ ഉണ്ടെങ്കിലും മൂപ്പര് നല്ലതാണ്. മനുഷ്യനായാല്‍ ആര്‍ത്തി പാടില്ല. വേണമെങ്കില്‍ അച്ചുവും കണ്ണനു വേണ്ടി സംസാരിക്കട്ടെ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.

  Read more about: Santhwanam
  English summary
  Santhwanam Promo Shows Sparks Of Problems Rises From Anju And Appu Against Balan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X