ഇഷ്ട നടന്‍, ക്രഷ് തോന്നിയ നടന്‍, മമ്മൂട്ടിയോ ലാലേട്ടനോ? കൂടെവിടെയിലെ സൂര്യ പറയുന്നു!
ജനപ്രീയ പരമ്പരയാണ് കൂടെവിടെ. വളരെ പെട്ടെന്നു തന്നെ പരമ്പരയ്ക്ക് പ്രേക്ഷകരുടെ മനസിലേക്ക് കടന്നു ചെല്ലാന്‍ സാധിച്ചിട്ടുണ്ട്. പരമ്പരയിലൂടെ സൂര്യയും ഋഷി സാറും അതിഥി ടീച്ചറുമെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ്. പരമ്പരയിലെ കേന്ദ്രകഥാപാത്രമായ സൂര്യയെ അവതരിപ്പിക്കുന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതയായ അന്‍ഷിതയാണ്.
ഗ്ലാമറസായി ഇനിയ; തരംഗമായി പുത്തന്‍ ഫോട്ടോഷൂട്ട്
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അന്‍ഷിത. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അന്‍ഷിത ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. തന്റെ ഇഷ്ട നടനെ കുറിച്ചും സൂര്യയെന്ന കഥാപാത്രത്തെ കുറിച്ചുമെല്ലാം അന്‍ഷിത സംസാരിക്കുന്നുണ്ട്. താരങ്ങളായ റെബേക്ക, ഗോപിക തുടങ്ങിയവരെ കുറിച്ചുമെല്ലാം അന്‍ഷിത മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.

സൂര്യയും അന്‍ഷിതയും തമ്മിലുള്ള വ്യത്യാസമായിരുന്നു ചോദ്യങ്ങളിലൊന്ന്. സൂര്യ നന്നായിട്ട് പഠിക്കുന്ന കുട്ടിയാണ്. പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടിയാണ്. എന്നാല്‍ അന്‍ഷിത ആ ഏരിയയിലേക്ക് പോകാനേ ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. സൂര്യ വ്യക്തമായ നിലപാടുള്ളയാളാണ്. നിലപാടുകളില്‍ വിശ്വസിക്കുന്നയാളാണെന്നും അന്‍ഷിത പറയുന്നു. ദിലീപ്, പൃഥ്വിരാജ്, നിവിന്‍ പോളി, ടൊവിനോ എന്നിവരില്‍ ഇഷ്ടപ്പെട്ട നടന്‍ ആരെന്ന ചോദ്യത്തിന് ദിലീപ് എന്നായിരുന്നു അന്‍ഷിത നല്‍കിയ മറുപടി. അതേസമയം വിജയ് സേതുപതിയാണ് തന്റെ സെലിബ്രിറ്റി ക്രഷ് എന്നും അന്‍ഷിത പറഞ്ഞു.

കല്യാണം കഴിച്ചതാണോ എന്ന ചോദ്യത്തിന് തല്‍ക്കാലം അല്ല. അതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നായിരുന്നു നടി നല്‍കിയ ഉത്തരം. പ്രണയ വിവാഹമാണോ അറേഞ്ച്ഡ് മാര്യേജാണോ താല്‍പര്യം എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയാനുണ്ടായിരുന്നത്. പറ്റിയ ഒരാളെ കിട്ടിയാല്‍ നോക്കാമെന്നും അയാളില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നാണെങ്കില്‍ നോക്കാമെന്നും അല്ലെങ്കില്‍ വീട്ടുകാര്‍ എല്ലാം ആലോചിച്ച് ഒരാളെ കെട്ടാമെന്നായിരുന്നു അന്‍ഷിത നല്‍കിയ മറുപടി.

റെബേക്കയെ കുറിച്ചുള്ള അഭിപ്രായമായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. റബേക്കയും താനും വളരെ പെട്ടെന്നാണ് പരിചയപ്പെട്ടതും അടുത്തതുമെന്നാണ് അന്‍ഷിത പറയുന്നത്. നിക്ക് അര കിറുക്കും അവള്‍ക്ക് മുഴു കിറുക്കുമാണെന്നും അതുകൊണ്ടാകാം വേഗം അടുപ്പമായതെന്നും അന്‍ഷിത പറയുന്നുണ്ട്. മമ്മൂട്ടിയാണോ മോഹന്‍ലാലാണോ എന്ന ചോദ്യത്തിനും അന്‍ഷിതയ്ക്ക് ഉത്തരമുണ്ട്. രണ്ടു പേരേയും ഇഷ്ടമാണ്. എന്നാല്‍ തന്റെ ഉമ്മി പണ്ട് മുതലേ മമ്മൂക്ക ഫാനാണെന്നും അതിനാല്‍ കുറച്ച് സ്‌നേഹം കൂടുതല്‍ മമ്മൂട്ടിയോടാണെന്നും താരം പറയുന്നുണ്ട്.
Recommended Video

ബിപിന്റെ രണ്ട് ഗുണങ്ങള്‍ പറയാന്‍ പറഞ്ഞപ്പോള്‍ ഒന്നും എടുത്ത് ചാടി ചെയ്യില്ലെന്നും ഭയങ്കര ഷമയാണെന്നുമായിരുന്നു അന്‍ഷിത പറഞ്ഞ ആദ്യത്തെ ഉത്തരം. മറ്റൊരു ഗുണമായി അന്‍ഷിത കാണുന്നത് ബപിന്‍ വളരെ പോസിറ്റീവ് ആണെന്നതാണ്. ഗോപികയെ കുറിച്ചും ചിലര്‍ ചോദിച്ചു. ഗോപികയെ കബനിയുടെ സമയം മുതല്‍ തന്നെ അറിയാമെന്നും നല്ല സുഹൃത്തുക്കളാണെന്നും ഗോപികയും കീര്‍ത്തനയും സഹോദരിമാരാണെന്നും താരം പറഞ്ഞു. അതേസമയം കൂടെവിടെ പ്രേക്ഷകരുടെ മനസ് കീഴടക്കി മുന്നേറുകയാണ്. നിരവധി പേരെയാണ് പരമ്പര ആരാധകരാക്കി മാറ്റിയത്.


Click it and Unblock the Notifications