വിവാഹം കഴിഞ്ഞതിന് പിന്നാലെ മറ്റൊരു സന്തോഷം; അര്‍ച്ചന സുശീലന് ഭര്‍ത്താവ് ഒരുക്കിയത് കിടിലന്‍ സര്‍പ്രൈസ്

കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടി അര്‍ച്ചന സുശീലന്‍ വിവാഹിതയായെന്ന കാര്യം പുറത്ത് വരുന്നത്. തന്റെ പ്രണയിതാവ് എന്ന് സൂചിപ്പിച്ച് കൊണ്ട് പ്രതിശ്രുത വരന്റെ കൂടെയുള്ള ചിത്രങ്ങള്‍ നടി മുന്‍പ് പങ്കുവെച്ചിരുന്നു. പിന്നാലെ വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് അര്‍ച്ചന രണ്ടാമതും വിവാഹിതയായി എന്ന കാര്യം പുറംലോകം അറിയുന്നത്. അതേ സമയം സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ അര്‍ച്ചനയ്ക്കുള്ള ആശംസാ പ്രവാഹമാണ്. നടിയുടെ വിവാഹത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ഇതിനിടയില്‍ മറ്റൊരു വലിയ സന്തോഷം കൂടി ഉണ്ടായെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വീഡിയോ ആണ് അര്‍ച്ച പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഭര്‍ത്താവ് തനിക്ക് വേണ്ടി ഒരുക്കിയ കിടിലന്‍ സര്‍പ്രൈസ് പാര്‍ട്ടിയെ കുറിച്ചും നടി പറഞ്ഞതോടെയാണ് ആ വിവരം ആരാധകരും അറിയുന്നത്. ഇതോടെ അര്‍ച്ചനയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രിയപ്പെട്ടവരെല്ലാം എത്തി.

വിവാഹത്തിന് പിന്നാലെ മറ്റൊരു സന്തോഷ വാർത്ത

പ്രവീണ്‍ നായരുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് അര്‍ച്ചനയുടെ ജന്മദിനം കൂടി വന്നിരിക്കുകയാണ്. വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ആയത് കൊണ്ട് അര്‍ദ്ധ രാത്രിയില്‍ തന്നെ കേക്ക് മുറിച്ചായിരുന്നു താരദമ്പതിമാരുടെ ആഘോഷം. 'ഹാപ്പി ബെര്‍ത്ത് ഡേ ടു യൂ ഡിയര്‍ അര്‍ച്ചൂ' എന്ന് പാടി കൊണ്ടാണ് പ്രവീണ്‍ അര്‍ച്ചനയ്ക്ക് ആശംസകള്‍ അറിയിച്ചത്. മാത്രമല്ല മറ്റൊരു സര്‍പ്രൈസ് പാര്‍ട്ടി കൂടി ഉണ്ടാവുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ഏവരും. റസറ്റോന്റില്‍ വെച്ച് കൂട്ടുകാരുടെ സാന്നിധ്യത്തില്‍ കിടിലനൊരു പാര്‍ട്ടി നടത്തിയതിന്റെ ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു.

ആശംസകളുമായി പ്രിയപ്പെട്ടവർ

ബിഗ് ബോസില്‍ കൂടെ ഉണ്ടായിരുന്ന രഞ്ജിനി ഹരിദാസ്, ദിയ സന, ദീപന്‍ മുരളി തുടങ്ങി നിരവധി താരങ്ങളാണ് അര്‍ച്ചനയ്ക്ക് ജന്മദിന സന്ദേശങ്ങള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. എല്ലാവരുടെയും പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത് കൊണ്ട് അര്‍ച്ചന തന്റെ സന്തോഷം അറിയിക്കുകയും ചെയ്തിരിക്കുകയാണ്. വിവാഹവും ജന്മദിനവുമൊക്കെ ഒരുമിച്ച് വന്ന് അര്‍ച്ചനയുടെ ജീവിതം മനോഹരമായി തീരട്ടേ എന്നാണ് ആരാധകര്‍ ആശംസിച്ചിരിക്കുന്നത്.

വിവാഹമോചനത്തെ കുറിച്ച് പറയേണ്ടത് പ്രധാനമായിരുന്നു; എപ്പോഴും അത് തന്നെ പറഞ്ഞോണ്ട് ഇരിക്കണോന്ന് ചോദിച്ച് സാമന്ത

മാനസപുത്രിയിലൂടെ നേടി എടുത്ത പ്രശസ്തി

എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലൂടെ മിനിസ്‌ക്രീനില്‍ എത്തിയ നടിയാണ് അര്‍ച്ചന സുശീലന്‍. ആദ്യ സീരിയലില്‍ ഗ്ലോറി എന്ന വില്ലത്തിയുടെ റോള്‍ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് അര്‍ച്ചനയെ തേടി എത്തിയതെല്ലാം സമാനമായ റോളുകള്‍ ആയിരുന്നു. ഏറ്റവുമൊടുവില്‍ പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ അഭിനയിക്കുകയായിരുന്നെങ്കിലും അതില്‍ നിന്നും പിന്മാറി. ശേഷം ഭര്‍ത്താവ് പ്രവീണിനൊപ്പം അമേരിക്കയിലേക്ക് പോവുകയായിരുന്നു. ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളൊക്കെ ഇവിടെ നിന്നും പകര്‍ത്തിയത് ആരാധകര്‍ക്ക് അയച്ച് നല്‍കിയിരുന്നു. അങ്ങനെയാണ് അര്‍ച്ചന രണ്ടാമതും പ്രണയത്തിലാണെന്ന കാര്യം പുറംലോകം അറിയുന്നത്.

Recommended Video

അർച്ചന സുശീലൻ രണ്ടാമതും വിവാഹിതയായി..കണ്ടോ കല്യാണം അങ്ങ് അമേരിക്കയിൽ
ആദ്യ വിവാഹം വേർപ്പെടുത്താനുണ്ടായ കാരണം

ഡല്‍ഹി സ്വദേശിയും മാര്‍ക്കറ്റിങ് ഉദ്യോഗസ്ഥനുമായ മനോജ് യാദവ് ആണ് അര്‍ച്ചനയുടെ ആദ്യ ഭര്‍ത്താവ്. 2014 ല്‍ ആയിരുന്നു അര്‍ച്ചന മനോജുമായി വിവാഹിതയാവുന്നത്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞത് എപ്പോഴാണെന്ന കാര്യം ഇനിയും പുറത്ത് വന്നിട്ടില്ല. മനോജ് യാദവുമായി വിവാഹ ബന്ധം അവസാനിപ്പിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നില്ലെങ്കിലും ഇപ്പോള്‍ പ്രവീണ്‍ നായരുമായി വിവാഹിതയാവുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X