'സീരിയലുകള്‍ മരുമക്കളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നു'; വിമര്‍ശനം തുടര്‍ന്ന് പ്രേംകുമാര്‍

നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍ മലയാളം സീരിയലുകളെക്കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ചില മലയാളം പരമ്പരകള്‍ എന്‍ഡോസള്‍ഫാനേക്കാളും മാരകമായ വിഷമാണെന്നായിരുന്നു പ്രേംകുമാര്‍ പറഞ്ഞത്. പിന്നാലെ പ്രേംകുമാറിനെതിരെ സീരിയല്‍ രംഗത്തു നിന്നും സിനിമാ രംഗത്തു നിന്നും താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ പ്രസ്തവാനയില്‍ കൂടുതല്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പ്രേംകുമാര്‍. ദേശാഭിമാനി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രേംകുമാറിന്റെ വിശദീകരണം. മരുമക്കളെ ശത്രുപക്ഷത്തു നിര്‍ത്തുന്ന പൊതുബോധം രൂപപ്പെടുകയാണ് സീരിയലുകളിലൂടെ എന്നാണ് പ്രേംകുമാര്‍ പറയുന്നത്.

Premkumar

''കഴിഞ്ഞ ദിവസം ഒരു മനശാസ്ത്ര വിദഗ്ധനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യമുണ്ട്. ഒരുപാട് മക്കള്‍ 50-55 വയസൊക്കെ കഴിഞ്ഞ അമ്മമാരെ കൗണ്‍സലിംഗിന് കൊണ്ടു വരുന്നുവെന്നാണ് പറയുന്നത്. എന്താണ് വിഷയം? പുതുതായി കല്യാണം കഴിഞ്ഞ് വീടുകളിലേക്ക് വരുന്ന മരുമക്കള്‍ തങ്ങളെ കൊല്ലാന്‍ വരുന്നവരാണ്. വിഷം നല്‍കി കൊല്ലും, എന്നൊക്കെ സീരിയലുകളില്‍ കുറേ കാലം കണ്ട് പലരുടേയും മാനസിക നില മാറിപ്പോവുകയാണ്. പലരുടേയും മനോനില തെറ്റുകയാണ്. ഞാനിത് ഒട്ടും ആലങ്കാരികമായി പറയുന്നതല്ല. നമ്മുടെ സമൂഹത്തില്‍ നടക്കുന്നതാണ്. മരുമക്കളെയൊക്കെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന പൊതുബോധം സ്ത്രീകളില്‍ രൂപപ്പെടുകയാണ്.'' എന്നാണ് പ്രേംകുമാര്‍ പറയുന്നത്.

ചില സീരിയലുകള്‍ സംസ്‌കാരിക വിഷമായി മാറുകയാണെന്നാണ് പ്രേംകുമാര്‍ അഭിപ്രായപ്പെടുന്നത്. മണ്ണും ജലവും വായുവുമൊക്കെ വിഷമയമായി മാറുന്ന കാലത്ത് ഇത്തരം സംസ്‌കാരിക വിഷം കൂടി നമ്മള്‍ ഏല്‍ക്കേണ്ടി വരികയാണ്. അതിനെതിരെ പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ തീര്‍ച്ചയായും ചരിത്രത്തില്‍ തോറ്റ ജനതയായി നമ്മളെ അടയാളപ്പെടുത്തും. കൃത്യമായ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞാനിത് പറയുന്നതെന്നും പ്രേംകുമാര്‍ പറയുന്നുണ്ട്.

ടെലിവിഷന്‍ സീരിയലുകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കവയെയായിരുന്നു പ്രേംകുമാര്‍ എന്‍ഡോസള്‍ഫാന്‍ പരാമര്‍ശം നടത്തിയത്. ''ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പറഞ്ഞിട്ടുള്ളത്. എല്ലാ സീരിയലുകളേയും കുറിച്ചല്ല, എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയും ചെയ്യുന്നില്ല. പല സീരിയലുകളും എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമാണ്. അതുകൊണ്ട് തന്നെ ചില നിയന്ത്രണങ്ങളൊക്കെ വേണം. ആ ഉത്തരവാദിത്തം കല കൈകാര്യം ചെയ്യുന്നവര്‍ ഏറ്റെടുക്കാന്‍ തയ്യാറാവുകയും വേണം. ഇതെത്രത്തോളം ബോധപൂര്‍വ്വമായൊരു സെന്‍സറിങ് സംവിധാനം പ്രായോഗികമാകുമെന്നതിനെക്കുറിച്ചൊക്കെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സിനിമയില്‍ ഓക്കെയാണ്. പക്ഷെ സീരിയലില്‍ എത്രത്തോളം പ്രായോഗികമാണെന്നത് സംശയമാണ്.'' എന്നാണ് അദ്ദേഹം നേരത്തെ പറഞ്ഞത്.

Premkumar

അതേസമയം, കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല.അതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നും പ്രേംകുമാര്‍ പറഞ്ഞിരുന്നു. അന്നന്ന് ഷൂട്ട് ചെയ്യുന്നത് അതേദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. അതിനിടെ സെന്‍സറിങ്ങിന് സമയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രേംകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ സിനിമാ താരങ്ങളായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി തുടങ്ങിയവരും രംഗത്തെത്തുകയുണ്ടായി.

More from Filmibeat

Read more about: premkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X