ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകം; രൂക്ഷമായി വിമര്‍ശിച്ച് പ്രേംകുമാര്‍

സീരിയലുകളിലെ സെന്‍സറിങ്ങിനെക്കുറിച്ച് നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേം കുമാര്‍. സീരിയലുകള്‍ക്ക് സെന്‍സറിഹ് ആവശ്യമാണെന്നാണ് പ്രേം കുമാര്‍ പറയുന്നത്. കൊച്ചില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രേം കുമാര്‍. സിനിമയും സീരിയലും വെബ് സീരീസുമെല്ലാം വലിയൊരു ജനസമൂഹത്തെ സ്വാധീനിക്കുന്നതാണ്. അതിനാല്‍ പാളിപ്പോയാല്‍ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്നാണ് പ്രേംകുമാര്‍ പറയുന്നത്.

''ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പറഞ്ഞിട്ടുള്ളത്. എല്ലാ സീരിയലുകളേയും കുറിച്ചല്ല, എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയും ചെയ്യുന്നില്ല. പല സീരിയലുകളും എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമാണ്. അതുകൊണ്ട് തന്നെ ചില നിയന്ത്രണങ്ങളൊക്കെ വേണം. ആ ഉത്തരവാദിത്തം കല കൈകാര്യം ചെയ്യുന്നവര്‍ ഏറ്റെടുക്കാന്‍ തയ്യാറാവുകയും വേണം. ഇതെത്രത്തോളം ബോധപൂര്‍വ്വമായൊരു സെന്‍സറിങ് സംവിധാനം പ്രായോഗികമാകുമെന്നതിനെക്കുറിച്ചൊക്കെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സിനിമയില്‍ ഓക്കെയാണ്. പക്ഷെ സീരിയലില്‍ എത്രത്തോളം പ്രായോഗികമാണെന്നത് സംശയമാണ്.'' എന്നാണ് പ്രേം കുമാര്‍ പറയുന്നത്.

Premkumar

കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല.അതില്‍ ചില പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നും പ്രേംകുമാര്‍ പറയുന്നു. അന്നന്ന് ഷൂട്ട് ചെയ്യുന്നത് അതേദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. അതിനിടെ സെന്‍സറിങ്ങിന് സമയമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം, ടെലിവിഷന്‍ സീരിയലുകള്‍ കുടുംബ സദസുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തില്‍ വളരുന്ന കുട്ടികള്‍ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങള്‍ എന്നൊക്കെയാകും കരുതുക എന്ന് അദ്ദേഹം പറയുന്നു. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും അതിനാല്‍ കല കൈകാര്യം ചെയ്യുന്നവര്‍ക്ക് ആ ഉത്തരവാദിത്തം വേണമെന്നും പ്രേം കുമാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Premkumar

നേരത്തെ വനിതാ കമ്മീഷനും സീരിയലുകളിലെ സെന്‍സറിങിനെക്കുറിച്ച് സംസാരിച്ചിരുന്നു. സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ സീരിയലുകള്‍ക്ക് സെന്‍സറിങ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിന് പുറമെ സീരിയലുകള്‍ക്ക് 20-30 എപ്പിസോഡുകള്‍ മതിയെന്നും ഒരു ചാനലില്‍ ഒരു ദിവസം രണ്ട് സീരിയലുകള്‍ മാത്രമേ അനുവദിക്കാവൂ എന്നും കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് സീരിയല്‍ മേഖലയിലും പ്രേക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി മാറിയ സാഹചര്യത്തിലാണ് പ്രേംകുമാറിന്റെ പ്രതികരണം.

More from Filmibeat

Read more about: premkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X