ഇതിന് ഉത്തരവാദി ഭര്‍ത്താവ് രാജീവാണ്; നിറവയറിലെ ഡാന്‍സിന് വിജയ് ഫാന്‍സ് തെറി വിളിക്കരുതെന്ന് നടി ആതിര മാധവ്

ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക്. ഈ സീരിയലിലെ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടി എടുത്ത നടിയാണ് ആതിര മാധവ്. ഒരൊറ്റ സീരിയലിലൂടെ തന്നെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയെങ്കിലും ഗര്‍ഭിണി ആയതോടുകൂടി ആതിരയ്ക്ക് സീരിയലില്‍ നിന്ന് പിന്മാറി വേണ്ടി വന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് പുതിയ അനന്യയെ പരിചയപ്പെടുത്തി കൊണ്ട് ആതിര അവസാനമായി എത്തിയത്.

ഇപ്പോള്‍ ഗര്‍ഭകാലം ആസ്വദിക്കുന്നതിന്റെ സന്തോഷത്തിലാണ് നടി. സീരിയലില്‍ അഭിനയിക്കുന്ന കാലത്തും യൂട്യൂബ് ചാനലിലൂടെ ഓരോ വിശേഷങ്ങളും ആതിര പങ്കുവെക്കാറുണ്ട്. ഏറ്റവും പുതിയതായി നിറവയറില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോയും കൊണ്ടാണ് നടി എത്തിയിരിക്കുന്നത്. ഇളയദളപതി വിജയിയുടെ ഹിറ്റ് പാട്ടിനൊപ്പമുള്ള ഡാന്‍സ് വീഡിയോയ്ക്ക് നടി നല്‍കിയ ക്യാപ്ഷനും അതിന് താഴെ വന്നിരിക്കുന്ന കമന്റുകളുമാണ് ശ്രദ്ധേയം.

നിറവയറിൽ കിടിലൻ ഡാൻസുമായി ആതിര മാധവ്

സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന റീല്‍സുകളെല്ലാം തന്നെ ചെയ്യാറുള്ള താരമാണ് ആതിര. ഇടയ്ക്ക് ഭര്‍ത്താവ് രാജീവും ഉണ്ടാവും. ഇത്തവണ ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരമുള്ള വീഡിയോയുമായിട്ടാണ് നടി എത്തിയത്. 'അറബിക് കുത്ത്, ഹലാമിത്തി ഹബ്ബി' എന്ന വൈറല്‍ ഡാന്‍സാണ് ആതിര കളിച്ചത്. അതേ സമയം വിജയ് ആരാധകര്‍ എന്നെ തെറി പറയേണ്ടതില്ലെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദി തന്റെ ഭര്‍ത്താവ് ആണെന്നാണ് നടി പറഞ്ഞത്.

ഇതിന്റെ പൂർണ ഉത്തരവാദിത്തവും

'ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഭ്രാന്ത് പിടിക്കുന്ന എന്റെ ഭര്‍ത്താവാണ് ഈ ഡാന്‍സ് എന്നെ കൊണ്ട് ചെയ്യിപ്പിച്ചത്. രാജീവ് ഇതിന്റെ എല്ലാ ഉത്തരവാദിത്തവും നിങ്ങള്‍ക്കാണ്. വിജയ് ഫാന്‍സ് എന്നെ തെറി വിളിക്കേണ്ട എന്നുമാണ് വീഡിയോയുടെ ക്യാപ്ഷനില്‍ ആതിര എഴുതിയത്. പിന്നാലെ നിരവധി കമന്റുകളാണ് വരുന്നത്. കുടുംബവിളക്കില്‍ ആതിരയ്‌ക്കൊപ്പം അഭിനയിച്ച നടി അമൃത നായരും രസകരമായ കമന്റുമായി വന്നിരുന്നു. 'എന്റെ കുഞ്ഞ്' എന്നാണ് അമൃതയുടെ കമന്റ്. പേടിക്കണ്ട ഉണ്ണി, വാവ ഇപ്പോള്‍ സേഫ് ആണ് എന്ന് ആതിര മറുപടിയും നല്‍കി.

പ്രസവത്തിന് പിന്നാലെ വീണ്ടും ആശുപത്രിയില്‍; ഒരു സര്‍ജറിയ്ക്ക് വേണ്ടി ആശുപത്രിയിലാണെന്ന് സൗഭാഗ്യ

  അമ്മയെ പോലെ തന്നെ കുഞ്ഞും ഡാന്‍സ്‌ കളിക്കുന്നുണ്ടാവും

അമ്മയെ പോലെ തന്നെ കുഞ്ഞും ഇപ്പോള്‍ ഡാന്‍സ്‌ കളിക്കുന്നുണ്ടാവും. എപ്പോഴും ഇതുപോലെ സന്തോഷത്തോടെ ആതിര ഇരുന്നാല്‍ അത് കുഞ്ഞിന് നല്ലതായിരിക്കും. എന്തായാലും ഡാന്‍സ് കളിക്കുമ്പോള്‍ ശ്രദ്ധിക്കണേ എന്ന് തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് ആതിരയുടെ വീഡിയോയ്ക്ക് താഴെ വരുന്നത്. ചിലര്‍ ഉപദേശമായും ചിലര്‍ വിമര്‍ശനമായിട്ടുമൊക്കെ നടിയോട് പറയുകയാണ്. എന്തായാലും നടി ഗര്‍ഭകാലം ഏറ്റവുമധികം ആസ്വദിക്കുന്നത് ഇങ്ങനെയാണെന്ന് വ്യക്തമായിരിക്കുകയാണ്.

ഒന്നാം വിവാഹ വാര്‍ഷികത്തിൻ്റെ അന്ന് ഗർഭിണിയാണെന്ന് പറഞ്ഞു

കുടുംബവിളക്ക് സീരിയലില്‍ സജീവമായി അഭിനയിച്ച് തുടങ്ങിയതിന് പിന്നാലെയാണ് ആതിര മാധവ് വിവാഹിതയാവുന്നത്. ഏറെ കാലം നീണ്ട പ്രണയത്തിനൊടുവിലാണ് 2020 ല്‍ ആതിരയും രാജീവും തമ്മിലുള്ള വിവാഹം. ഒന്നാം വിവാഹ വാര്‍ഷികം പൂര്‍ത്തിയാക്കിയ അന്നാണ് താന്‍ ഗര്‍ഭിണിയാണെന്ന് നടി വെളിപ്പെടുത്തുന്നത്. പിന്നാലെ സീരിയലില്‍ നിന്നും പിന്മാറുകയാണെന്നും പ്രഖ്യാപിച്ചു. ഇനി കുഞ്ഞ് ജനിച്ചതിന് ശേഷമായിരിക്കും നടി അഭിനയത്തിലേക്ക് മടങ്ങി എത്തുക.

Recommended Video

എന്ത് ചോദിച്ചാലും തഗ്ഗ്,ഇക്കാ നമിച്ചു, മതിമറന്ന് ചിരിച്ച് മമ്മൂക്ക..Mammooka Interview | Filmibeat

ആതിരയുടെ ഡാൻസ് വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X