കുടുംബ വിളക്കിലെ ആദ്യ ദിവസത്തെ അനുഭവം; മനസ് തുറന്ന് ആതിര മാധവ്

കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. സ്റ്റാര്‍ മാജിക്കിലൂടെയും ആതിര കൈയ്യടി നേടിയിരുന്നു. കുടുംബവിളക്കില്‍ സുമിത്രയുടെ കൂടെ നില്‍ക്കുന്ന മരുമകളായി മികച്ച പ്രകടനമാണ് ആതിര കാഴ്ചവെക്കുന്നത്. തുടക്കത്തില്‍ ഇത്തിരി നെഗറ്റീവ് ഷെയ്ഡ് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ എല്ലാം മനസിലാക്കിയതോടെ സുമിത്രയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട് അമൃതയുടെ കഥാപാത്രം.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന താരമാണ് ആതിര. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആതിര ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിത ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ആതിര നല്‍കിയ മറുപടികള്‍ ശ്രദ്ധ നേടുകയാണ്. കുടുംബവിളക്കിനെ കുറിച്ചും ബിഗ് ബോസിനെ കുറിച്ചും ഡയാനയെ കുറിച്ചുമെല്ലാം ആരാധകര്‍ ചോദിക്കുന്നുണ്ട്.

Athira Madhav

കുടുംബവിളക്ക് പരമ്പരയിലേക്ക് വന്നപ്പോള്‍ എന്തായിരുന്നു തോന്നിയത് എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ആതിര നല്‍കിയ മറുപടി ഭയവും ആകാംഷയും എന്നായിരുന്നു. ബിഗ് ബോസ് കാണാറുണ്ടോ എന്നായിരുന്നു താരത്തിനോട് മറ്റൊരാള്‍ ചോദിച്ചത്. ഇതിന് താന്‍ ബിഗ് ബോസ് അഡിക്റ്റ് ആണെന്നായിരുന്നു ആതിര നല്‍കിയ മറുപടി.

കഴിഞ്ഞ ദിവസം നടി ഡയാനയും ആതിരയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പ്രതികരണവും ശ്രദ്ധ നേടിയിരുന്നു. തങ്ങള്‍ സഹോദരങ്ങളാണ്, സുഹൃത്തുക്കളാണ്, ഒരു കുടുംബം ആണെന്നായിരുന്നു ആതിര ഡയാനയെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞത്. അതേസമയം പലരും തന്റെ അനിയത്തിയാണെന്ന് കരുതിയതിനെ കുറിച്ചും താരം മനസ് തുറന്നിരുന്നു.

കുട്ടിയുടിപ്പിലും സാരിയിലും സെക്‌സിയായി ഇതി ആചാര്യ; കിടിലന്‍ ചിത്രങ്ങളിതാ

Recommended Video

Ananya from Kudumbavilakk serial wedding video | FilmiBeat Malayalam

ഞങ്ങള്‍ തമ്മില്‍ ചെറിയ കാലത്തെ ബന്ധമാണ് ഉള്ളതെന്നാണ് ആതിര പറഞ്ഞത്. ഒരു നാല് വര്‍ഷത്തെ. ഫോളോ മീ എന്ന ചാനലില്‍ വച്ചാണ് ഞങ്ങള്‍ കാണുന്നത്. ഡയാന ഇങ്ങോട്ട് വന്നു സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. അങ്ങനെ കണ്ടു പരിചയം ആയെന്നും സീരിയല്‍ വരെ എത്തി നില്‍ക്കുന്നുവെന്നും ആതിര പറഞ്ഞു. കുറെ നല്ല ഗുണങ്ങള്‍ പഠിച്ചതും ഡയാനയില്‍ നിന്നുമാണ് എന്നും ആതിര പറയുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X