For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹമോചനത്തെ കുറിച്ച് പറയേണ്ടത് പ്രധാനമായിരുന്നു; എപ്പോഴും അത് തന്നെ പറഞ്ഞോണ്ട് ഇരിക്കണോന്ന് ചോദിച്ച് സാമന്ത

  |

  തെന്നിന്ത്യയിലാകെ നിറഞ്ഞ് നില്‍ക്കുന്ന ക്യൂട്ട് സുന്ദരിയാണ് സാമന്ത രുത് പ്രഭു. എന്നാല്‍ നടന്‍ നാഗ ചൈതന്യയുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെ നടിയ്ക്ക് നേരിടേണ്ടി വന്നത് വലിയ വിമര്‍ശനങ്ങള്‍ ആയിരുന്നു. എന്നാല്‍ അഭിനയ ജീവിതത്തില്‍ വലിയ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ് നടി. ഏറ്റവുമൊടുവില്‍ സൂപ്പര്‍ഹിറ്റ് വെബ് സീരിസ് ആയ ദി ഫാമിലി മാന്‍ 2 വില്‍ അഭിനയിച്ച് പ്രശംസ നേടി എടുത്തിരിക്കുകയാണ് സാമന്ത. ഇതുമായി ബന്ധപ്പെട്ട് മൈ ഗ്ലാം ഫിലിം ഫെയര്‍ ഒടിടി അവാര്‍ഡ്‌സ് 2021 ല്‍ പങ്കെടുക്കാന്‍ സാമന്തയും എത്തിയിരുന്നു.

  അവിടെ നിന്നും മാധ്യമങ്ങളുമായി സംവദിക്കവേ ഒടിടി റിലീസിനെ കുറിച്ചും യോഗയെ കുറിച്ചും നാഗ ചൈതന്യയുമായി വേര്‍പിരിഞ്ഞതിനെ കുറിച്ചുമൊക്കെ നടി തുറന്ന് സംസാരിച്ചിരുന്നു. ഫാമിലി മാനില്‍ രാജി എന്ന കഥാപാത്രത്തിലൂടെ നിരവധി സ്തുതികള്‍ ആണ് സാമന്തയ്ക്ക് ലഭിച്ചത്. ഇതേ പറ്റിയുള്ള ഓര്‍മ്മകള്‍ ചോദിച്ചപ്പോള്‍ നടി മനസ് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു.

  അതൊരു വിമോചനമായിരുന്നു. ഒരു സ്ത്രീയുടെ വ്യക്തിത്വത്തിന്റെ വ്യത്യസ്ത മാനങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ സാധിച്ചിരുന്നു. നടിമാര്‍ക്ക് അത്തരം വേഷങ്ങളിലേക്ക് പലപ്പോഴും പ്രവേശനം ലഭിക്കാറില്ല. ദുരിതത്തിലായ ഒരു പെണ്‍കുട്ടിയാകാതെ കഴുതയായി മാറുന്നത് അങ്ങേയറ്റം വിമോചനമായിരുന്നു എന്നും സാമന്ത പറയുന്നു. അത് സമയം ഫാമിലി മാന്‍ 2 റിലീസ് ചെയ്തപ്പോള്‍ എല്ലാവരും സാമന്തയെ അഭിനന്ദിച്ചെങ്കിലും ഇതിന്റെ ടീസറും ട്രെയിലറും വന്നപ്പോള്‍ വിമര്‍ശനങ്ങള്‍ മാത്രമായിരുന്നു. പലരും ഇതുവെച്ച് സാമന്തയെ ട്രോളുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ചും നടി സൂചിപ്പിച്ചു.

  എന്തൊക്കെ സംഭവിച്ചാലും കുഴപ്പമില്ല. റിലീസിന് മുന്‍പ് തന്നെ ആളുകള്‍ കാര്യങ്ങള്‍ എല്ലാം ഊഹിക്കാന്‍ തുടങ്ങി. അവര്‍ പല അനുമാനങ്ങളും നടത്തിയിരുന്നു. എന്നാല്‍ സീരീസ് റിലീസ് ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് ഒരുപാട് അഭിനന്ദനങ്ങളും പ്രശംസയും ലഭിച്ചു. ക്ഷമയോടെ കാത്തിരുന്ന് കാര്യം പുറത്തു വരുന്നത് വരെ കാത്തിരിക്കുക എന്നതാണ് തന്ത്രമെന്ന് ഞാന്‍ കരുതുന്നു.

  മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കരുതെന്ന് പറഞ്ഞു; ഡേറ്റ് കൊടുത്തത് മഞ്ജുവിനല്ലെന്ന് പറഞ്ഞതായി കുഞ്ചാക്കോ ബോബന്‍

  യോഗ ചെയ്യുന്നതും മറ്റ് വീഡിയോസും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത് എന്റെ വ്യക്തിത്വത്തിന്റെ ഒരു ഭാഗം മാത്രമാണ്. അതൊക്കെ പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ചില ആളുകള്‍ക്ക് അത് ഷെയര്‍ ചെയ്യാന്‍ ഇഷ്ടമായിരിക്കില്ല. അങ്ങനെ എന്റെ ജീവിതത്തിലേക്ക് ആളുകളെ ക്ഷണിക്കാനും അവരുമായി എല്ലാം പങ്കിടാനും ഞാന്‍ ഇഷ്ടപ്പെടുന്നു. അക്കാര്യത്തില്‍ ഞാന്‍ വളരെ സുതാര്യമാണ്. ഇത് വളരെ രസകരമാണെന്നും താനത് ആസ്വദിക്കുന്നുണ്ടെന്നും നടി വ്യക്തമാക്കുന്നു. ഇപ്പോള്‍ ജോലിയില്‍ മുഴുകി ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എപ്പോഴും ഓരോ തിരക്കുകളിലായിരിക്കാന്‍ ശ്രമിക്കും.

  വേദന കാരണം എഴുന്നേല്‍ക്കാന്‍ പോലും പറ്റില്ല; സീരിയലില്‍ ആക്ഷന്‍ ചെയ്യുന്നതിനെ പറ്റി തൂവല്‍സ്പര്‍ശത്തിലെ മാളു

  Recommended Video

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  പുതിയ വര്‍ഷത്തില്‍ ഞാന്‍ ഭാഗമാകാന്‍ പോകുന്ന പ്രോജക്ടുകളെ കുറിച്ച് വളരെ ആവേശത്തിലാണ് ഞാന്‍. അത് വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും. ഓരോ പ്രോജക്റ്റും അടുത്തതില്‍ നിന്ന് വ്യത്യസ്തമാണ്, അതിനാല്‍ എനിക്ക് രസകരമായൊരു 2022 ആണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും നടി പറയുന്നു. അതേ സമയം നാഗ ചൈതന്യയുമായി വേര്‍പിരിഞ്ഞതിനെ പറ്റിയുള്ള ചോദ്യത്തിനും സാമന്ത മറുപടി നല്‍കിയിരുന്നു. 'ഇതിനകം ഞാന്‍ അതിനെ കുറിച്ച് പല തവണ സംസാരിച്ച് കഴിഞ്ഞെന്നാണ് കരുതുന്നത്. അതേ പറ്റി സംസാരിക്കേണ്ടത് പ്രധാനമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെയാണ് വെളിപ്പെടുത്തിയത്. പക്ഷേ, അത് വീണ്ടും വീണ്ടും ആവര്‍ത്തിച്ച് കൊണ്ടിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നില്ല' എന്നും നടി പറയുന്നു.

  സംവിധായകൻ രാജമൗലിയുമായി പ്രഭാസും അനുഷ്കയും പിണങ്ങാൻ കാരണം? താരങ്ങളുടെ മൗനം ചർച്ചയാവുന്നു

  Read more about: samantha naga chaithanya
  English summary
  Samantha Opens Up About Her Divorce With Naga Chaithanya Again, Says It Was Important To Speak About It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X