എന്റേയും മകളുടേയും വസ്ത്രമില്ലാതെ, വൃത്തികെട്ട ചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിക്കുന്നു; തുറന്നടിച്ച് പ്രവീണ

താരങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ എന്നത് ഒരേ സമയം അനുഗ്രഹവും ശാപവുമാണ്. സോഷ്യല്‍ മീഡിയയിലൂടെ നേട്ടങ്ങള്‍ ഒരുപാട് ഉണ്ടെങ്കില്‍ അത്ര തന്നെ തലവേദനകളും സോഷ്യല്‍ മീഡിയ താരങ്ങള്‍ക്ക് നല്‍കാറുണ്ട്. പ്രത്യേകിച്ചും നടിമാര്‍ക്ക്. തങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുക, മോര്‍ഫ് മുതല്‍ ഡീപ് ഫേക്ക് വരെയുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉണ്ടാക്കിയെടുക്കുന്ന വീഡിയോകളും ചിത്രങ്ങളും വച്ചുള്ള പ്രചരണം തുടങ്ങി പല പ്രശ്‌നങ്ങളും താരങ്ങള്‍ക്ക് നേരിടേണ്ടി വരാറുണ്ട്.

അങ്ങനെ ഒരിക്കല്‍ താനും കുടുംബവും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് നടി പ്രവീണ വെളിപ്പെടുത്തിയിരുന്നു. തന്റേയും മകളുടേയും അശ്ലീല ചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിക്കുകയാണെന്ന് ഇപ്പോഴിതാ വീണ്ടും ആവര്‍ത്തിക്കുകയാണ് പ്രവീണ. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രവീണയുടെ വെളിപ്പെടുത്തല്‍.

Praveena

സമീപകാലത്തായി നടിമാരുടെ ഡീപ് ഫേക്ക് വീഡിയോകള്‍ വലിയ തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. രശ്മിക മന്ദാനും ആലിയ ഭട്ടുമടക്കമുള്ള താരങ്ങളുടെ ഡീപ് ഫേക്ക് വീഡിയോകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു പ്രവീണയുടെ പ്രതികരണം. നേരത്തെ തന്റെ പരാതിയില്‍ കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നുവെന്നാണ് പ്രവീണ പറയുന്നത്. എന്നാല്‍ ഇയാള്‍ ഇപ്പോഴും അതേ കുറ്റകൃത്യം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രവീണ പറയുന്നു.

''എന്റെയും എന്റെ വീട്ടുകാരുടെയും എല്ലാം മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. എന്റെ തലയും, താഴോട്ട് വളരെ വികൃത രൂപവുമായി, വളരെ വൃത്തികെട്ട രീതിയില്‍, വസ്ത്രമില്ലാത്ത രീതിയില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ പ്രചരിയ്ക്കുന്നു. ആ വീഡിയോ ഉണ്ടാക്കിയവന്‍ കണ്ട് ആസ്വദിക്കുന്നു എന്ന് മാത്രമല്ല, അവനത് മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യുകയും ചെയ്യുന്നു'' എന്നാണ് പ്രവീണ പറയുന്നു.

തന്റെ മകളുടെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഫോട്ടോകള്‍ എടുത്ത ശേഷം അത് വച്ച് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ ഉണ്ടാക്കുന്നു. അത് അവളുടെ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുന്നു. അത്തരം വീഡിയോകള്‍ പങ്കുവെക്കുന്നത് അവളുടെ അധ്യാപകരെയടക്കം ടാഗ് ചെയ്താണെന്നും പ്രവീണ പറയുന്നു. ആവര്‍ഷമായി താന്‍ സൈബര്‍ സെല്ലില്‍ ഇതിന്റെ പേരില്‍ പരാതി നല്‍കാന്‍ കയറിയിറങ്ങുകയാണെന്നും പ്രവീണ പറയുന്നു. എന്നാല്‍ ഇപ്പോഴും പരിഹാരം ആയില്ലെന്നും പ്രതി കുറ്റകൃത്യം തുടരുകയാണെന്നും പ്രവീണ പറയുന്നു.

Praveena

പ്രതിയെക്കുറിച്ചും പ്രവീണ വെളിപ്പെടുത്തുന്നുണ്ട്. ഭാഗ്യരാജ് എന്നൊരാളാണ് വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും പിന്നീട്. തമിഴ്‌നാട്ടുകാരനായ ഇയാള്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ് താമസിക്കുന്നത്. കേസില്‍ അകത്താവുകയും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണെന്നുമാണ് ഇയാളെക്കുറിച്ച് പ്രവീണ പറയുന്നത്. തനിക്ക് നീതി ലഭിക്കാതിരിക്കുന്നതിനേയും പ്രവീണ ചോദ്യം ചെയ്യുന്നുണ്ട്.

ബാലതാരമായി സിനിമയിലെത്തിയ പ്രവീണ കഴിഞ്ഞ 30 വർഷത്തിലേറെയായി അഭിനയരംഗത്ത് സജീവമാണ്. ഒരുപാട് ശ്രദ്ധേയ കഥാപാത്രങ്ങളെ പ്രവീണ ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു. സിനിമകൾക്ക് പുറമെ നിരവധി പരമ്പരകളിലും പ്രവീണ അഭിനയിച്ചിട്ടുണ്ട്. ഇതിനു പുറമെ ഗായികയായും ഡബ്ബിങ് ആര്ടിസ്റ്റായും നർത്തകി ആയുമെല്ലാം പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: praveena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X