For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കരുതെന്ന് പറഞ്ഞു; ഡേറ്റ് കൊടുത്തത് മഞ്ജുവിനല്ലെന്ന് പറഞ്ഞതായി കുഞ്ചാക്കോ ബോബന്‍

  |

  പ്രായം കൊണ്ടും ഗ്ലാമറ് കൊണ്ടും അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ചോക്ലേറ്റ് ഹീറോ പരിവേഷത്തില്‍ നിന്ന് മാറി കിടിലന്‍ കഥാപാത്രങ്ങളിലൂടെയാണ് താരം എത്താറുള്ളത്. ഏറ്റവും പുതിയതായി ഭീമന്റെ വഴികള്‍ എന്ന സിനിമയിലാണ് നായകനായി അഭിനയിച്ചത്. ചിത്രം തിയറ്ററുകളില്‍ വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ സിനിമാ വിശേഷങ്ങള്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരിക്കുകയാണ്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കരുത് എന്ന സമ്മര്‍ദ്ദം വന്നിരുന്നതിനെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തുന്നു.

  'ചെറുപ്പക്കാലത്ത് സിനിമയുടെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്ന് പോയിട്ടുള്ള കുടുംബമായിരുന്നു എന്റേത്. സിനിമയില്‍ നിന്ന് എല്ലാം നേടിയെങ്കിലും സിനിമയിലൂടെ തന്നെ എല്ലാം നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് അന്നും ഇന്നും സിനിമയോട് ഒരു ആകര്‍ഷണം ഉണ്ടായിരുന്നു. ഉദയ എന്ന കമ്പനി വേണ്ടെന്ന് വരെ അപ്പനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് സിനിമയില്‍ ഞാനൊരു നല്ല സ്ഥിതിയില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കടപ്പാട് ഉദയ എന്ന ബാനറിനോടും മുത്തച്ഛന്‍ കുഞ്ചാക്കോയോടും എന്റെ അപ്പന്‍ ബോബന്‍ കുഞ്ചാക്കോയോടും ആണെന്ന് താരം പറയുന്നു.

  സിനിമയുടെ കാര്യത്തില്‍ ഭാര്യ പ്രിയയോട് താന്‍ അഭിപ്രായം ചോദിക്കാറുണ്ട്. അവള്‍ ഇടപെടാറൊന്നുമില്ല. അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ്. അഞ്ചാം പാതിരയുടെയും നായാട്ടിന്റെയും കഥകളൊന്നും പ്രിയയ്ക്ക് അറിയില്ലായിരുന്നു. ചിലതൊക്കെ അഭിപ്രായം ചോദിച്ചിട്ടുണ്ട്. ചിലത് ഹിറ്റാവും. ചിലത് പരാജയമാവും. ഞങ്ങള്‍ രണ്ടാളും കൂടി നല്ലതാണെന്ന് വിചാരിച്ച് ഓക്കെ പറഞ്ഞ സിനിമ വലിയ പരാജയമായിട്ടുണ്ട് എന്നും ചാക്കോച്ചന്‍ വ്യക്തമാക്കുന്നു. അതേ സമയം മഞ്ജു വാര്യരുടെ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും താരം പറയുകയാണ്.

  വേദന കാരണം എഴുന്നേല്‍ക്കാന്‍ പോലും പറ്റില്ല; സീരിയലില്‍ ആക്ഷന്‍ ചെയ്യുന്നതിനെ പറ്റി തൂവല്‍സ്പര്‍ശത്തിലെ മാളു

  മഞ്ജു വാര്യരുടെ രണ്ടാമത്തെ വരവില്‍ പുറത്തിറങ്ങിയ ആദ്യ സിനിമയായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യൂ. എന്നാല്‍ അത് ശരിക്കും രണ്ടാമത്തെ സിനിമ ആവേണ്ടതാണ്. അതിന് മുമ്പ് രഞ്ജിയേട്ടനും ലാലേട്ടനുമായുള്ള ഒരു പ്രൊജക്ടായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. അങ്ങനെ തന്നെയായിരുന്നു ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നതും. മഞ്ജുവിനേക്കാള്‍ തനിക്ക് സഞ്ജു-ബോബി എന്ന തിരക്കഥാകൃത്തുക്കളോട് ആയിരുന്നു കമ്മിറ്റ്മെന്റ് ഉണ്ടായിരുന്നത്. കാരണം അവര്‍ ട്രാഫിക്ക് എന്ന സിനിമ എനിക്ക് നല്‍കിയവരാണ്. പ്രൊഡ്യൂസര്‍ക്കും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനുമാണ് താന്‍ ഡേറ്റ് കൊടുത്തത്.

  അനിയെ തങ്ങൾക്ക് വേണമെന്ന് ആരാധകർ, കുടുംബവിളക്കിൽ വൻ ട്വിസ്റ്റ്, ആനന്ദിന്റെ കഥാപാത്രത്തിന് സംഭവിക്കുന്നത്...

  ശരിക്കും നായികാ പ്രാധാന്യമുള്ള കഥയായിരുന്നില്ല. താനും ശ്രീനിയേട്ടനും കൂടിയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. അതിന് ശേഷം ശാലിനിയെ വച്ച് പ്രൊജക്ട് മുന്നോട്ടു കൊണ്ടു പോയാലോ എന്ന് ആലോചിച്ചിരുന്നു. ആ സമയത്താണ് രഞ്ജിയേട്ടന്റെ ലാലേട്ടനുമായുള്ള മഞ്ജുവിന്റെ പ്രൊജക്ട് വരുന്നത്. അതിനാല്‍ മഞ്ജുവിന്റെ രണ്ടാമത്തെ സിനിമയായി ഇത് കൊണ്ടു പോവാമെന്ന് തീരുമാനിച്ച് ഡേറ്റ് കൊടുക്കുകയായിരുന്നു. അതിന് ശേഷം തനിക്ക് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

  സംവിധായകൻ രാജമൗലിയുമായി പ്രഭാസും അനുഷ്കയും പിണങ്ങാൻ കാരണം? താരങ്ങളുടെ മൗനം ചർച്ചയാവുന്നു

  Recommended Video

  Manju warrier's stunning look for kalyan jeweller's inaugural event in Delhi

  എന്നാല്‍ 'ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യര്‍ക്ക് അല്ലായിരുന്നു. സംവിധായകനും തിരക്കഥാകൃത്തിനുമാണ്, അവരോട് സംസാരിക്കുക' എന്നാണ് ഞാന്‍ പറഞ്ഞത്. നേരിട്ട് ഒഴിയണമെന്ന രീതിയില്‍ പറഞ്ഞിട്ടില്ല. സിനിമയില്‍ നിന്നും താന്‍ ഒഴിയണമെന്ന രീതിയില്‍ ചെറിയ സൂചനകള്‍ നല്‍കിയിരുന്നതായാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

  Read more about: kunchacko boban
  English summary
  Viral: Kunchacko Boban Revealed Many Opposed Him To Act Against Lady Superstar Manju Warrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X